പ്ലാന്കിംഗ് ചെയ്ത് റിക്കാര്‍ഡ് സ്വന്തമാക്കി 62കാരന്
Tuesday, February 25, 2020 3:04 PM IST
ഏറ്റവും കൂടുതല്‍ സമയം പ്ലാന്കിംഗ് ചെയ്ത് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമാക്കി 62കാരന്. ജോര്‍ജ് ഹൂഡ് എന്ന് പേരുള്ള ഇദ്ദേഹം എട്ട് മണിക്കൂര്‍ 15 മിനിട്ട് 15 സെക്കന്‍ഡാണ് പ്ലാന്കിംഗ് ചെയ്തത്.
ചൈന സ്വദേശിയായ മാവോ വെയ്ഡോംഗ് 2016ല്‍ സ്ഥാപിച്ച റിക്കാര്‍ഡ് ആണ് ഹൂഡി തകര്‍ത്തത്. എട്ട് മണിക്കൂര്‍ ഒരു മിനിട്ട് സമയം പ്ലാംഗ്കിംഗ് ചെയ്താണ് മാവോ റിക്കാര്‍ഡ് നേടിയത്.
ഫിറ്റ്നസ് ലോകത്ത് സജീവമായിരിക്കുന്ന പലര്‍ക്കും 5-10 മിനിട്ടില്‍ അധികം പ്ലാന്കിംഗ് ചെയ്യാന്‍ സാധ്യമല്ല. എന്നാല്‍ 62 വയസുള്ളപ്പോള്‍ സ്ഥിരോത്സാഹത്തോടും ശക്തമായ മാനസികാവസ്ഥയോടും കൂടി ഏത് പ്രായത്തിലും അതിരുകള്‍ നീക്കാന്‍ സാധിക്കുമെന്ന് ജോര്‍ജ് തെളിയിച്ചെന്ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിന്റെ അധികൃതര്‍ പറഞ്ഞു.