പ്ര​ണ​യി​ക്കി​ല്ല, പ്ര​ണ​യി​ച്ച് വി​വാ​ഹം ചെ​യ്യി​ല്ല: പ്ര​ണ​യ​ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് പ്ര​തി​ജ്ഞ ചെ​യ്യി​ച്ച് അ​ധ്യാ​പ​ക​ര്‍
പ്ര​ണ​യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് പ്ര​ണ​യി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ർ. മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​മ​രാ​വ​തി ജി​ല്ല​യി​ലെ മ​ഹി​ള ക​ല വാ​ണി​ജ്യ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം.

വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് പ​റ​യി​പ്പി​ച്ച പ്ര​തി​ജ്ഞ​യി​ങ്ങ​നെ. "ര​ക്ഷി​താ​ക്ക​ളി​ല്‍ പ​രി​പൂ​ര്‍​ണ വി​ശ്വാ​സ​മാ​ണെ​ന്ന് ഞാ​ന്‍ പ്ര​തി​ജ്ഞ ചെ​യ്യു​ന്നു. സ​മീ​പ കാ​ല​ത്ത് ന​ട​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളെ പ​രി​ഗ​ണി​ച്ച് പ്ര​ണ​യി​ക്കു​ക​യോ പ്ര​ണ​യ വി​വാ​ഹ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ ചെ​യ്യി​ല്ല'.

"സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​രെ​യും ഞാ​ന്‍ വി​വാ​ഹം ചെ​യ്യി​ല്ല. സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് ഭാ​വി​യി​ലെ ഒ​രു അ​മ്മ​യെ​ന്ന നി​ല​യി​ല്‍ മാ​താ​പി​താ​ക്ക​ൾ സ്ത്രീ​ധ​നം ന​ല്‍​കി എ​ന്നെ വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ​യും എ​ന്‍റെ മ​രു​മ​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ നി​ന്ന് ഞാ​ന്‍ സ്ത്രീ​ധ​നം സ്വീ​ക​രി​ക്കു​ക​യി​ല്ല. എ​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് സ്ത്രീ​ധ​നം ന​ല്‍​കു​ക​യു​മി​ല്ല. ദൃ​ഢ​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ ഇ​ന്ത്യ​ക്ക് വേ​ണ്ടി ഞാ​ന്‍ പ്ര​തി​ജ്ഞ ചെ​യ്യു​ന്നു'.

ഏ​ക​ദേ​ശം 40 വി​ദ്യാ​ര്‍​ഥി​നി​ക​ളെ കൊ​ണ്ട് എ​ന്‍​എ​സ്എ​സ് ക്യാ​മ്പി​നി​ടെ​യാ​ണ് പ്ര​തി​ജ്ഞ ചെ​യ്യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​നി​ക​ളെ ആ​രെ​യും നി​ര്‍​ബ​ന്ധി​ച്ചി​ല്ലെ​ന്നും അ​വ​രു​ടെ സ​മ്മ​ത​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി​ജ്ഞ ചെ​യ്യി​പ്പി​ച്ച​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.