ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ന​രി​വേ​ലി​ വിസ്മയ പ്രതിഭ
പ​ഠ​ന​ത്തി​ലും പ​രീ​ക്ഷ​ക​ളി​ലും പ​ഠി​പ്പി​ക്ക​ലി​ലും റിക്കാർഡുകൾ സ്വന്തമാക്കിയ പ്ര​തി​ഭയാ​ണ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ന​രി​വേ​ലി. ഒ​ന്നാം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​താ​തെ ര​ണ്ടാം ക്ലാ​സി​ലേക്കു കയറുക, നാ​ലും അ​ഞ്ചും ക്ലാ​സു​ക​ൾ വീ​ട്ടി​ലി​രു​ന്ന് പ​ഠി​ക്കു​ക, ആ​റാം വയസിൽ ആ​റാം ക്ലാ​സ് ക​ട​ക്കു​ക, പ​തി​മൂ​ന്നാം വ​യ​സി​ൽ പ്രീ​ഡി​ഗ്രി​യി​ലെ​ത്തു​ക, പ​തി​നെ​ട്ടാം വ​യ​സി​ൽ ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ​ത്തി​ൽ എം​എ നേ​ടു​ക എ​ന്നൊ​ക്കെ കേ​ട്ടാ​ൽ ഒരാളും വി​ശ്വ​സി​ക്ക​ണ​മെ​ന്നി​ല്ല. ന​രി​വേ​ലി സാ​റി​ന്‍റെ കരിയർ റിക്കാർഡിൽ ഇ​തൊ​ക്കെ ചെ​റി​യ കാ​ര്യങ്ങൾ മാ​ത്രം. പ​തി​നെ​ട്ടാം വ​യ​സി​ൽ ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ​ത്തി​ൽ എം​എ നേ​ടിയതു മാ​ത്ര​മ​ല്ല പ​ഠി​ച്ച കോ​ള​ജി​ലെതന്നെ എം​എ ക്ലാ​സി​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​ധ്യാ​പ​ക​നാ​യി ക​ട​ന്നു​വ​രി​ക​യും ചെ​യ്തു. അ​ന്നു തു​ട​ങ്ങി​യ അ​ധ്യാ​പ​നം എ​ഴു​പ​ത്തി​മൂ​ന്നാം വ​യ​സി​ലും ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ന​രി​വേ​ലി ഇ​ട​വേ​ള​യി​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്ന​തും മ​റ്റൊ​രു വി​സ്മ​യം.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഇം​ഗ്ളീ​ഷ് വ​കു​പ്പ് മേ​ധാ​വി​യാ​യി വി​ര​മി​ച്ച​ശേ​ഷ​വും അ​ധ്യാ​പ​ന​സു​കൃ​തം പ​ക​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ അ​ധ്യാ​പ​ക​നാ​യി തു​ട​രു​ക​യാ​ണ് ഈ ​ഗു​രു​ശ്രേ​ഷ്ഠ​ൻ. തു​ട​ർ​ച്ച​യാ​യി 54 വ​ർ​ഷം മൂ​ന്നു ത​ല​മു​റ​ക​ൾ​ക്ക് ഇ​ദ്ദേ​ഹത്തിന് അ​റി​വു പ​കരാനായി.

ഒ​ന്നാം ക്ലാ​സി​ൽ ചേ​രാ​ൻ ഇ​ക്കാ​ല​ത്ത് ആ​റു വ​യ​സ് പൂ​ർ​ത്തി​യാ​ക​ണ​മെ​ന്നു നി​യ​മ​മു​ണ്ടാ​യി​രി​ക്കെ​യാ​ണ് ഹ​ർ​ഡി​ൽ​സ് കുതിപ്പുപോ​ലെ ക്ലാ​സു​ക​ൾ ചാ​ടി​ക്ക​ട​ന്ന് പ​തി​നെ​ട്ടാം വ​യ​സി​ൽ എം​എ​ക്കാ​ര​നാ​യ​ത്. പാ​ലാ കൊ​ഴു​വ​നാ​ൽ ന​രി​വേ​ലി​ൽ ഈ​റാ​നി​മോ​സി​ന്‍റെ​യും മേ​രി​ക്കു​ട്ടി​യു​ടെ​യും ഒ​ന്പ​തു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യ സെ​ബാ​സ്റ്റ്യ​ൻ ഒ​ന്നാം ക്ലാ​സി​ൽ മൂ​ന്നു മാ​സ​മേ പ​ഠി​ച്ചു​ള്ളു.

കൊ​ഴു​വ​നാ​ൽ പ്രൈ​മ​റി സ്കൂ​ളി​ൽ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ക്ലാ​സു​ക​ൾ ത​മ്മി​ൽ മ​റ​യു​ടെ​യോ ഭി​ത്തി​യു​ടെ​യോ വേ​ർ​തി​രി​വു​ക​ളി​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് ര​ണ്ടാം ക്ലാ​സി​ൽ പഠിപ്പിച്ചുകൊണ്ടുനിന്ന അ​ധ്യാ​പ​ക​ൻ ആ ​ക്ലാ​സി​ലെ കു​ട്ടി​ക​ളോ​ടു ചോ​ദി​ച്ച ചോ​ദ്യ​ത്തി​ന് ഒ​ന്നാം ക്ലാ​സി​ലി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ ഉച്ചത്തിൽ ഉ​ത്ത​രം പ​റ​ഞ്ഞു. ഒ​ന്നാം ക്ലാ​സു​കാ​ര​ന്‍റെ അറിവിൽ വി​സ്മ​യം തോ​ന്നി​യ അ​ധ്യാ​പ​ക​ൻ അ​പ്പോ​ൾ​ത​ന്നെ സെ​ബാ​സ്റ്റ്യ​നെ ര​ണ്ടാം ക്ലാ​സി​ൽ വിളിച്ചിരു​ത്തി. ഒ​ന്നാം ക്ലാ​സി​ൽ നി​ന്നു ര​ണ്ടാം ക്ലാ​സി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്പോ​ൾ പ്രാ​യം മൂ​ന്നു വ​യ​സ്. അ​ന്നു തുടങ്ങി പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച സെബാസ്റ്റ്യന്‍റെ ക്ലാ​സ് ക​യ​റ്റം.

നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ൾ വീ​ട്ടി​ലി​രു​ന്നു പ​ഠി​ച്ച് കൊ​ഴു​വ​നാ​ൽ സെ​ന്‍റ് ജോ​ണ്‍ നെ​പും​സ്യാ​നോ​സ് യു​പി സ്കൂ​ളി​ൽ ആ​റാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടു​ന്പോ​ൾ സെ​ബാ​സ്റ്റ്യ​ന് ആ​റ് വ​യ​സ്. ഇ​ന്ന​ത്തെ എ​ട്ടാം ക്ലാ​സി​നു ത​ത്തു​ല്യ​മാ​യ തേ​ർ​ഡ് ഫോ​റം പ​രീ​ക്ഷ ജ​യി​ക്കു​ന്പോ​ൾ എ​ട്ടു വ​യ​സ്. പബ്ലിക് പ​രീ​ക്ഷ​യെ​ഴു​താ​ൻ മി​നി​മം പ്രാ​യം തി​ക​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും അ​ധ്യാ​പ​ക​ർ അ​റി​ഞ്ഞ് ഇ​ള​വു ന​ൽ​കു​ക​യാ​യി​രു​ന്നു.

മു​ത്തോ​ലി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ളി​ൽ പ​ഠി​ച്ചി​റ​ങ്ങി പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി​ക്കു ചേ​ർ​ന്നു. തു​ട​ർ​ന്ന് ഇ​തേ കോ​ള​ജി​ൽ ബി​എ ഇം​ഗ്ലീ​ഷി​നു ചേ​രു​ന്പോ​ൾ സ​ഹ​പാ​ഠി​ക​ൾ ആ​റും ഏ​ഴും വ​യ​സി​നു മു​തി​ർ​ന്ന​വ​രാ​യി​രു​ന്നു. 1965ൽ ​സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ര​ഥ​മ ഇം​ഗ്ലീ​ഷ് എം​എ ബാ​ച്ച് വി​ദ്യാ​ർ​ഥി​യാ​യി. ഫൈ​ന​ൽ പ​രീ​ക്ഷ​യെ​ഴു​തി റിസൾട്ട് എ​ന്നു വ​രു​മെ​ന്ന​റി​യാ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് കു​രീ​ത്ത​ട​ത്തി​നു മു​ന്നി​ലെ​ത്തി. സെ​ബാ​സ്റ്റ്യ​ൻ അ​ടു​ത്ത​ദി​വ​സം മു​ത​ൽ ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ധ്യാ​പ​ക​നാ​യി ചേ​ര​ണ​മെ​ന്നും സ്റ്റാ​ഫ്റൂ​മി​ൽ ഇരിപ്പിടം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​യി​രു​ന്നു കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് അംഗം ​കൂ​ടി​യാ​യി​രു​ന്ന ഫാ. ​കു​രീ​ത്ത​ട​ത്തി​ന്‍റെ മ​റു​പ​ടി.

പ്രി​ൻ​സി​പ്പ​ലി​ന്‍റെ നി​ര്‌​ദേ​ശ​മ​നു​സ​രി​ച്ച് പ​തി​നെ​ട്ടാം വ​യ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ ന​രി​വേ​ലി പ​ഠി​ച്ച കോ​ള​ജി​ൽ, ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി പ​ഠി​ച്ചി​റ​ങ്ങി​യ അ​തേ ക്ലാ​സ് മു​റി​യി​ലെ​ത്തി. 1967 ജൂ​ലൈ 11നാ​യി​രു​ന്നു ഇ​ത്.

ആ​ദ്യ​ബാ​ച്ചു​ക​ളി​ൽ ഏ​റെ ക്ലാ​സു​ക​ളി​ലും ത​ന്നേ​ക്കാ​ൾ പ്രാ​യം കൂ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​ഠി​പ്പി​ച്ച​ത്. 1999ൽ ​ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ത​ല​വ​നാ​യി. 2004ൽ 37 ​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം സെ​ന്‍റ് തോ​മ​സി​ൽ​നി​ന്ന് വി​ര​മി​ച്ചു.

പ​ഠി​പ്പി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തുന്ന ഇ​ദ്ദേ​ഹം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു. സ​ഹ​പാ​ഠി​ക​ൾ മാ​ത്ര​മ​ല്ല ആ​ദ്യ​കാ​ല വി​ദ്യാ​ർ​ഥി​ക​ളും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​ശേ​ഷ​വും ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ന​രി​വേ​ലി സ​ർ​വീ​സി​ൽ തു​ട​ർ​ന്ന​ത് വി​സ്മ​യ​വും കൗ​തു​ക​വു​മാ​യി. ശിഷ്യഗണങ്ങളിൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ജെ. മാ​ത്യു തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖരുണ്ട്.

ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ​തി​ൽ ലിം​കാ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​സി​ൽ ഇ​ടം നേ​ടി. കു​റ​ഞ്ഞ പ്രാ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ​തി​ൽ 1965 മു​ത​ൽ 99 വ​രെ​ ദേ​ശീ​യ റിക്കാ​ർ​ഡും ഡോ.​സെ​ബാ​സ്റ്റ്യ​നാ​യി​രു​ന്നു. ബി​ഹാ​ർ സ്വ​ദേ​ശി ത​ഥാ​ഗ​ദ് അ​വ​താ​ർ തു​ള​സി​യു​ടെ പേ​രി​ലാ​ണ് നി​ല​വി​ൽ ഈ ​ക്രെഡിറ്റ്.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽനി​ന്നു വി​ര​മി​ച്ച​ശേ​ഷം മ​ര​ങ്ങാ​ട്ടു​പി​ള്ളി ലേ​ബ​ർ ഇ​ന്ത്യ ഗു​രു​കു​ലം പ്രി​ൻ​സി​പ്പ​ലാ​യും 2006ൽ ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് ഹ്യു​മാ​നി​റ്റി​സ് വി​ഭാ​ഗം ത​ല​വ​നാ​യും അ​ധ്യാ​പ​നം തു​ട​ർ​ന്നു. നി​ല​വി​ൽ അ​മ​ൽ ജ്യോ​തി കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി തുടരുന്ന നരിവേലി സാർ 75 വ​യ​സ് വ​രെ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന നി​ശ്ച​യ​ത്തി​ലാ​ണ്.​പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​റാ​യി​രു​ന്ന ത്രേ​സ്യാ​മ്മ ജേ​ക്ക​ബ് മാ​ട​പ്പ​ള്ളി​മ​റ്റ​മാ​ണ് ഭാ​ര്യ. ബി​പി​ൻ (ഇം​ഗ്ല​ണ്ട് ), ബോ​ബി (ഓ​സ്ട്രേ​ലി​യ). എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

ജി​ബി​ൻ കു​ര്യ​ൻ
ഫോ​ട്ടോ: അ​നൂ​പ് ടോം