ചില കൂടിചേരലുകള്‍ നമ്മുടെ കണ്ണുകള്‍ നനയിക്കും. വീണ്ടും അത്തരം കൂടിചേരലുകളുടെ മനോഹര കാഴ്ച കാണുവാന്‍ തോന്നും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കൂട്ടത്തില്‍ നിന്നും കൊണ്ടുപോയ ഒരു കുരങ്ങനെ തിരിച്ചയക്കുന്ന കാഴ്ചയാണ്. ശേഷം കുരങ്ങിനെ ചേര്‍ത്ത് പിടിക്കുന്ന മാതാപിതാക്കളും. പുനരധിവാസത്തിനായി വന്യജീവി വിദഗ്ദ്ധര്‍ കൊണ്ടുപോയ കുഞ്ഞ് കുരങ്ങിനെ രക്ഷിതാക്കള്‍ക്ക് തിരിച്ചയക്കാന്‍ അവര്‍ തീരുമാനിച്ചു.

അതിന്‍റെ ഭാഗമായി കൊണ്ടുപോയവര്‍ ഒരു കൂട്ടില്‍ നിന്നും കുരങ്ങന്‍ കുഞ്ഞിനെ പുറത്തേക്ക് വിടുന്നു. കുരങ്ങന്‍ കുഞ്ഞ് ചാടി അതിന്‍റെ അമ്മയുടെ അടുത്തേക്ക് ഓടുന്ന കാഴ്ച ആരുടെയും ഹൃദയം കവരും. കയറിവരുന്ന കുരങ്ങന്‍ കുഞ്ഞിനെ വാരിയെടുത്ത് മാറോട് ചേര്‍ക്കുന്ന തള്ളക്കുരങ്ങിനെയും ദൃശ്യത്തില്‍ കാണാം.