കാ​റ​പ​ക​ടം തു​ണ​ച്ചു; പിഞ്ച് കുഞ്ഞ് ഉൾപ്പടെ​ കാൽ ന​ട​യാ​ത്രി​ക​ർ ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Friday, October 25, 2019 3:45 PM IST
വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ദു​ര​ന്ത​മാ​ണ് എ​പ്പോ​ഴും സ​മ്മാ​നി​ക്കു​ക. എ​ന്നാ​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ അ​പ​ക​ടം ക​ണ്ട് ആ​ശ്വ​സി​ക്കു​ക​യാ​ണ് ഏ​വ​രും. കാ​ര​ണം ഈ ​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ട്ട​ത് മൂ​ന്ന് പേ​രാ​ണ്. അ​രി​സോ​ണ​യി​ലെ ​ഫീനിക്സി​ലാ​ണ് സം​ഭ​വം.

പി​ഞ്ചു കു​ഞ്ഞി​നെ സ്ട്രോ​ള​റി​ലി​രു​ത്തി ഉ​ന്തി​ക്കൊ​ണ്ട് യു​വ​തി​യും ഒ​രു കാ​ൽ ന​ട​ക്കാ​ര​നും റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​വ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ സി​ഗ്ന​ൽ തെ​റ്റി​ച്ച് ഒ​രു കാ​ർ ഇ​വ​ർ​ക്ക് നേ​രെ പാ​ഞ്ഞു വ​ന്നു. ഇ​തേ സ​മ​യം മ​റ്റൊ​രു ദി​ശ​യി​ൽ നി​ന്ന് വേ​റൊ​രു കാ​റും ഇ​വി​ടേ​ക്ക് പാ​ഞ്ഞെ​ത്തി.

സി​ഗ്ന​ൽ തെ​റ്റി​ച്ച് എ​ത്തി​യ കാ​റി​ൽ രണ്ടാമതെത്തിയ കാ​ർ പെ​ട്ട​ന്ന് ഇ​ടി​ച്ചു. അ​തു​കൊ​ണ്ട് റോ​ഡ് മു​റി​ച്ചു ക​ട​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ല​ഹ​രി​യി​ലാ​യി​രു​ന്ന ഒ​രാ​ളാ​ണ് സി​ഗ്ന​ൽ തെ​റ്റി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സാ​ണ് പു​റ​ത്തു​വി​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.