ചീങ്കണ്ണിയുടെ വായിൽ അകപ്പെടുന്ന ഒരു ഭീമാകാരനായ പെരുന്പാന്പ്. അതിതീവ്രമായി ആ പെരുന്പാന്പിനെ രണ്ടായി മുറിച്ചുകൊല്ലാൻ പാടുപെടുന്ന ചീങ്കണ്ണി. വൈറലാകുന്ന ഒരു വീഡിയോയിലെ ദൃശ്യങ്ങളാണിവ. ഇതിനോടകം ഈ ദൃശ്യങ്ങൾ കണ്ടുതീർത്തതാകട്ടെ നാലര ലക്ഷം പേരും.

പെരുന്പാന്പിനെ കൊല്ലാൻ ചീങ്കണ്ണി ശ്രമം നടത്തുന്നുണ്ടെങ്കിലും ഒടുവിൽ അത് ലക്ഷ്യത്തിലെത്താതെ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഒരേ ഉരഗ വർഗത്തിൽപ്പെട്ട ഇരുവരും എന്തിനാണ് ഇങ്ങനെ ശത്രുത കാണിക്കുന്നതെന്നാണ് തമാശരൂപണേ ആളുകൾ ചോദിക്കുന്നത്. ഇരുവരും തമ്മിലുള്ള ശക്തമായ വഴക്കിൽ ആര് തീർന്നാലും അതൊരു നല്ലകാര്യമാണെന്നാണ് മറ്റുചിലർ പറയുന്നത്.



പ്രായപൂർത്തിയായ ഒരു അമേരിക്കൻ ചീങ്കണ്ണിയുടെ ഏകദേശ ഭാരം 360 കിലോഗ്രാമാണ്. നാലു മീറ്റർ നീളവും ഉണ്ടാകും. അമേരിക്കയിലെ ലൂസിയാനയിലാണ് ഏറ്റവും നീളമുള്ള ചീങ്കണ്ണിയെ കണ്ടെത്തിയിരിക്കുന്നത്. 19.2 അടി അഥവാ 5.84 മീറ്റർ .