മനോഹരിക്ക് വില 50,000 രൂപ
ഗോ​​ഹ​​ട്ടി തേ​​യി​​ല ലേ​​ലകേ​​ന്ദ്ര​​ത്തി​​ൽ (ജി​​ടി​​എ​​സി) ഒ​​രു കി​​ലോ തേ​​യി​​ല​​പ്പൊ​​ടി വി​​റ്റ​​ത് 50,000 രൂ​​പ​​യ്ക്ക്. ദി​​ബ്രു​​ഗ​​ഡി​​ലെ മ​​നോ​​ഹ​​രി ടീ ​​എ​​സ്റ്റേ​​റ്റി​​ൽ​​നി​​ന്നു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത തേ​​യി​​ല​​യി​​ന​​ത്തി​​ൽ​​നി​​ന്നു​​ള്ള മ​​നോ​​ഹ​​രി ഗോ​​ൾ​​ഡ് ടീ ​​ആ​​ണ് റി​​ക്കാ​​ർ​​ഡ് വി​​ല​​യി​​ൽ വി​​റ്റു​​പോ​​യ​​ത്.

ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ര​​യ​​ധി​​കം വി​​ല​​യ്ക്ക് തേ​​യി​​ല​​പ്പൊ​​ടി വി​​റ്റു​​പോ​​കു​​ന്ന​​തെ​​ന്ന് ഗോ​​ഹ​​ട്ടി ടീ ​​ഓ​​ക‌്ഷ​​ൻ ബ​​യേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ദി​​നേ​​ഷ് ബി​​യാ​​നി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഗോ​ഹ​ട്ടി​യി​ൽ​നി​ന്നു​ള്ള സൗ​ര​ഭ് ടീ ​ട്രേ​ഡേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് കി​ലോ​ഗ്രാ​മി​ന് 50,000 രൂ​പ വി​ല​യ്ക്കു തേ​യി​ല​പ്പൊ​ടി വാ​ങ്ങി​യ​ത്. ക​ന്പ​നി ര​ണ്ടു കി​ലോ​ഗ്രാം വാ​ങ്ങു​ക​യും ചെ​യ്തു.

ഉ​​ന്ന​​ത ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള തേ​​യി​​ല ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നും അ​​ത് മി​​ക​​ച്ച വി​​ല​​യ്ക്ക് വി​​ല്ക്കാ​​നു​​മു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ജി​​ടി​​എ​​സി ഒ​​രു​​ക്കു​​ന്ന​​ത്. പി-126 ​​ഇ​​നം തേ​​യി​​ല​​ച്ചെ​​ടി​​യു​​ടെ കൊ​​ളു​​ന്തു​​ക​​ൾ മേ​​യ്-​​ജൂ​​ൺ സീ​​സ​​ണി​​ൽ അ​​തി​​രാ​​വി​​ലെ കൈ​​കൊ​​ണ്ടു നു​​ള്ളി​​യെ​​ടു​​ത്ത് പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യെ​​ടു​​ക്കു​​ന്ന​​താ​​ണ് മ​​നോ​​ഹ​​രി ഗോ​​ൾ​​ഡ് ടീ ​​എ​​ന്ന് മ​​നോ​​ഹ​​രി ടീ ​​എ​​സ്റ്റേ​​റ്റ് ഉ​​ട​​മ രാ​​ജ​​ൻ ലോ​​ഹി​​യ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

ഈ ​​തേ​​യി​​ല​​കൊ​​ണ്ട് ഉ​​ണ്ടാ​​ക്കു​​ന്ന ചാ​​യ​​യ്ക്ക് സ്വ​​ർ​​ണ​​നി​​റ​​മാ​​ണെ​​ന്നു​​ള്ള​​താ​​ണ് പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത. ഈ ​​വ​​ർ​​ഷം കാ​​ലാ​​വ​​സ്ഥ അ​​നു​​യോ​​ജ്യ​​മ​​ല്ലാ​​ത്ത​​തി​​നാ​​ൽ അ​​ഞ്ചു കി​​ലോ​​ഗ്രാം‌ മാ​​ത്ര​​മേ ല​​ഭി​​ച്ചു​​ള്ളൂ​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​തേ ഇ​​നം തേ​​യി​​ല ക​​ഴി​​ഞ്ഞ വ​​ർ​​ഷം ലേ​​ലം​​കൊ​​ണ്ട​​ത് 39,001 രൂ​​പ​​യ്ക്കാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.