പ്രാ​യം 103, മ​ക്ക​ള്‍ 11; വീ​ണ്ടും മ​ണ​വാ​ള​നാ​കാ​ന്‍ ഒ​രു​ങ്ങി ജോ​ര്‍​ദ്ദാ​ന്‍ സ്വ​ദേ​ശി
Thursday, March 12, 2020 12:59 PM IST
ഭാ​ര്യ മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് പ​തി​നൊ​ന്ന് മ​ക്ക​ളു​ള്ള 103 വ​യ​സു​കാ​ര​ന്‍ ര​ണ്ടാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. ജോ​ര്‍​ദ്ദാ​നി​ലെ സ​മ സ്വ​ദേ​ശി​യാ​യ ഹാ​ജ് അ​രി​ഫ് ആ​ണ് വ​ര​ന്‍. 49 കാ​രി​യാ​യ സ്ത്രീ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ധു.

അ​രി​ഫി​ന്‍റെ ആ​ദ്യ ഭാ​ര്യ ജ​ദി​യ നാ​ല് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ ഏ​ഴ് ആ​ണ്‍ മ​ക്ക​ളും നാ​ല് പെ​ണ്‍​മ​ക്ക​ളും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ഇ​വ​ര്‍​ക്കെ​ല്ലാ​മാ​യി 80 കൊ​ച്ചു​മ​ക്ക​ളും.

ഭാ​ര്യ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ഇ​ദ്ദേ​ഹം ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ത​ങ്ങ​ള്‍​ക്കൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ മ​ക്ക​ള്‍ ക്ഷ​ണി​ച്ചു​വെ​ങ്കി​ലും അ​രി​ഫ് അ​തെ​ല്ലാം നി​ര​സി​ച്ചു. മ​റ്റൊ​രു വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ള്‍ മ​ക്ക​ളെ​ല്ലാം പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​രി​ഫി​ന്‍റെ ര​ണ്ടാം വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാം.

പ​ബ്ലി​ക്ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്നും 1965ല്‍ ​വി​ര​മി​ച്ച​യാ​ളാ​ണ് അ​രി​ഫ്. തൃ​പ്തി​ക​ര​മാ​യ ആ​രോ​ഗ്യ​മു​ള്ള ഇ​ദ്ദേ​ഹം മോ​സ്‌​കി​ല്‍ അ​ഞ്ച് നേ​ര​വും നി​സാ​ക്കാ​രം ചെ​യ്യും. വാ​ഹ​ന​വും സ്വ​ന്ത​മാ​യി ഓ​ടി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.