ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നും പെ​ണ്‍​കു​ട്ടി​ക്കും ഗ്രാ​മ​മു​ഖ്യ​ന്‍റെ ക്രൂ​ര​മ​ർ​ദ്ദ​നം
Saturday, August 17, 2019 4:01 PM IST
ഒ​ളി​ച്ചോ​ടി​യ​തി​ന്‍റെ പേ​രി​ൽ യു​വാ​വി​നും പെ​ണ്‍​കു​ട്ടി​ക്കും ക്രൂ​ര​മ​ർ​ദ്ദ​നം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​ർ ജി​ല്ല​യി​ലു​ള്ള കെ​പി ദൊ​ഡ്ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​രു​പ​ത് വ​യ​സു​ള്ള​യാ​ൾ​ക്കൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ഒ​ളി​ച്ചോ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടേ​ക്ക് കൂ​ട്ടു​ക്കൊ​ണ്ട് വ​ന്ന ഇ​രു​വ​രെ​യും ഗ്രാ​മ​മു​ഖ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ​ക്കൊ​ണ്ടും വ​ടി​കൊ​ണ്ടു​മാ​ണ് ഇ​രു​വ​രെ​യും മ​ർ​ദ്ദി​ച്ച​ത്. ഇ​ത് ക​ണ്ട് കൊ​ണ്ട് ജ​ന​ക്കൂ​ട്ടം കാ​ഴ്ച്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഇ​തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഗ്രാ​മ​മു​ഖ്യ​നെ​തി​രെ പ​രാ​തി​യു​മാ​യി ആ​രും സ​മീ​പി​ച്ചി​ല്ലെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​യേ​സു​ബാ​ബു പ​റ​ഞ്ഞു.

വ​നി​ത പോ​ലീ​സി​നെ അ​യ​ച്ച് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും യു​വാ​വു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​ന്ന് ക​ണ്ടെ​ത്തി​യാ​ൽ പോ​ക്സോ​യി​ൽ പെ​ടു​ത്തി കേ​സ് ര​ജി​സ്ട്ര​ർ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.