"എഴുന്നേൽക്കമ്മേ..'പ്ലാ​റ്റ്ഫോ​മി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മയെ ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്; ദു​ര​ന്ത​ചി​ത്രം
Wednesday, May 27, 2020 3:01 PM IST
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന അ​മ്മ​യെ ഉ​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന കു​ഞ്ഞ്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു​ണ്ടാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി ദു​ര​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​കു​ക​യാ​ണ് ഈ ​ദൃ​ശ്യം. ബി​ഹാ​റി​ലെ മു​സ​ഫ​ർ​പൂ​രി​ൽ​നി​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ക്കു​ന്ന അ​മ്മ​യു​ടെ മൃ​ത​ദേ​ഹം മൂ​ടി​യി​രി​ക്കു​ന്ന തു​ണി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. തു​ണി മാ​റ്റു​ന്നു​ണ്ടെ​ങ്കി​ലും അ​മ്മ​യ്ക്കു ച​ല​ന​മി​ല്ല. ക​ടു​ത്ത ചൂ​ട്, നി​ർ​ജ​ലീ​ക​ര​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ​ട്ടി​ണി കൂ​ടി താ​ങ്ങാ​നാ​വാ​തെ​യാ​ണ് സ്ത്രീ ​മ​രി​ച്ച​ത്.



ഭ​ക്ഷ​ണ​വും വെ​ള്ള​വും കി​ട്ടാ​തി​രു​ന്ന​തി​നാ​ൽ ട്രെ​യി​നി​ൽ​ത​ന്നെ സ്ത്രീ ​അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഗു​ജ​റാ​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​ർ പു​റ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച മു​സ​ഫ​ർ​പൂ​രി​ൽ എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് സ്ത്രീ ​കു​ഴ​ഞ്ഞു​വീ​ണു. പ്ലാ​റ്റ്ഫോ​മി​ൽ കി​ട​ത്തി​യ അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മാ​ണ് ഇ​ള​ള​യ​കു​ട്ടി ക​ളി​ക്കാ​നും വി​ളി​ച്ചു​ണ​ർ​ത്താ​നും ശ്ര​മി​ക്കു​ന്ന​ത്.

ഇ​തേ സ്റ്റേ​ഷ​നി​ൽ​ത​ന്നെ മ​റ്റൊ​രു കു​ട്ടി​കൂ​ടി മ​രി​ച്ചു. ക​ന​ത്ത ചൂ​ടി​ലും പ​ട്ടി​ണി​യി​ലു​മാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. കു​ട്ടി​യു​ടെ കു​ടും​ബം ഞാ​യ​റാ​ഴ്ച മ​റ്റൊ​രു ട്രെ​യി​നി​ലാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​തെ​ന്നാ​ണു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.