ജ​യി​ലി​നു​ള്ളി​ൽ സൂ​ര്യാ​ഘാ​തം
ഒ​രു ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും ജ​യി​ൽ​പ്പു​ള്ളി​ക​ളെ​ന്ന മു​ഖാ​വ​ര​ണം എ​ടു​ത്തു​മാ​റ്റി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ്ര​ശോ​ഭി​ച്ച അ​വ​ർ നാ​ട​കം തീ​ർ​ന്നി​ട്ടും വേ​ഷ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റാ​തെ ആ​ത്മ​ഹ​ർ​ഷം പൂ​ണ്ട് അ​ങ്ങി​ങ്ങു നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു

വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജ​യി​ല​ർ ടി. ​കു​മാ​ര​ൻ ഒ​രു ദി​വ​സം എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ചു. 1991 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ജ​യി​ലി​ൽ ന​ട​ക്കു​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ "സൂ​ര്യാ​ഘാ​തം' നാ​ട​കം ത​ട​വു​പു​ള്ളി​ക​ൾ അ​ഭി​ന​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. എ​നി​ക്ക് അ​ദ്ഭു​ത​മാ​യി. ത​ട​വ​റ​യി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​ർ നാ​ട​കം അ​ഭി​ന​യി​ക്കു​മോ?

ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​നാ​യി നാ​ട​ക​വും ഗാ​ന​മേ​ള​യും മ​റ്റും വ​ല്ല​പ്പോ​ഴും പു​റ​മേ​നി​ന്നു ബു​ക്ക് ചെ​യ്തു​വ​രു​ത്തി അ​വ​ത​രി​പ്പി​ക്കാ​റു​ണ്ടെ​ന്നു കേ​ട്ടി​ട്ടു​ണ്ട്. ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രി​ലും ക​ലാ​വാ​സ​ന​യും അ​ഭി​ന​യ സാ​മ​ർ​ഥ്യ​വു​മു​ണ്ടെ​ന്നും അ​തു പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കു​ന്ന​ത് മ​നഃ​ശാ​സ്ത്ര​പ​ര​മാ​യി ഗു​ണം ചെ​യ്യു​മെ​ന്നും അ​ധി​കാ​രി​ക​ൾ​ക്കു തോ​ന്നി​യ​തി​നാ​ൽ ജ​യി​ൽ ഐ​ജി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ഇ​തി​നാ​യി അ​വ​ർ വാ​ങ്ങി. ഒ​രു റി​സ്കാ​ണ് എ​ടു​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ റി​ഹേ​ഴ്സ​ൽ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു.

ത​ട​വ​റ​യി​ലെ റി​ഹേ​ഴ്സ​ൽ

പ​ക​ൽ​സ​മ​യ​ത്തു മാ​ത്ര​മേ റി​ഹേ​ഴ്സ​ൽ ന​ട​ത്താ​നാ​വൂ. നാ​ട​കം പ​ഠി​പ്പി​ക്കാ​നും സം​വി​ധാ​നം ചെ​യ്യാ​നും എ​ന്നോ​ടു ജ​യി​ൽ സൂ​പ്ര​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​നി​ക്ക് ഓ​ഫീ​സി​ൽ​നി​ന്നു ലീ​വെ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് അ​റി​ഞ്ഞ​പ്പോ​ൾ തൃ​ശൂ​രി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലെ അ​ധ്യാ​പ​ക​നാ​യ രാ​മ​ച​ന്ദ്ര​ൻ മൊ​കേ​രി​യെ ആ ​ചു​മ​ത​ല ഏ​ല്പി​ച്ചു. നാ​ട​കം ന​ന്നാ​യി പ​ഠി​ച്ച ശേ​ഷം ഒ​ന്നോ ര​ണ്ടോ ദി​വ​സം ഞാ​ൻ റി​ഹേ​ഴ്സ​ലി​ന് എ​ത്തി​ക്കൊ​ള്ളാ​മെ​ന്നും വാ​ക്കു​കൊ​ടു​ത്തു.

അ​ങ്ങ​നെ ഒ​രു ദി​വ​സം ലീ​വെ​ടു​ത്തു ഞാ​ൻ റി​ഹേ​ഴ്സ​ലി​ന് പോ​യി. സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള ഒ​രു ഹാ​ളി​ലേ​ക്ക് ജ​യി​ല​ർ എ​ന്നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. റി​ഹേ​ഴ്സ​ൽ ന​ട​ക്കു​ന്ന​ത് അ​വി​ടെ​യാ​ണ്. പു​രു​ഷ​ൻ​മാ​ർ ത​ന്നെ​യാ​ണ് സ്ത്രീ​വേ​ഷം കെ​ട്ടു​ന്ന​ത്. "ന​ടീ​ന​ട​ൻ​മാ​രെ' ജ​യി​ല​ർ എ​നി​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി. എ​ന്നെ ക​ണ്ട മാ​ത്ര​യി​ൽ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ അ​വ​രെ​ല്ലാ​വ​രും അ​ടു​ത്തു​കൂ​ടി. മോ​ഷ്ടാ​ക്ക​ൾ, ക​വ​ർ​ച്ച​ക്കാ​ർ, ജീ​വ​പ​ര്യ​ന്ത​ക്കാ​ർ, കൊ​ല​പ്പു​ള്ളി​ക​ൾ ഇ​ങ്ങ​നെ​യു​ള്ള​വ​രാ​ണ് ആ ​യു​വാ​ക്ക​ൾ.

അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ ജ​യി​ല​ർ പ​റ​ഞ്ഞു: ""റി​ഹേ​ഴ്സ​ൽ തു​ട​ങ്ങി​ക്കോ​ളൂ ഞാ​ൻ ഓ​ഫീ​സി​ലേ​ക്ക് ചെ​ല്ല​ട്ടെ.' ഇ​തും​പ​റ​ഞ്ഞ് അ​ദ്ദേ​ഹം പോ​യി. അ​ദ്ദേ​ഹം മു​റി വി​ട്ട​യു​ട​നെ കാ​വ​ൽ നി​ൽ​ക്കു​ന്ന​വ​ർ എ​ന്നെ​യും മു​റി​യി​ലാ​ക്കി ക​വാ​ട​ത്തി​ന്‍റെ ഇ​രു​ന്പു​വാ​തി​ൽ അ​ട​ച്ചു ത​ണ്ടി​ട്ടു. ഞാ​ൻ ഒ​ന്നു പ​ക​ച്ചു. എ​നി​ക്കു പേ​ടി തോ​ന്നി. ഭീ​ക​ര കു​റ്റ​വാ​ളി​ക​ളു​ടെ മ​ധ്യേ ഞാ​ൻ! ഉ​ട​നെ ഒ​രു വ​ല്ലാ​യ്മ​യോ​ടെ ഞാ​ൻ പ​റ​ഞ്ഞു: ""എ​ന്തി​നാ വാ​തി​ല​ട​ച്ചു ത​ണ്ടി​ട്ട​ത്, അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല.'

""ഓ ​അ​തു പ്ര​ശ്ന​മ​ല്ല. ഇ​തു നി​യ​മ​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ. സാ​റി​ന് എ​പ്പോ വേ​ണ​മെ​ങ്കി​ലും പു​റ​ത്തു ക​ട​ക്കാം' കാ​വ​ൽ​ക്കാ​ര​ന്‍റെ മ​റു​പ​ടി.​തു​ട​ർ​ന്നു റി​ഹേ​ഴ്സ​ൽ ആ​രം​ഭി​ച്ചു. ന​ല്ല നി​ല​വാ​ര​മു​ള്ള അ​ഭി​ന​യം. ഓ​രോ​രു​ത്ത​രും അ​ത​തു ക​ഥാ​പാ​ത്ര​ങ്ങ​ളോ​ടു നീ​തി പു​ല​ർ​ത്തി. പ​ല​രും മി​ക​ച്ച ഭാ​വാ​ഭി​ന​യം കാ​ഴ്ച​വ​ച്ചു. ആ ​യു​വാ​ക്ക​ളോ​ട് അ​ടു​ത്തി​ട​പ​ഴ​കി​യ​പ്പോ​ൾ ഇ​വ​രൊ​ക്കെ എ​ങ്ങ​നെ കു​റ്റ​വാ​ളി​ക​ളാ​യി​ത്തീ​ർ​ന്നു എ​ന്ന​തി​ൽ അ​ദ്ഭു​തം തോ​ന്നി. അ​ത്ര ന​ല്ല പെ​രു​മാ​റ്റം. അ​ന്ത​സു​ള്ള സ​മീ​പ​നം.

മു​ന്പ് നി​ശ്ച​യി​ച്ച പ്ര​കാ​രം ഒ​ക്ടോ​ബ​ർ ര​ണ്ടി​നു ജ​യി​ൽ സൂ​പ്ര​ണ്ട് വി.​എം. മാ​ധ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജ​യി​ൽ ഡി​ഐ​ജി കെ. ​ശെ​ൽ​വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഞാ​നും രാ​മ​ച​ന്ദ്ര​ൻ മൊ​കേ​രി​യും ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. സ​മ്മേ​ള​നാ​ന​ന്ത​രം നാ​ട​ക​മാ​ണ്. പ്രേ​ക്ഷ​ക സ​ദ​സി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട ഏ​താ​നും പ്ര​മു​ഖ വ്യ​ക്തി​ക​ളും ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു ജീ​വ​ന​ക്കാ​രും അ​തി​നു പു​റ​മേ ത​ട​വു​കാ​രാ​യ നി​ര​വ​ധി സ്ത്രീ​ക​ളും മു​ന്നൂ​റോ​ളം പു​രു​ഷ​ൻ​മാ​രും.

"സൂ​ര്യാ​ഘാ​തം' ആ​രം​ഭി​ച്ചു. വി​കാ​ര​നി​ർ​ഭ​ര​വും സ്തോ​ഭ​ജ​ന​ക​വും സം​ഘ​ർ​ഷ​ഭ​രി​ത​വു​മാ​യ ഒ​ട്ടേ​റെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഈ ​നാ​ട​ക​ത്തി​ലു​ണ്ട്. അ​ഭി​നേ​താ​ക്ക​ൾ എ​ല്ലാ​വ​രും ത​ന്നെ അ​ന്യോ​ന്യം മ​ത്സ​രി​ച്ച് അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു. ചു​രു​ക്ക​ത്തി​ൽ നാ​ട​കാ​വ​ത​ര​ണം- ജ​യി​ലി​നു​ള്ളി​ലെ "സൂ​ര്യാ​ഘാ​തം'-​പ്ര​തീ​ക്ഷ​യി​ൽ ക​വി​ഞ്ഞ വി​ജ​യ​മാ​യി. നാ​ട​കം ആ​ദ്യ​ന്തം ആ​സ്വ​ദി​ച്ച ജ​യി​ൽ ഡി​ഐ​ജി ശെ​ൽ​വ​രാ​ജ് അ​ഭി​നേ​താ​ക്ക​ളെ​യും സം​വി​ധാ​യ​ക​രെ​യും ര​ച​യി​താ​വാ​യ എ​ന്നെ​യും മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ചു.

ഒ​രു ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും ജ​യി​ൽ​പ്പു​ള്ളി​ക​ളെ​ന്ന മു​ഖാ​വ​ര​ണം എ​ടു​ത്തു​മാ​റ്റി ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ്ര​ശോ​ഭി​ച്ച അ​വ​ർ നാ​ട​കം തീ​ർ​ന്നി​ട്ടും വേ​ഷ​ങ്ങ​ൾ അ​ഴി​ച്ചു​മാ​റ്റാ​തെ ആ​ത്മ​ഹ​ർ​ഷം പൂ​ണ്ട് അ​ങ്ങി​ങ്ങു നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ഡോ​ക്ട​ർ സിം​സ​നാ​യി അ​ഭി​ന​യി​ച്ച യു​വാ​വ് സ്റ്റെ​ത​സ്കോ​പ്പും ക​ഴു​ത്തി​ലി​ട്ട് വ​ലി​യ ഗ​മ​യി​ൽ ഒ​രു യ​ഥാ​ർ​ഥ ഡോ​ക്ട​റെ​പ്പോ​ലെ സ്റ്റേ​ജി​ൽ വി​ല​സു​ന്നു​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം ക​ണ്ട​പ്പോ​ൾ അ​വ​രു​ടെ നേ​രേ എ​നി​ക്കു സ​ഹ​താ​പം തോ​ന്നി.

എ​ന്താ​യാ​ലും ജ​യി​ല​ധി​കൃ​ത​ർ വ​ലി​യ റി​സ്ക് എ​ടു​ത്തു ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ ച​രി​ത്ര​ത്തി​ലും എ​ന്‍റെ ജീ​വി​ത​ത്തി​ലും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു സം​ഭ​വ​മാ​യി മാ​റി. ഓ​ർ​മ​യു​ടെ അ​റ​യി​ൽ ചി​ക​യു​മ്പോ​ൾ ഇ​ന്നും മാ​യാ​ത്ത ഏ​ടു​ക​ളി​ലൊ​ന്ന്.

സി.​എ​ൽ.​ജോ​സ്