ഇത്തിരിക്കുഞ്ഞന്‍റെ ജൈത്രയാത്രകൾ
ഒ​രു കോ​ടി പ​ത്തൊ​ന്പ​തു ല​ക്ഷം രൂ​പ വി​ല​യു​ള്ള​ സ്റ്റാ​ന്പി​നെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ‍? ആ ​സ്റ്റാന്പ് ഇ​ന്ന് ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ് - British Guiana 1c magenta. വെ​റും 14 പൈ​സ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് ഗ​യാ​ന സ്റ്റാ​ന്പി​ന്‍റെ വി​ല കോ​ടി​ക​ൾ ക​ട​ന്ന ക​ഥ​ വായിക്കാം...

1980 ജ​നു​വ​രി​യി​ലെ ഒ​രു പ​ക​ൽ. ന്യൂഡ​ൽ​ഹി​യി​ൽ ഒ​രു റോ​യ​ൽ ഹാ​ളി​ൽ അ​ലു​മി​നി​യം സ്റ്റാ​ന്‍റി​ലെ ചി​ല്ലു​കൂ​ട്ടി​ൽ വി​ല​മ​തി​ക്കാ​നാ​വാ​ത്ത ഒ​രു അ​പൂ​ർ​വ്വ​വ​സ്തു സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ആ​യു​ധ​മേ​ന്തി​യ പ​ട്ടാ​ള​ക്കാ​ർ അ​തി​നു സ​ദാ ജാ​ഗ​രൂ​ക​രാ​യി കാ​വ​ൽ​നി​ൽ​ക്കു​ന്നു​ണ്ട്. പു​റ​ത്ത് ആ ​അ​മൂ​ല്യ​വ​സ്തു കൊ​ണ്ടു​വ​ന്ന വി​മാ​ന​വും കി​ട​പ്പു​ണ്ട്. അ​തി​നും കാ​വ​ലു​ണ്ട്. ആ ​ചി​ല്ലു​കൂ​ട്ടി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ വി​ല​യു​ള്ള ര​ത്ന​മോ കി​രീ​ട​മോ ഒ​ന്നു​മ​ല്ല. പി​ന്നെ​യോ...? വെ​റും 14 പൈ​സ മാ​ത്രം വി​ല​യു​ള്ള, കാ​ണാ​ൻ ഒ​ട്ടും ഭം​ഗി​യി​ല്ലാ​ത്ത അ​ഷ്ട​ഭു​ജാ​കൃ​തി​യി​ലു​ള്ള ഒ​രു ത​പാ​ൽ സ്റ്റാന്പാ​ണു​ള്ള​ത്. ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ഫി​ലാ​റ്റ​ലി ഷോ​യി​ലാ​ണ് ലോ​ക​ത്തിൽവച്ച് ഏ​റ്റ​വും വി​ല​യേ​റി​യ സ്റ്റാന്പ് പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. അ​തെ. അ​ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​മൂ​ല്യ​മാ​യ ഒ​രേ​യൊ​രു സ്റ്റാന്പാണ്. ആ ​സ്റ്റാന്പ് ഇ​ന്ന് ലോ​ക​ത്ത് അ​റി​യ​പ്പെ​ടു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ് - British Guiana 1c magenta

രാ​ജ​കീ​യ വാ​ർ​ത്ത സൃ​ഷ്ടി​ക്കു​ന്നു

1856ൽ ​ബ്രി​ട്ടീ​ഷ് ഗ​യാ​ന​യി​ൽ അ​ച്ച​ടി​ച്ച ആ ​സ്റ്റാ​ന്പി​ന് അ​ന്ന് ഒ​രു കോ​ടി പ​ത്തൊ​ന്പ​തു ല​ക്ഷം രൂ​പ വി​ല വ​രു​മാ​യി​രു​ന്നു. ലോ​ക​ത്തെ​ങ്ങു​മു​ള്ള ആ​ളു​ക​ൾ​ക്ക്, വി​ശേ​ഷി​ച്ച് ത​പാ​ൽ സ്റ്റാന്പ് സൂ​ക്ഷി​പ്പു​കാ​ർ എ​ന്ന ഫി​ലാ​റ്റ​ലി​സ്റ്റു​ക​ൾ​ക്ക് ആ ​സ്റ്റാന്പിന്‍റെ ക​ഥ എ​ത്ര കേ​ട്ടാ​ലും മ​തി​വ​രു​ക​യി​ല്ല. ച​രി​ത്ര​ത്താ​ളു​ക​ൾ​ക്ക് പ്ര​കാ​ശ​പൂ​രി​ത​മാ​യ പു​തി​യ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത, ഒ​ട്ടും ആ​ക​ർ​ഷ​ക​മ​ല്ലാ​ത്ത, എ​ന്നാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന ഒ​രു സ്റ്റാന്പി നെ​ക്കു​റി​ച്ചും അ​തി​ന്‍റെ രാ​ജ​കീ​യ വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ചും വാ​യി​ച്ചാ​ലും അ​റി​ഞ്ഞാ​ലും കേ​ട്ടാ​ലും അ​ധി​ക​മാ​കി​ല്ല.

ച​രി​ത്രം തു​ട​ങ്ങു​ന്നു...

ബ്രി​ട്ട​ന്‍റെ തെ​ക്കേ അ​മേ​രി​ക്ക​യി​ലെ ഒ​രു കോ​ള​നി​യാ​യി​രു​ന്നു ഇ​പ്പോ​ൾ ഗ​യാ​ന എ​ന്ന​റി​യ​പ്പെ​ടു​ന്ന ബ്രി​ട്ടീ​ഷ് ഗ​യാ​ന. 1840-ൽ ​ക​ത്തി​ട​പാ​ടു​ക​ൾ​ക്കാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ത​പാ​ൽ സ്റ്റാന്പുക​ൾ അ​ടി​ച്ചി​റ​ക്കി​യ​പ്പോ​ൾ ബ്രി​ട്ടീ​ഷ് ഗ​യാ​ന​യു​ടെ സ്റ്റാന്പും പു​റ​ത്തി​റ​ക്കി. 1856 ആ​യ​പ്പോ​ഴേ​ക്കും ആ ​സ്റ്റാന്പെല്ലാം ക​ത്തെ​ഴു​ത്തു ജോ​ലി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചു തീ​ർ​ന്നു. ബ്രി​ട്ടീ​ഷ് ഗ​യാ​ന​യ​്ക്ക് അ​ത്യാ​വ​ശ്യ​മാ​യി വീ​ണ്ടും സ്റ്റാന്പു​ക​ൾ വേ​ണ്ടി​വ​ന്നു. ബ്രി​ട്ട​ണി​ലാ​യി​രു​ന്നു ഗ​യാ​ന​യ്ക്കു വേ​ണ്ട സ്റ്റാന്പുക​ൾ അ​ന്ന് അ​ച്ച​ടി​ച്ചി​രു​ന്ന​ത്.

ല​ണ്ട​നി​ൽനി​ന്നു വൈ​കാ​തെ സ്റ്റാന്പുക​ളു​മാ​യി ഒ​രു ബോ​ട്ട് ഗ​യാ​ന​യി​ലേ​ക്കു യാ​ത്ര​തി​രി​ച്ചു. പ​ക്ഷേ, നി​ന​ച്ചി​രി​ക്കാ​ത്ത കാ​ലാ​വ​സ്ഥാ​മാ​റ്റ​ങ്ങ​ൾ മൂലം ബോ​ട്ടി​നു സ​മ​യ​ത്തി​നു ഗ​യാ​ന​യി​ൽ എ​ത്തി​ച്ചേ​രാ​നാ​യി​ല്ല. സ്റ്റാന്പിന്‍റെ അ​ത്യാ​വ​ശ്യം മൂ​ലം ബ്രി​ട്ടീ​ഷ് ഗ​യാ​ന​യി​ൽ ത​ന്നെ കു​റ​ച്ച് സ്റ്റാന്പ് അ​ച്ച​ടി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. അ​ങ്ങ​നെ ഒ​രു ക​പ്പ​ലി​ന്‍റെ അ​വ്യ​ക്ത​മാ​യ ചി​ത്ര​ത്തോ​ടെ ബ്രി​ട്ടീ​ഷ് ഗ​യാ​ന​യു​ടെ ഒ​രു സെ​ന്‍റ് ’ വി​ല​യു​ള്ള സ്റ്റാന്പ് പു​റ​ത്തി​റ​ക്കി. അ​തൊ​രു ത​ട്ടി​പ്പു സ്റ്റാന്പ​ല്ലെ​ന്നു തെ​ളി​യി​ക്കാ​നാ​യി അ​ന്നൊ​രു ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചു-​നി​ർ​ദ്ദി​ഷ്ട പോ​സ്റ്റ് മാ​സ്റ്റ​ർ​മാ​ർ സ്റ്റാന്പിൽ ഒ​പ്പി​ട​ണം എ​ന്ന​താ​യി​രു​ന്നു അ​ത്. അ​തെ​ല്ലാം മു​റ​യ്ക്കു ന​ട​ക്കു​ക​യും ചെ​യ്തു.

കോ​ടീ​ശ്വ​ര​ന്മാ​ർ​ക്കു മാ​ത്രം സാ​ധി​ക്കു​ന്ന കാ​ര്യം. പി​ന്നെ​യും കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞു​പോ​യി. പു​തി​യ സം​ഭ​വ​ങ്ങ​ള്‌ക്ക് ഗ​തി​മാ​റ്റ​ങ്ങ​ൾക്കും ഭ​ര​ണ​മാ​റ്റ​ങ്ങ​ൾ​ക്കും ബ്രി​ട്ട​ണ്‍ സാ​ക്ഷ്യം വ​ഹി​ച്ചു. അ​ങ്ങ​നെ വി​വി​ധ ത​പാ​ൽ സ്റ്റാന്പുക​ൾ വ​ന്നു, പോ​യി. സ​ക​ല​രും കാ​ണാ​ൻ ഒ​ട്ടും ആ​ക​ർ​ഷ​ക​മ​ല്ലാ​ത്ത ഗ​യാ​നാ സ്റ്റാന്പിന്‍റെ കാ​ര്യ​മെ മ​റ​ന്നു​പോ​യി. 1856-ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ ​സ്റ്റാന്പി​ന്‍റെ ഒ​രേ​യൊ​രു കോ​പ്പി​യേ ഇ​ന്നു​ള്ളൂ. അ​തു വാ​ങ്ങാ​ൻ കോ​ടീ​ശ്വ​ര​ന്മാ​ർ​ക്കേ സാ​ധി​ക്കു​ക​യു​ള്ളു താ​നും.

ച​പ്പു​ച​വ​റു​കൂ​ന്പാ​ര​ത്തി​ൽ നി​ന്ന്...

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് (1873-ൽ) ബ്രി​ട്ടീ​ഷ് ഗ​യാ​ന​യി​ലെ സ്കോ​ട്ടി​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി 12 ​വ​യ​സു​ള്ള ലൂ​യി​സ് വെ​ർ​നോ​ണ്‍ വോ​ണ്‍ ത​ന്‍റെ അ​മ്മാ​വ​ന്‍റെ ക​ത്തു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് ഒ​രു സ്റ്റാന്പ് ക​ണ്ടെ​ത്തി. പ​ഴ​ക്കം ചെ​ന്ന​തും ആ​രു​ടേ​യും കൈയിൽ കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തു​മാ​യ ആ ​സ്റ്റാന്പി​നെ​ക്കു​റി​ച്ച് അ​മ്മാ​വ​ന്‍റെ സ്റ്റാ​ന്പ് കാ​റ്റ​ലോ​ഗി​ൽ ഒ​രു രേ​ഖ​യും ഇ​ല്ലാ​യി​രു​ന്ന​തി​നാ​ൽ ആ ​ബാ​ല​ൻ പ്ര​സ്തു​ത സ്റ്റാന്പ് ആ​റു ഷി​ല്ലിം​ഗി​ന് പ്രാ​ദേ​ശി​ക സ്റ്റാന്പ് ക​ള​ക്ട​റാ​യ നീ​ൽ റോ​സ് മ​ക്കി​ന്നോ​ണി​നു വി​റ്റു.

അ​യാ​ൾ ആ ​പ​ശ​ക്ക​ട​ലാ​സ് ആ​റു വ​ർ​ഷം ത​ന്‍റെ സ്റ്റാന്പ് ക​ള​ക്ഷ​നി​ൽ സൂ​ക്ഷി​ച്ച ശേ​ഷം 1878-ൽ ​സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്താ​ൽ ശേ​ഖ​രം ലി​വ​ർ​പൂ​ൾ സ്റ്റാ​ന്പ് ഡീ​ല​ർ തോ​മ​സ് റി​ഡ്പാ​ത്തി​ന് 120 ഡോ​ള​റി​ന്(​അ​ന്ന​ത്തെ 8400 രൂ​പ) വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആ ​വ്യ​പാ​രി​യും ഗ​യാ​നാ​ സ്റ്റാന്പ് ക​റേ​ക്കാ​ലം സൂ​ക്ഷി​ച്ചു. അ​പ്പോ​ഴാ​ണ് ഇ​റ്റ​ലി​യി​ലെ ഒ​രു സ​ന്പ​ന്ന​ൻ ഈ ​സ്റ്റാന്പി​നെ​ക്കു​റി​ച്ച് കേ​ട്ട​ത്. ലോ​ക​ത്തെ ഒ​ന്നാം​കി​ട സ്റ്റാന്പ് സൂ​ക്ഷി​പ്പു​കാ​ര​നാ​യ അ​യാ​ൾ ന​ല്ല വി​ല കൊ​ടു​ത്ത് ആ ​സ്റ്റാന്പ് സ്വ​ന്ത​മാ​ക്കി ത​ന്‍റെ ആ​ൽ​ബ​ത്തി​ൽ പ​തി​ച്ചു. അ​തേ വ​ർ​ഷം ആ ​ഫി​ലാ​റ്റ​ലി​സ്റ്റ് പ്ര​സ്തു​ത ശേ​ഖ​രം ഫി​ലി​പ്പ് വോ​ണ്‍ ഫെ​റാ​രി എ​ന്ന സ​ന്പ​ന്ന​നാ​യ ഫി​ലാ​റ്റ​ലി​സ്റ്റി​ന് 150 ഡോ​ള​റി​ന് വി​റ്റു.

നി​ർ​ഭാ​ഗ്യ​വാ​നാ​യ ഫി​ലാ​റ്റ​ലി​സ്റ്റ്

1914-ൽ ​ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തെ തു​ട​ർ​ന്ന് നെ​ത​ർ​ലാൻഡിലേ​ക്കു പോ​യ ഫി​ലി​പ്പ് വോ​ണ്‍ ഫെ​റാ​രി, ത​ന്‍റെ അ​മൂ​ല്യ​മാ​യ ആ​ൽ​ബം പാ​രീ​സി​ൽ സൂ​ക്ഷി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ സ്റ്റാ​ന്പ് ശേ​ഖ​രം ഒ​രു ബെ​ർ​ലി​ൻ മ്യൂ​സി​യ​ത്തി​ന് മോ​ഹ​വി​ല​യ്ക്കു വി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ങ്കി​ലും യു​ദ്ധ​ത്തി​നു​ശേ​ഷം പാ​രീ​സി​ൽ തി​രി​ച്ചെ​ത്താ​മെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ ധാ​ര​ണ. പ​ക്ഷേ, ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പി​ഴ​ച്ചു. ഫി​ലി​പ്പ് വോ​ണ്‍ ഫെ​റാ​രി​ക്കു പാ​രീ​സി​ലേ​ക്ക് പോ​കാ​ൻ യാ​ത്രാ​നു​മ​തി ല​ഭി​ച്ചി​ല്ല. ത​ന്‍റെ അ​പൂ​ർ​വ്വ​മാ​യ ആ​ൽ​ബം ന​ഷ്ട​പ്പെ​ടു​മെ​ന്നോ​ർ​ത്തു നി​രാ​ശ​നാ​യ അ​യാ​ൾ ഇം​ഗ്ല​ണ്ടി​ലേ​ക്കു തി​രി​ച്ചു. 1917-ൽ ​ത​ന്‍റെ ആ​ൽ​ബം അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു​കാ​ണാ​ൻ പോ​ലും ക​ഴി​യാ​ത ഫി​ലി​പ്പ് വോ​ണ്‍ ഫെ​റാ​രി മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.

പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യു​ന്നു

പ​ക്ഷേ, മ​രി​ക്കു​ന്ന​തി​നു മു​ന്പ് അ​യാ​ൾ ഒ​രു ന​ല്ല കാ​ര്യം ചെ​യ്തി​രു​ന്നു. ത​ന്‍റെ ആ​ൽ​ബം ബ​ർ​ലി​ൻ മ്യൂ​സി​യ​ത്തി​ന് സം​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​താ​യി അ​യാ​ൾ മ​ര​ണ​പ​ത്ര​ത്തി​ൽ എ​ഴു​തിവ​ച്ചു. എ​ന്നി​ട്ടും ക​ഥ​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ത​ന്നെ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട ആ ​ഗ​യാ​ന സ്റ്റാന്പി​ന് ബെ​ർ​ലി​ൻ മ്യൂ​സി​യ​ത്തി​ലി​രി​ക്കാ​നോ ത​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ മ​ര​ണ​പ​ത്ര​ത്തി​ലെ ആ​ഗ്ര​ഹം സാ​ധി​പ്പി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ല.
കാ​ര​ണം 1917 ൽ ​ഫെ​റാ​രി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഈ ​ശേ​ഖ​രം മു​ഴു​വ​നും ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം യു​ദ്ധ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഫ്രാ​ൻ​സ് ഏ​റ്റെ​ടു​ത്തു. ഫ്ര​ഞ്ച് സ​ർ​ക്കാ​ർ ആ ​സ്റ്റാന്പെല്ലാം ക​ണ്ടെ​ടു​ത്ത് പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്തു വി​റ്റ് പ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു.
വ​ർ​ധി​ക്കു​ന്ന മൂ​ല്യം

ബ്രി​ട്ടീ​ഷ് ഗ​യാ​നാ സ്റ്റാന്പിനെ​ക്കു​റി​ച്ച് ഏ​താ​നും വ​ർ​ഷ​ത്തേ​ക്കും കേ​ട്ടു​കേ​ൾ​വി പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫ്ര​ഞ്ചു​സ​ർ​ക്കാ​ർ ലേ​ലം ചെ​യ്ത ഗ​യാ​നാ​സ്റ്റാന്പ് ആ​രു​ടെ കൈ​വ​ശ​മാ​ണ് എ​ന്ന ഒ​രു വി​വ​ര​വും ഫി​ലാ​റ്റ​ലി​സ്റ്റു​ക​ൾ​ക്കു ല​ഭി​ച്ചി​രു​ന്നി​ല്ല. സ​ക​ല സ്റ്റാന്പ് ​പ്രേ​മി​ക​ളും ആ ​ത​പാ​ൽ​മു​ദ്ര എ​വി​ടെ​യെ​ന്ന​റി​യാ​ൻ കാ​തു​കൂ​ർ​പ്പി​ച്ചി​രി​ക്കെ, 1940-ൽ ​വാ​ർ​ത്ത സൃ​ഷ്ടി​ച്ചു​കൊ​ണ്ടു സ്റ്റാന്പ് വീ​ണ്ടും രം​ഗ​ത്തെ​ത്തി. ഗ​യാ​നാ സ്റ്റാന്പിന് ആ​റു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ മൂ​ല്യം! അ​ദ്ഭുത​മ​ട​ക്കി​ക്കൊ​ണ്ട് സ്റ്റാന്പ് വാ​ങ്ങി​യ സ​ന്പ​ന്ന​ന്‍റെ പേ​രു ക​ണ്ടു​പി​ടി​ക്കാ​നാ​യി ആ​ളു​ക​ളു​ടെ അ​ടു​ത്ത ശ്ര​മം.

പ​ക്ഷേ, പ​ത്ര​ത്തി​ൽ ഒ​രി​ട​ത്തും അ​യാ​ളു​ടെ പേ​രി​ല്ലാ​യി​രു​ന്നു. ത​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ അ​യാ​ൾ ത​യ്യാ​റാ​യി​രു​ന്നി​ല്ല എ​ന്ന​ർ​ത്ഥം. വ​ർ​ഷ​ങ്ങ​ൾ പി​ന്നെ​യും ക​ഴി​ഞ്ഞു. ബ്രി​ട്ടീ​ഷ് ഗ​യാ​ന സ്റ്റാന്പിന്‍റെ പു​തി​യ ക​ഥ​ക​ളൊ​ന്നും പു​റം​ലോ​കം കേ​ൾ​ക്കാ​താ​യി. അ​ങ്ങ​നെ​യി​രി​ക്കെ 1970-ൽ ​സ​ക​ല റി​ക്കാ​ർ​ഡു​ക​ളും ഭേ​ദി​ച്ച് മു​പ്പ​ത്തൊ​ന്പ​തു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യ്ക്കു സ്റ്റാ​ന്പ് വീ​ണ്ടും വി​ൽ​ക്ക​പ്പെ​ട്ടു!

ഇ​ന്ത്യ​യി​ലും ഗ​യാ​നാ സ്റ്റാന്പ്

1980 ജ​നു​വ​രി​യി​ൽ ആ ​സ്റ്റാന്പ് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ത്യ​യും സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി! ഡ​ൽ​ഹി​യി​ലെ ഒ​രു എ​ക്സി​ബി​ഷ​നി​ൽ അ​ന്നു സ്റ്റാന്പ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്പോ​ൾ അ​തി​നു ചു​റ്റും സാ​യു​ധ​രാ​യ പ​ട്ടാ​ള​ക്കാ​ർ കാ​വ​ൽനി​ന്നി​രു​ന്നു. സ്റ്റാന്പുക​ളു​ടെ ലോ​ക​ത്ത് വി​പ്ല​വം ത​ന്നെ സൃ​ഷ്ടി​ച്ച ബ്രി​ട്ടീ​ഷ് ഗ​യാ​നാ സ്റ്റാന്പ് ഫി​ലാ​റ്റ​ലി​സ്റ്റു​ക​ൾ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​ന്നു നോ​ക്കി​ക്ക​ണ്ടു.

പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വീ​ണ്ടും സ്റ്റാന്പ് കൈ​മാ​റ​റം ചെ​യ്യ​പ്പെ​ട്ടു. 1980 ഏ​പ്രി​ൽ 5-ാം തീ​യ​തി അ​വ​സാ​ന​മാ​യി വെ​റും 14 പൈ​സ മാ​ത്രം വി​ല​യു​ള്ള ഗ​യാ​നാ സ്റ്റാന്പ് വി​റ്റ​ത് എ​ത്ര രൂ​പ​യ്ക്കാ​ണെ​ന്നോ? ഒ​രു കോ​ടി പ​ത്തൊ​ന്പ​തു ല​ക്ഷം രൂ​പ​യ്ക്ക്! ആ ​സ്റ്റാ​ന്പ് വാ​ങ്ങി​യ വ്യ​ക്തി​യും ത​ന്‍റെ പേ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

പൊ​തു പ്ര​ദ​ർ​ശ​ന​ങ്ങ​ൾ

ഗ​യാ​നാ സ്റ്റാന്പ് കൈ​വ​ശംവച്ചി​രു​ന്ന ബു​ദ്ധി​മാ​ന്മാ​ർ പ്ര​ദ​ർ​ശ​ന​ങ്ങ​ളും ഇ​വ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 1939 ലെ ​ന്യൂ​യോ​ർ​ക്ക് വേ​ൾ​ഡ്സ് ഫെ​യ​ർ, 1956 ൽ ​ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ​യോ​ർ​ക്ക് കൊ​ളീ​ജി​യ​ത്തി​ൽ ന​ട​ന്ന 1956 ലെ ​അ​ഞ്ചാ​മ​ത്തെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലാ​റ്റ​ലി​ക് എ​ക്സി​ബി​ഷ​ൻ (ഫി​പെ​ക്സ്), ന്യൂ​യോ​ർ​ക്കി​ലെ 1964 സെ​ന്‍റി​ന​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റാ​ന്പ് എ​ക്സി​ബി​ഷ​ൻ (സി​പെ​ക്സ്), 1965 ൽ ​ല​ണ്ട​ൻ, ടൊ​റന്‍റോ​യി​ലെ ക​നേ​ഡി​യ​ൻ ഫി​ലാ​റ്റ​ലി​ക് എക്സിബി ഷനിൽ എ​ന്നി​വ​യി​ൽ സ്റ്റാ​ന്പ് പ്ര​ദ​ർ​ശി​പ്പി​ച്ചു.

സ്റ്റാന്പ് കൈ​ക്ക​ലാ​ക്കാ​ൻ രാ​ജ​ശ്ര​മ​ങ്ങ​ളും

ഒ​രി​ക്ക​ൽ പു​റ​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് ഗ​യാ​ന​യു​ടെ സ്റ്റാന്പ് കൈ​ക്ക​ലാ​ക്കാ​ൻ 1925-ൽ ​അ​ന്ന​ത്തെ ഇം​ഗ്ല​ണ്ടി​ലെ രാ​ജാ​വാ​യി​രു​ന്ന ജോ​ർ​ജ് അ​ഞ്ചാ​മ​നും ര​ഹ​സ്യ​മാ​യി പ്ര​തി​നി​ധി​യെ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​രീ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ ആ ​സ്റ്റാന്പ് സ്വ​ന്ത​മാ​ക്കാ​ൻ രാ​ജാ​വി​നു ക​ഴി​ഞ്ഞി​ല്ല. ആ​ർ​ത​ർ ഹി​ന്‍റ് എ​ന്ന പ്ര​ഭു​വി​നാ​ണ് സ്റ്റാന്പ് സ്വ​ന്ത​മാ​ക്കാ​നു​ള്ള ഭാ​ഗ്യ​മു​ണ്ടാ​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇം​ഗ്ല​ണ്ടി​ലെ രാ​ജ്ഞി​യും ത​ന്‍റെ ആ​ൽ​ബം അ​ല​ങ്ക​രി​ക്കാ​ൻ ബ്രി​ട്ടീ​ഷ് ഗ​യാ​ന​യു​ടെ സ്റ്റാന്പ് കൂ​ടി കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. പ​ക്ഷേ, അ​തു നേ​ടി​യെ​ടു​ക്കാ​ൻ രാ​ജ്ഞി​ക്കും ക​ഴി​ഞ്ഞി​ല്ല.

ഒ​രു അ​പ​ര​ൻ

സ്റ്റാന്പ് ക​ത്തി​ച്ച് സ്റ്റാന്പ് അ​മൂ​ല്യ​മാ​ക്കു​ക എ​ന്ന ഒ​രു ക​ഥ​യും ബ്രി​ട്ടീ​ഷ് ഗ​യാ​നാ സ്റ്റാന്പിന ്പ​റ​യ​നു​ണ്ട്.1925​ൽ പാ​രീ​സി​ൽ ലേ​ലം ചെ​യ്യ​പ്പെ​ട്ട ഈ ​അ​പൂ​ർ​വ്വ സ്റ്റാന്പ് ന്യൂ​യോ​ർ​ക്കി​ലെ ല​ക്ഷ​പ്ര​ഭു​വാ​യ ആ​ർ​ത​ർ ഹി​ന്‍റ് ലേ​ല​ത്തി​ൽ വാ​ങ്ങി. അ​ധി​കം ക​ഴി​യും മു​ന്പേ അ​തേ രൂ​പ​മു​ള്ള മ​റ്റൊ​രു സ്റ്റാന്പുമാ​യി ഒ​രാ​ൾ ഹി​ന്‍റി​നെ തേ​ടി​യെ​ത്തി. ഹി​ന്‍റ് സ്റ്റാന്പ് വാ​ങ്ങി തി​രി​ച്ചും മ​റി​ച്ചും നോ​ക്കി. ബ്രി​ട്ടീ​ഷ് ഗ​യാ​ന​യു​ടെ അ​തേ സ്റ്റാ​ന്പു​ത​ന്നെ..! ഹി​ന്‍റ് ഒ​ന്നു ന​ടു​ങ്ങി. ആ ​സ്റ്റാന്പ് പു​റ​ത്തു​പോ​യാ​ൽ ത​ന്‍റെ സ്റ്റാന്പിന്‍റെ മ​ഹ​ത്ത്വം ന​ഷ്ട​പ്പെ​ടു​മെ​ന്ന​റി​യാ​വു​ന്ന പ്ര​ഭു അ​ധി​ക​മാ​ലോ​ചി​ക്കാ​തെ ചോ​ദി​ച്ച വി​ല ന​ൽ​കി സ്റ്റാന്പ് കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് അ​ത് ക​ത്തി​ച്ചു ക​ള​യു​ക​യും ചെ​യ്തു. അ​ങ്ങ​നെ ബ്രി​ട്ടീ​ഷ് ഗ​യാ​ന​യു​ടെ ഈ ​സ്റ്റാന്പ് പി​ന്നേ​യും ഒ​റ്റ​യാ​നാ​യി.

സ്റ്റാന്പിന്‍റെ ഘ​ട​ന

ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​‌ലും ഈ ​സ്റ്റാന്പ് കാ​ണാ​ൻ ന​ല്ല സു​മു​ഖ​നാ​ണ് എ​ന്നാ​ണ് ധ​രി​ച്ച​തെ​ങ്കി​ൽ അ​തി​ന്‍റെ ഭം​ഗി​യെ​ക്കു​റി​ച്ചു കേ​ട്ടോ​ളൂ. മ​ജ​ന്ത പേ​പ്പ​റി​ൽ ക​റു​ത്ത നി​റ​ത്തി​ലാ​ണ് സ്റ്റാന്പ് അ​ച്ച​ടി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റാന്പി​ൽ ഗ​യാ​ന എ​ന്ന കോ​ള​നി​യു​ടെ ലാ​റ്റി​ൻ മു​ദ്രാ​വാ​ക്യം " ഡാ​മ​സ് പെ​റ്റി​മ​സ് ക്യൂ ​വി​സി​സിം' (ഞ​ങ്ങ​ൾ ന​ൽ​കു​ക​യും പ്ര​തീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു) എ​ന്നു കു​റി​ച്ചി​ട്ടു​ണ്ട്.
ന​ടു​വി​ൽ യാ​ത്രചെ​യ്യു​ന്ന ഒ​രു ക​പ്പ​ൽ. നാ​ല് നേ​ർ​ത്ത വ​ര​ക​ൾ ക​പ്പ​ലി​നെ ഫ്രെ​യിം ചെ​യ്യു​ന്നു. ചെ​റി​യ ക​റു​ത്ത അ​പ്പ​ർ കേ​സ് ലെ​റ്റ​റിം​ഗി​ലെ സ്റ്റാന്പിന്‍റെ ഇ​ഷ്യു​വും മൂ​ല്യ​വും ഫ്രെ​യി​മി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ്. ഇ​പ്പോ​ൾ ഇ​തി​ന്‍റെ മാ​തൃ​കയിൽ ലോ​ക​ത്തു​ത​ന്നെ ഈ ​ഒ​രെ​ണ്ണ​മേ നി​ല​വി​ലു​ള്ളൂ. ബ്രി​ട്ട​നി​ലെ റോ​യ​ൽ ഫി​ലാ​റ്റ​ലി​ക് ശേ​ഖ​ര​ത്തി​ൽ പ്ര​തി​നി​ധീ​ക​രി​ക്കാ​ത്ത ഒ​രേ​യൊ​രു പ്ര​ധാ​ന ത​പാ​ൽ സ്റ്റാന്പുകൂ​ടി​യാ​ണ് ഇ​ത്.

തു​ട​രു​ന്ന ച​രി​ത്രം

ഗ​യാ​നാ സ്റ്റാ​ന്പി​ന്‍റെ ക​ഥ ഇ​വി​ടെ​യും തീ​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​കൊ​ടു​ത്ത് ആ ​സ്റ്റാന്പ് വാ​ങ്ങി​യ​യാ​ൾ തീ​ർ​ച്ച​യാ​യും ഒ​രു ബു​ദ്ധി​മാ​നാ​ണ്. അ​വ​സാ​ന​മാ​യി 2014 ജൂ​ണ്‍ 17 നാ​ണ് 94,80,000 ഡോ​ള​റി​ന് ഗ​യാ​നാ സ്റ്റാന്പ് വി​ൽ​പ്പ​ന ന​ട​ന്ന​ത്. ല​ണ്ട​നി​ലെ റോ​യ​ൽ ഫി​ലാ​റ്റ​ലി​ക് സൊ​സൈ​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി ന​ൽ​കി​യ ര​ണ്ട് "യ​ഥാ​ർ​ഥ' സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ടൊ​പ്പം ഇ​ന്നും ലോ​ക​ത്ത് ഒ​രേ​യൊ​രെ​ണ്ണ​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്, ഈ ​ഒ​റ്റ​യാ​ൻ.

ഇ​നി പ​ത്രം വാ​യി​ക്കു​ന്പോ​ൾ, ചാ​ന​ലു​ക​ൾ വീ​ക്ഷി​ക്കു​ന്പോ​ൾ, ഇ​ന്‍റ​ർ​നെ​റ്റി​ൽ വാ​ർ​ത്ത​ക​ൾ ചി​ക​യു​ന്പോ​ൾ, സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലെ ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച​ക​ൾ കാ​ണു​ന്പോ​ൾ, സ്റ്റാന്പുമാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ കാ​ണു​ന്പോ​ൾ ശ്ര​ദ്ധി​ച്ചാ​ളൂ, ലോ​ക​ത്തു​ത​ന്നെ ഒ​റ്റ​യാ​നാ​യ ബ്രി​ട്ടീ​ഷ് ഗ​യാ​നാ സ്റ്റാന്പ് ഒ​രു​പ​ക്ഷേ, വീ​ണ്ടും ചൂ​ട​ൻ വാ​ർ​ത്ത​ക​ൾ​ക്കു ക​ള​മൊ​രു​ക്കി​യേ​ക്കാം...

ഗി​ഫു മേ​ലാ​റ്റൂ​ർ