"അയ്യേ ഛെ..! അബദ്ധം പറ്റിയല്ലൊ' അരുചിയുള്ള ഭക്ഷണം അകത്താക്കിയ കങ്കാരുക്കുഞ്ഞിന്‍റെ ഭാവഭേദങ്ങള്‍ കാണാം
Monday, June 20, 2022 3:06 PM IST
ആഹാരം അതെന്തായാലും രുചികരമല്ലെങ്കില്‍ മുഖമൊന്ന് ചുളിക്കാത്ത ആരാണുള്ളത്. അതിപ്പോള്‍ മൃഗമായാലും ചീഞ്ഞത് കഴിച്ചാല്‍ ഒന്ന് ഭാവ വ്യത്യാസം കാണിക്കും. അത്തരത്തിലൊരു കങ്കാരു കുഞ്ഞിന്‍റെ ഭാവ പ്രകടനങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്.
അമേരിക്കയിലെ സാന്‍ ആന്‍റോണിയൊ സുവോളൊജിക്കല്‍ സൊസൈറ്റി വ്യാഴയാഴ്ച ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ ആണ് ഇങ്ങനെ വൈറലായത്.
വീഡിയോയില്‍ എന്തോ കാര്യമായി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു കങ്കാരു കുഞ്ഞിനെ കാണാം. എന്നാല്‍ പെട്ടെന്ന് അരുചിയുള്ള എന്തോ കടിക്കുകയാണ് കങ്കാരു. അതോടെ കങ്കാരുക്കുഞ്ഞ് കാണിക്കുന്ന വിവിധ ഭാവമാറ്റങ്ങളാണ് കാഴ്ചക്കാരെ ചിരിപ്പിക്കുന്നത്.
ഇതിനോടകം തന്നെ ഒരുപാട് ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോയ്ക്ക് രസകരമായ കമന്‍റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.