മാതൃദിനത്തില്‍ ഉണര്‍ത്തുപാട്ടായി ‘അമ്മ മാനസം’; സുജാതയുടെ മധുരസ്വരത്തിൽ ഒരു തേനൂറും ഗാനം
ലോ​ക​ത്ത് ഏ​റ്റ​വും സ്നേ​ഹ​മു​ണ​ര്‍​ത്തു​ന്ന വാ​ക്ക് ഏ​തെ​ന്നു ചോ​ദി​ച്ചാ​ല്‍ "അ​മ്മ’ എ​ന്നാ​യി​രി​ക്കും ഉ​ത്ത​രം. ലോ​ക​മെ​മ്പാ​ടും ഇ​ന്നു മാ​തൃ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ ഇ​ങ്ങു കേ​ര​ള​ത്തി​ല്‍ അ​മ്മ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ഗാ​ന​വും അ​തി​ന്റെ ദൃ​ശ്യാ​വി​ഷ്കാ​ര​വും വൈ​റ​ലാ​കു​ക​യാ​ണ്.

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി പി.​നാ​യ​ര്‍ എ​ഴു​തി​യ "​കു​ഞ്ഞി​ക്കാ​ല​ടി ഒ​ച്ച​കേ​ള്‍​ക്കു​മ്പോ​ള്‍ ഉ​ള്ളം തു​ള്ളി​ത്തു​ളു​മ്പു​ന്നു…’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ബാ​ല​ഗോ​പാ​ലാ​ണ്.

ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​യും സം​വി​ധാ​നം ഹ​രി പി. ​നാ​യ​രു​മാ​ണ്. ഗാ​യി​ക സു​ജാ​ത മോ​ഹന്‍റെ സ്വ​ര​മാ​ധു​രി സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്ക് ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​കു​ക​യാ​ണ്.

ന​ടി ലെ​ന​യും ര​ഞ്ജി​ത മേ​നോ​നും കി​ര​ണ്‍ കു​മാ​റു​മാ​ണ് ഗാ​ന​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഒ​രു കു​ഞ്ഞു ജ​നി​ക്കു​മ്പോ​ള്‍ മു​ത​ല്‍ അ​മ്മ​യു​ടെ മാ​ന​സം എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന​താ​ണ് ഗാ​ന​ത്തി​ലൂ​ടെ ദൃ​ശ്യ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​മാ​രു​ടെ ജ​ന്മം സാ​ര്‍​ഥ​മാ​കു​ന്ന​ത് എ​പ്പോ​ഴാ​ണെ​ന്നും ഗാ​നം ന​മ്മോ​ടു പ​റ​യു​ന്നു.

ഗാ​ന​രം​ഗ​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍ ഉ​ദ​യ് ശ​ങ്ക​ര്‍ വാ​ട്ട​ര്‍​മാ​നാ​ണ്. ക്യാ​മ​റ നി​തി​ന്‍ ത​ളി​ക്കു​ള​വും. ​ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഏ​റെ ജ​ന​പ്രീ​തി​യോ​ടെ മു​ന്നേ​റു​ക​യാ​ണ് ഹ​രീ​സ് ഹ​ബ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ല്‍ റി​ലീ​സ് ചെ​യ്ത അ​മ്മ​മാ​ന​സം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.