അശ്രദ്ധമായി ആറുവരിപ്പാത മുറിച്ചുകടന്ന് ഓട്ടോ ഡ്രൈവർ, പിന്നാലെ കൂട്ടിയിടി; ഞെട്ടിക്കുന്ന അപകടദൃശ്യങ്ങൾ
Thursday, February 13, 2020 2:31 PM IST
ആറ് വരിപാത അശ്രദ്ധമായി മുറിച്ചു കടന്ന ഓട്ടോറിക്ഷ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഭീകരദൃശ്യങ്ങള്‍ പുറത്ത്. ഗുജറാത്തിലെ മട്ടറിലെ ദേശിയ പാതയിലാണ് അപകടം നടന്നത്.
സര്‍വീസ് റോഡില്‍ കൂടിയെത്തിയ ഓട്ടോ, വാഹനം വരുന്നത് ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് കാരണമായത്. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവര്‍ക്ക് ഗുരുതര പരിക്കുണ്ടെന്നും കാര്‍ യാത്രികര്‍ സുരക്ഷിതരാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സമീപത്തെ സിസിടിവിയില്‍ ആണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.