മൊബൈൽ ഫോൺ ഷോപ്പ് തുറക്കാൻ 26 കോടി റിയാൽ
സം​ഭ​വം സൗ​ദി​യി​ലാ​ണ്. സ്വ​ദേ​ശി​വ​ത്ക​രി​ച്ച മൊ​ബൈ​ൽ ഫോ​ണ്‍ മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പു​ക​ൾ തു​ട​ങ്ങാ​നാ​ണ് സൗ​ദി യു​വാ​ക്ക​ൾ​ക്ക് സാ​മൂ​ഹി​ക വി​ക​സ​ന ബാ​ങ്ക് ഇ​ത്ര​യും രൂ​പ വാ​യ്പ​യാ​യി ന​ൽ​കി​യ​ത്.

2007 മു​ത​ൽ ഇ​തു​വ​രെ 2208 മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പു​ക​ൾ തു​റ​ക്കാ​ൻ സാ​മൂ​ഹി​ക വി​ക​സ​ന ബാ​ങ്ക് 2208 യു​വാ​ക്ക​ൾ​ക്ക് മൊ​ത്തം 26 കോ​ടി റി​യാ​ലാ​ണ് വാ​യ്പ ന​ൽ​കി​യ​ത്. ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 579 സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ 77.5 കോ​ടി റി​യാ​ലും വാ​യ്പ ന​ൽ​കി. മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പെ​ന്നാ​ൽ നി​സാ​ര സം​ഭ​വ​മ​ല്ലെ​ന്ന് മ​ന​സി​ലാ​യി​ല്ലേ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.