രാജവെമ്പാലയുടെ അടുത്ത് പണിപാളി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പാമ്പുപിടുത്തക്കാർ
Wednesday, January 13, 2021 8:20 PM IST
പാന്പിനെ പിടികൂടുകയെന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ആ മേഖലയിൽ ആവശ്യത്തിന് വൈഗദ്ധ്യമുള്ളവരല്ലാതെ പാന്പിനെ പിടിക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. വിഷപാന്പുകളെ പിടികൂടുന്പോൾ അൽപം അശ്രദ്ധയുണ്ടാൽ കടിയേക്കാനും മരണംവരെ സംഭവിക്കാനും ഇടയാകും. പാന്പിനെ പിടികൂടുന്പോൾ അവയ്ക്ക് അപകടമുണ്ടാകാതിക്കാനും ശ്രദ്ധിക്കണം.
രാജവെന്പാലയുടെ കടിയേൽക്കാതെ പാന്പുപിടുത്തക്കാർ രക്ഷപ്പെടുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കർണാടകയിലെ ഷിവമോഗയിലാണ് സംഭവം. നദിയിലേക്ക് വീണുകിടക്കുന്ന മരത്തിന്റെ വേരുകൾക്കിടയിലായാണ് രാജവെന്പാല കിടക്കുന്നത്. വാൽ ഭാഗത്ത് പിടിച്ചാണ് പാന്പുപിടുത്തക്കാരിൽ ഒരാൾ പാന്പിനെ വരുതിയിലാക്കാൻ ശ്രമിച്ചത്.
പക്ഷെ കൂടെയുള്ള പാന്പുപിടുത്തക്കാരനെ പാന്പ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കടിക്കാൻ ശ്രമിക്കുന്ന പാന്പിനെ വടികൊണ്ട് തട്ടിമാറ്റുന്നതും കൈകൊണ്ട് തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ വെള്ളത്തിലേക്കു വീണ പാന്പുപിടുത്തക്കാരൻ പാന്പിന്റെ തലഭാഗത്ത് പിടികൂടുകയായിരുന്നു. രണ്ട് പാന്പുപിടുത്തക്കാരും ചേർന്നാണ് പാന്പിനെ കീഴടക്കിയത്. തലനാരിഴയ്ക്കാണ് പാന്പുപിടുത്തക്കാരൻ രാജവെന്പാലയുടെ കടിയേൽക്കാതെ രക്ഷപെട്ടത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.