വ​ള​വ​ര വ​ള്ളം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്
ഇ​ക്കാ​ലത്തെ വാ​തി​ൽ​പ്പ​ടി വ്യാ​പാ​രം രൂ​പ​മെ​ടു​ക്കു​ന്ന​തി​ന് ഏ​റെ​ക്കാ​ലം മു​ൻ​പു​ത​ന്നെ വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള്ള​ങ്ങ​ളി​ൽ ക​ച്ച​വ​ടം പതിവായിരുന്നു. ഒ​ന്നോ ര​ണ്ടോ ഇ​നം സാ​ധ​ന​ങ്ങ​ള​ല്ല, വീടുകൾക്ക് ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം വ​ള്ള​ങ്ങ​ളി​ലെത്തിച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രു​ണ്ടാ​യി​രു​ന്നു. പ​ല​ച​ര​ക്ക്, കു​ട്ട, ക​യ​ർ, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി ഒൗ​ഷ​ധ​ങ്ങ​ൾവ​രെ ല​ഭ്യ​മാ​യി​രു​ന്നു ഈ ഒ​ഴു​കു​ന്ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളിൽ.

റോ​ഡുകളും പാലങ്ങളും വരു ന്നതിനു മു​ൻ​പ് കു​ട്ട​നാ​ട്ടി​ലെ ജീ​വി​തം അ​ങ്ങ​നെ​യാ​യി​രു​ന്നു. പ​ട്ട​ണ​ങ്ങ​ളും ക​വ​ല​ക​ളു​മൊ​ന്നും കുട്ടനാട്ടിൽ അ​ന്നി​ല്ല. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഗ്രാ​മ​ങ്ങ​ൾ മാ​ത്രം. അ​ക്കാ​ല​ത്തെ വ​ള്ള​ക്ക​ച്ച​വ​ടം നാടിന്‍റെ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തീ​കം കൂ​ടി​യാ​യി​രു​ന്നു.
“ചേ​ട്ട​ത്തി​യേ വ​ള്ള​ക്കാ​ര​ൻ (ചി​ല ദേ​ശ​ത്ത് മു​ട്ട​ക്കാ​ര​ൻ) വ​ന്നി​ട്ട് പോ​യോ?’’
പു​ഴ​യു​ടെ​യും കാ​യ​ലി​ന്‍റെ​യും തീ​ര​ത്ത് താ​മ​സി​ക്കു​ന്ന മു​തി​ർ​ന്ന സ്ത്രീ​ക​ളോ​ട് അ​യ​ൽ​ക്കാ​രി​ക​ൾ ഇ​ങ്ങ​നെ ചോ​ദി​ക്കു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. വ​ന്നി​ല്ല എ​ന്നൊ​രു മ​റു​പ​ടി കേ​ൾ​ക്കാ​നാ​ണ് ചോ​ദ്യ​ക​ർ​ത്താ​വി​ന് ആ​ഗ്ര​ഹം. കാ​ര​ണം വീ​ട്ടി​ലേക്കു വേ​ണ്ട അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട​ത് വ​ള്ള​ക്കാ​ര​നി​ൽ നി​ന്നാ​ണ്. വ​ള്ള​ക്കാ​ര​ൻ വ​ന്നു​പോ​യെ​ങ്കി​ൽ വീ​ട്ടി​ൽ ആ​കെ ബു​ദ്ധി​മു​ട്ടാ​കും.
എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ വ​ള്ള​ക്കാ​ര​ൻ എ​ത്തു​ന്ന സ​മ​യം സ്ഥ​ല​ത്തി​ല്ലാ​തെ വ​ന്നാ​ൽ കു​ട്ടി​ക​ളേ​യോ അ​യ​ൽ​വീ​ട്ടു​കാ​രെ​യോ ഏ​ർ​പ്പെ​ടു​ത്തും എ​ന്തൊ​ക്കെ വാ​ങ്ങി​വ​യ്ക്ക​ണ​മെ​ന്ന്.

ച​ക്രം, അ​ണ ​നാ​ണ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് വ​ള്ള​ത്തി​ലെ ക​ച്ച​വ​ടം തു​ട​ങ്ങി​യ​തെ​ങ്കി​ൽ കച്ചവടക്കാരുടെ അ​വ​സാ​ന​ത്തെ ത​ല​മു​റ​ക്ക​ണ്ണി​ക​ൾ രൂ​പ​യു​ടെ പു​തി​യ പ​തി​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്താ​ണ് ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ച്ച​ത്. ഈ ​വ്യാ​പാ​ര​ത്തി​ൽ പ​ല​പ്പോ​ഴും ബാ​ർ​ട്ട​ർ സ​ന്പ്ര​ദാ​യ​വും നി​ല​നി​ന്നി​രു​ന്നു. വീ​ട്ട​മ്മ​മാ​ർ കൈ​വ​ശ​മു​ള്ള മു​ട്ട​യും നെ​ല്ലും തേ​ങ്ങ​യും കു​ടം​പു​ളി​യും കൊ​ടു​ത്ത് അ​തി​ന്‍റെ മൂ​ല്യ​ത്തി​ന് തു​ല്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക പ​തി​വാ​യി​രു​ന്നു.

ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷം മു​ൻ​പു​വ​രെ ആ​ഴ്ച​യി​ൽ ര​ണ്ട് പ്രാ​വ​ശ്യം പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി വള്ളക്കട ​ക​ട​വു​ക​ളിൽ തുഴഞ്ഞെത്തിയിരുന്നു. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശം, ക​ണ്ണെ​ത്താ ദൂ​ര​ം പ​ര​ന്നു കി​ട​ക്കു​ന്ന പു​ഞ്ച​പ്പാ​ട​ങ്ങ​ൾ. പു​ര​യി​ട​വും ചി​റ​യു​മാ​യി ചു​രു​ക്കം ചി​ല തുരുത്തുകൾ മാത്രം.ചിലയിടങ്ങളിൽ അങ്ങിങ്ങ് ചെ​റി​യ ചാ​യ​ക്ക​ട​ക​ളും മാ​ട​പ്പീ​ടി​ക​ക​ളും.

കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ച​ങ്ങ​നാ​ശേ​രി​യും ആ​ല​പ്പു​ഴ​യും കോ​ട്ട​യ​വു​മാ​യി​രു​ന്നു പ​ട്ട​ണ​ങ്ങ​ൾ. സ്വ​ർ​ണം, വ​സ്ത്രം പോ​ലു​ള്ളവ വാ​ങ്ങാ​ൻ പ​ട്ട​ണ​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ ത​ര​മി​ല്ല. മ​റ്റ് സാ​ധ​ന​ങ്ങ​ളൊ​ക്കെ വാ​ങ്ങാ​ൻ ആ​ശ്ര​യം വ​ള്ള​ക്ക​ച്ച​വ​ട​ക്കാ​ര​ൻ മാ​ത്രം. ഒ​രു പാ​ട​ത്തി​ന്‍റെ ബ​ണ്ടി​ൽനി​ന്ന് അ​ടു​ത്ത ​വ​ര​ന്പി​ലെ​ത്താ​ൻ വ​ള്ളത്തെ മാത്രം ആശ്രയിക്കേണ്ടിയിരുന്ന കാ​ലം. മ​ഴ​ക്കാ​ല​ത്ത് വീ​ടി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​നും വേ​ണം വ​ള്ളം. ഒ​രു പ​ല​ച​ര​ക്ക് ക​ട ആ​രെ​ങ്കി​ലും തു​ട​ങ്ങി​യാ​ൽ​പോ​ലും വാ​ങ്ങാ​ൻ ആ​ളു​ക​ൾ എ​ത്തു​മാ​യി​രു​ന്നി​ല്ല. വീ​ടിനുമുന്നിൽ ന്യാ​യ​വി​ല​യ്ക്ക് വ​ള്ള​ങ്ങ​ളി​ൽ കി​ട്ടു​ന്ന സാ​ധ​ന​ങ്ങ​ളോ​ടാ​യി​രു​ന്നു വീ​ട്ട​മ്മ​മാ​ർ​ക്ക് പ്രി​യം.

ന​ല്ല പി​ടി​പ്പു​ള്ള ഒ​രു വ​ള​വ​ര​വ​ള്ളം. വ​ള്ള​ത്തി​ന്‍റെ മു​ക്കാ​ൽ ഭാ​ഗം വ​രെ​ വ​ള​വ​ര​കെ​ട്ടി ഉ​റ​പ്പാ​ക്കി​യി​രി​ക്കും. വ​ശ​ങ്ങ​ളും മ​ധ്യ​വും തു​റ​ന്നുവയ്ക്കും. മ​ഴ പെ​യ്താ​ൽ അ​ട​ച്ച് സൂ​ക്ഷി​ക്കാ​വു​ന്ന രീ​തി​യി​ൽ രൂ​പ​ക​ല്പ​ന ചെ​യ്തി​രു​ന്ന വ​ള്ള​ത്തി​ൽ പ​ല​പ്പോ​ഴും ഓ​രോ ഉൗ​ന്ന​ൽ​ക്കാ​രു​മാ​യി​ട്ടാ​ണ് ക​ച്ച​വ​ട​ക്കാ​ർ എ​ത്തു​ക. തൂ​ക്കി ന​ല്കാ​നു​ള്ള ത്രാ​സും, കോ​ഴി​മു​ട്ട​യും, താ​റാ​വു​മു​ട്ട​യും പ്ര​ത്യേ​കം സൂ​ക്ഷി​ക്കാ​നു​ള്ള ഇ​ട​വും വ​ള്ള​ത്തി​ലു​ണ്ടാ​വും. ഓരോ കടവിലും നി​ശ്ചി​ത സ​മ​യ​ത്ത് വ​ള്ള​ക്കാ​ര​ൻ എ​ത്തും. അ​ത്ര കൃ​ത്യ​ത​യോ​ടെ ദേശക്കാരുടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെത​ന്നെ ഭാ​ഗ​മാ​യി​രു​ന്നു ഈ കച്ചവടക്കാർ. കു​ട്ട​നാ​ട്ടി​ൽ സു​ല​ഭ​മാ​യ മു​ട്ട വീട്ടമ്മമാർ വി​ല്ക്കു​ന്ന​ത് ​വ​ള്ള​ത്തി​ൽ വ​രു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കാ​ണ്. അ​തി​നാ​ലാ​ണ് ഇ​വ​രെ മു​ട്ട​ക്കാ​ര​ൻ എ​ന്നും വി​ളി​ച്ചി​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ആ ​പേ​ര് ചേ​ർ​ത്ത് അ​റി​യ​പ്പെ​ടു​ന്ന പ​ഴ​യ ക​ച്ച​വ​ട​ക്കാ​രും അ​വ​രു​ടെ പി​ൻ​മു​റ​ക്കാ​രും പല‍യിടങ്ങളിൽ ജീ​വി​ച്ചി​രി​ക്കു​ന്നു.

ച​ക്ക​ര, ശ​ർ​ക്ക​ര, കാ​പ്പി​ക്കു​രു, തേ​യി​ല, സോ​പ്പ് , ചീ​പ്പ്, ക​ണ്ണാ​ടി, ക​ണ്‍​മ​ഷി തു​ട​ങ്ങി എ​ല്ലാ സാ​ധ​ന​ങ്ങ​ളും വ​ള​വ​ര​വ​ള്ള​ങ്ങ​ളി​ൽ ഉ​ണ്ടാ​വും. മ​ണ്‍​ക​ല​വും ച​ട്ടി​യും പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളു​മൊ​ക്കെ അ​തി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സ്ലേ​റ്റും പെ​ൻ​സി​ലും നോ​ട്ടു​ബു​ക്കു​ക​ളും കുടയും ഉ​ണ്ടാ​വും. വ​റു​തി​യു​ടെ കാ​ല​ത്ത് പ​ട്ടി​ണി കൂ​ടാ​തെ ക​ഴി​യു​ന്ന​തി​ന് വ​ള്ള​ക്കാ​ര​ൻ ക​ട​മാ​യി ന​ല്കു​ന്ന സാ​ധ​ന​ങ്ങ​ൾ ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു. രൊ​ക്ക​മാ​യാ​ലും ക​ട​മ​യാ​ലും നാ​ട്ടു​കാ​രു​ടെ ജീ​വി​ത​ത്തെ ച​ലി​പ്പി​ക്കാ​ൻ മു​ട​ക്കം വ​രു​ത്താ​തെ​യു​ള്ള വ​ര​വാ​യി​രു​ന്നു വള്ളക്കാരുടേത്.

ആന്‍റണി ആറിൽചിറ ചന്പക്കുളം