ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ നേട്ടങ്ങളുടെയോ സ്മരണ പുതുക്കാന്‍ ഗൂഗിള്‍ തുടങ്ങിയ പദ്ധതിയാണ് ഡൂഡില്‍. ഗൂഗിള്‍ ഹോം പേജിന്‍റെ ചിത്രം അന്നത്തെ ഒരു പ്രധാന സംഭവത്തെ ഓര്‍മിക്കാനായി ഉപയോഗിക്കുന്നതിനെയാണ് ഗൂഗിള്‍ ഡൂഡില്‍ എന്ന് പറയുന്നത്.

ഇന്ന് ഗൂഗിള്‍ ഡൂഡിലിന്‍റെ ചിത്രം മലയാള കവിതയുടെ "അമ്മ മുത്തശി’ എന്ന് അറിയപ്പെടുന്ന ബാലാമണി അമ്മയുടേതാണ്. ബാലാമണിയമ്മയുടെ 113-ാം ജന്മ ദിനത്തോടനുബന്ധിച്ചാണ് ഗൂഗിള്‍ ഇതൊരുക്കിയത്. ചുറ്റും പുസ്തകങ്ങളുള്ള ഒരു വരാന്തയിലിരുന്നു ബാലാമണിയമ്മ കടലാസില്‍ എഴുതുന്നതാണ് ഡൂഡിലുള്ളത്.


20ല്‍ പരം ഗദ്യ സമാഹാരങ്ങളും വിവര്‍ത്തനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരിയായിരുന്നു ബാലാമണിയമ്മ. ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍, സരസ്വതി സമ്മാന്‍ എന്നിവയുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്.

2004 സെപ്റ്റംബര്‍ 29 നായിരുന്നു ബാലാമണിയമ്മ മരണമടഞ്ഞത്. പ്രശസ്ത സാഹിത‍്യകാരിയായിരുന്ന കമലാ സുരയ്യ ബാലാമണിയമ്മയുടെ മകളാണ്.