കുരങ്ങന്മാരെ തുരത്താന്‍ "കരടിയെ' ഇറക്കി വിമാനത്താവള ജീവനക്കാര്‍
Saturday, February 8, 2020 1:04 PM IST
വിമാനത്താവളത്തില്‍ കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ കരടിയുടെ വേഷം ധരിച്ച് ജീവനക്കാര്‍. ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിലാണ് സംഭവം. ഇവിടെ കുരങ്ങ് ശല്യം അതിരൂക്ഷമാണ്. ഇതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ജീവനക്കാര്‍ പുതിയ ആശയം പരീക്ഷിക്കുന്നത്.
കരടിയുടെ വേഷം ധരിച്ച ജീവനക്കാരന് കുരങ്ങന്മാരെ ഓടിച്ചു വിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് മുന്‍പ് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമവാസികള്‍ കുരങ്ങന്മാരുടെ ശല്യം ഒഴിവാക്കാന്‍ കരടി വിദ്യ പരീക്ഷിച്ചിരുന്നു.