അതിജീവനത്തിന്‍റെ ഇരട്ട എഞ്ചിൻ
അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്‍റെയും മകന്‍റെയും കഥ കേൾക്കുക.

ഒരു തീവണ്ടി എഞ്ചിൻ പോലെ മുന്നിലോടുന്ന അച്ഛന്‍റെ തോളിൽ കൈ നീട്ടി പിടിച്ചിരിക്കുകയാണ് കാഴ്ചയില്ലാത്ത മകൻ. ഒരു കെട്ടു ലോട്ടറി ടിക്കറ്റുകളുമായി അതിരാവിലെ വീട്ടിൽനിന്നു തുടങ്ങുന്ന ഇരട്ടഎഞ്ചിൻ യാത്ര സന്ധ്യയോടെ പുറപ്പെട്ട സ്റ്റേഷനിലെത്തുമ്പോൾ കാത്തിരിക്കാൻ അമ്മയുണ്ട്. പത്താം വർഷത്തിലേക്കു കടക്കുകയാണ് അസാധാരണമായ ഈ അതിജീവനവും ആത്മബന്ധവും.

മാ​ന്നാ​നം പ​ള്ളി​യു​ടെ താ​ഴെ​യു​ള്ള ടാ​റി​ട്ട വ​ഴി​യി​ലൂ​ടെ അ​തി​വേ​ഗം ന​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് യാ​ദൃ​ച്ഛി​ക​മാ​യി ആ ​കാ​ഴ്ച ക​ണ്ട​ത്. ര​ണ്ടു മ​നു​ഷ്യ​ർ മു​ന്നി​ലും പി​ന്നി​ലു​മാ​യി ഒ​രു പ്ര​ത്യേ​ക രീ​തി​യി​ൽ ന​ട​ന്നു​പോ​കു​ന്നു. ഒ​ന്നു കൂ​ടി നോ​ക്കി. മു​ന്നി​ലു​ള്ള​യാ​ളി​ന്‍റെ തോ​ളി​ൽ കൈ​പി​ടി​ച്ചാ​ണ് പി​ന്നി​ലെ ചെ​റു​പ്പ​ക്കാ​ര​ൻ ന​ട​ക്കു​ന്ന​ത്. നാ​ലു കാ​ലു​ക​ളും ചു​വ​ടു​വ​യ്ക്കു​ന്ന​ത് ഒ​രേ രീ​തി​യി​ൽ. അ​വ ഒ​രി​ക്ക​ലും കൂ​ട്ടി​മു​ട്ടു​ന്നി​ല്ല.

മേ​യ്മാ​സ സൂ​ര്യ​ൻ നാ​ടാ​കെ തീ​ച്ചൂ​ള​യൊ​രു​ക്കി​യ സ​മ​യ​ത്താ​ണ് ക​ക്ഷ​ത്തി​ലൊ​രു ബാ​ഗും കൈ​യി​ലൊ​രു കു​പ്പി വെ​ള്ള​വു​മാ​യി ഇ​വ​ർ വി​യ​ർ​ത്തൊ​ലി​ച്ചു ന​ട​ക്കു​ന്ന​ത്. പ​തി​വു​കാ​രും പി​ന്നെ അ​ച്ഛ​ൻ മു​ന്നി​ൽ പി​ടി​ച്ചി​രി​ക്കു​ന്ന ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ കാ​ണു​ന്ന അ​പ​രി​ചി​ത​രു​മൊ​ക്കെ ഇ​ട​യ്ക്ക് ഈ ​വ​ന്ദേ ജീ​വി​ത എ​ക്സ്പ്ര​സി​നു പ​ച്ച​ക്കൊ​ടി കാ​ട്ടി ടി​ക്ക​റ്റെ​ടു​ക്കും. വീ​ണ്ടും യാ​ത്ര തു​ട​രും. അ​ങ്ങ​നെ ദി​വ​സം കു​റ​ഞ്ഞ​ത് 60 കി​ലോ​മീ​റ്റ​ർ.

ഇ​രു​ട്ടു വീ​ഴ്ത്തി​യ ബൈ​ക്ക​പ​ക​ടം

2014ൽ ​കൂ​ട്ടു​കാ​ര​നൊ​പ്പം പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യ​വേ അ​മ്മ​ഞ്ചേ​രി​യി​ൽ​വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​മാ​ണ് ഷി​യാ​ദി​ന്‍റെ കൗ​മാ​ര സ്വ​പ്ന​ങ്ങ​ൾ​ക്കു യ​വ​നി​ക​യി​ട്ട​ത്. 21 വ​യ​സാ​യി​രു​ന്നു അ​ന്നു പ്രാ​യം. അ​പ​ക​ട​സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ​വ​ർ, ചോ​ര​യി​ൽ കു​ളി​ച്ചി​രു​ന്ന​തി​നാ​ൽ ബൈ​ക്ക് ഓ​ടി​ച്ച​യാ​ളി​നെ ആ​ദ്യം ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഷി​യാ​ദി​ന്‍റെ പ​രി​ക്ക് പു​റ​മേ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ത​ല മ​ര​ച്ചു വ​ഴി​യി​ലി​രു​ന്ന​തോ​ടെ തൊ​ട്ടു​പി​ന്നാ​ലെ ഷി​യാ​ദി​നെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ത​ല​യ്ക്കു ചെ​റി​യൊ​രു പ​രി​ക്കു മാ​ത്ര​മെ​ന്നാ​ണു ക​രു​തി​യ​ത്. പ​ക്ഷേ, ത​ല​യ്ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ ത​ല​യ്ക്കു​ള്ളി​ലെ ആ​പ​ത്ത് ക​ണ്ണി​ൽ ഇ​രു​ട്ടാ​യി പ​ട​ർ​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ലി​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും മ​സ്തി​ഷ്ക​ത്തി​ൽ​നി​ന്നു ക​ണ്ണി​ലേ​ക്കു​ള്ള ​ഞ​ര​ന്പു​ക​ൾ ത​ള​ർ​ന്നു​കി​ട​ന്നു. ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ​പ്പോ​ൾ മ​ങ്ങി​യ കാ​ഴ്ച​ക​ളും ഇ​രു​ട്ടി​ലേ​ക്കു മ​റ​യാ​ൻ അ​ധി​ക സ​മ​യ​മെ​ടു​ത്തി​ല്ല. കാ​ഴ്ച​ശ​ക്തി​യും ഓ​ർ​മ​യും വീ​ണ്ടെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി.

പ​ക്ഷേ, ഓ​ർ​മ​ശ​ക്തി തി​രി​കെ കി​ട്ടി​യ​പ്പോ​ൾ ത​നി​ക്കു കാ​ഴ്ച​യി​ല്ലെ​ന്നു ഷി​യാ​ദ് തി​രി​ച്ച​റി​ഞ്ഞു. പി​ന്നീ​ട് കൂ​ത്താ​ട്ടു​ക​ളും ശ്രീ​ധ​രീ​യ​ത്തി​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ തു​ട​ങ്ങി. ക​ണ്ണി​ന്‍റെ മ​റ്റ് അ​സ്വ​സ്ഥ​ത​ക​ൾ മാ​റി​യെ​ങ്കി​ലും കാ​ഴ്ച കു​റെ​യെ​ങ്കി​ലും തി​രി​കെ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ നീ​ണ്ട​കാ​ല​ത്തെ ചി​കി​ത്സ വേ​ണം. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ചെ​ല​വു​ണ്ട്. അ​തി​നൊ​ന്നു​മു​ള്ള ശേ​ഷി​യി​ല്ല കു​ടും​ബ​ത്തി​ന്. അ​ങ്ങ​നെ ചി​കി​ത്സ മ​തി​യാ​ക്കി.

കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​വാ​തെ വീ​ട്ടി​ലി​രു​ന്നു ക​ര​യു​ക​യും പി​ന്നീ​ട് നി​ശ​ബ്ദ​നാ​കു​ക​യും ചെ​യ്ത ഷി​യാ​ദി​ന്‍റെ സ​ങ്ക​ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​കാ​തെ അ​ച്ഛ​ൻ ഷി​ബു​വും അ​മ്മ രോ​ഹി​ണി​യും അ​തി​ലേ​റെ വി​ഷ​മി​ച്ചു. അ​ന്ധ​ത, കാ​ഴ്ച​യി​ല്ലാ​യ്മ​ക്ക​പ്പു​റം ക​ടു​ത്ത ഏ​കാ​ന്ത​ത​യു​ടെ​യും വാ​തി​ലി​ല്ലാ കോ​ട്ട​യി​ൽ ഷി​യാ​ദി​ന്‍റെ ജീ​വി​ത​ത്തെ ത​ട​ഞ്ഞു​വ​ച്ചു.

ഏ​കാ​ന്ത​ത​യു​ടെ വി​രു​ന്ന്

കോ​ട്ട​യം ജി​ല്ല​യി​ലെ മാ​ന്നാ​ന​ത്തി​ന​ടു​ത്ത് വേ​ലം​കു​ളം ന​ടു​ത്തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ ഷി​യാ​ദ് പ​ഠ​ന​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്നു. 10-ാം ക്ലാ​സി​ൽ 90 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വീ​ട്ടി​ലെ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​തോ​ടെ പെ​യി​ന്‍റിം​ഗ് പ​ണി​ക്കു പോ​യി​ത്തു​ട​ങ്ങി. ജീ​വി​തം ഒ​രു​വി​ധം പ​ച്ച​പി​ടി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ ദു​ര​ന്തം ഷി​യാ​ദി​നെ ബൈ​ക്കി​ലെ​ത്തി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ള​ത്തെ ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​തോ​ടെ ജീ​വി​തം മാ​റി. അ​വ​ൻ ഓ​ടി​ന​ട​ന്ന വീ​ട്ടി​ലേ​ക്ക് അ​ച്ഛ​നും അ​മ്മ​യും കൈ​പി​ടി​ച്ചു ക​യ​റ്റി.

വീ​ടി​നു​ള്ളി​ലി​രു​ന്ന് പു​റ​ത്തെ ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ സ​ങ്ക​ടം സ​ഹി​ക്കാ​നാ​വാ​തെ​യാ​യി. പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും കൂ​ട്ടു​കാ​രും വീ​ട്ടു​കാ​രും വാ​ഹ​ന​ങ്ങ​ളും മ​ഴ​യും കാ​റ്റു​മെ​ല്ലാം എ​ന്നോ ക​ണ്ടു മ​റ​ന്ന ഒ​രു സി​നി​മ​യു​ടെ ശ​ബ്ദ​രേ​ഖ​പോ​ലെ അ​വ​ന്‍റെ ത​ല​യി​ൽ വ​ന്നി​ടി​ച്ചു. ഷി​യാ​ദി​നു വേ​ദ​നി​ച്ചു. അ​പ്പോ​ൾ ക​ര​യാ​നും ശ​ബ്ദം മാ​ത്ര​മാ​യി മാ​റി​യ ലോ​ക​ത്തോ​ട് പ​രി​ഭ​വം പ​റ​യാ​നും തു​ട​ങ്ങി. മ​ക​ൻ ത​നി​ച്ചി​രു​ന്നു വ​ർ​ത്ത​മാ​നം പ​റ​യു​ന്ന​തു കേ​ട്ട മാ​താ​പി​താ​ക്ക​ൾ അ​വ​ൻ കേ​ൾ​ക്കാ​തെ ക​ര​ഞ്ഞു. പ​ക്ഷേ, ഷി​യാ​ദ് ആ ​സ​ങ്ക​ട​ങ്ങ​ളെ ചെ​വി​യി​ലേ​ക്കു വ​ലി​ച്ച​ടു​പ്പി​ച്ചു ക​ണ്ടു. വീ​ണ്ടും മൗ​നം വീ​ടാ​കെ നി​റ​ഞ്ഞു.

ഇ​തി​നി​ടെ ആ​വ​ർ​ത്തി​ച്ചെ​ത്തു​ന്ന ന്യു​മോ​ണി​യ​യും വി​ല്ല​നാ​യി. ഇ​ത്തി​രി ത​ണു​പ്പു കൂ​ടി​യാ​ലോ, മ​ഴ ന​ന​ഞ്ഞാ​ലോ ഒ​ക്കെ പ​നി ഓ​ടി​യെ​ത്തും. പ​ല​പ്പോ​ഴും അ​തു ന്യു​മോ​ണി​യ​യി​ലെ​ത്തും. അ​പ​ക​ട​ത്തി​ന്‍റെ ഫ​ല​മാ​യി നെ​റ്റി​യു​ടെ ഭാ​ഗ​ത്ത് വ​ലി​യൊ​രു കു​ഴി ച​തു​പ്പു​നി​ലം​പോ​ലെ കി​ട​ന്നു. സ​ർ​ജ​റി ന​ട​ത്തി​യ​തി​ന്‍റെ ശി​ര​സി​ലെ അ​ട​യാ​ള​ങ്ങ​ൾ മാ​യാ​തെ കി​ട​ന്നു. അ​ണു​ബാ​ധ​ക​ൾ ഒ​ഴി​യാ​ബാ​ധ​യാ​യി. പ​ല മ​രു​ന്നു​ക​ളോ​ടും അ​ല​ർ​ജി​യാ​യി.

മ​ക​നെ ത​നി​ച്ചി​രു​ത്തി മാ​താ​പി​താ​ക്ക​ൾ​ക്കു ജോ​ലി​ക്കു പോ​കാ​നാ​വി​ല്ല. ഒ​രാ​ൾ കാ​വ​ലി​രി​ക്ക​ണം. മ​രു​ന്നി​നും ജീ​വി​ത​ച്ചെ​ല​വി​നും ഒ​രാ​ളു​ടെ വ​രു​മാ​നം തി​ക​യി​ല്ല. ആ​ശാ​രി​പ്പ​ണി ചെ​യ്യു​ന്ന മൂ​ത്ത സ​ഹോ​ദ​ര​ൻ സേ​തു വി​വാ​ഹം ക​ഴി​ച്ച് മാ​റി​ത്താ​മ​സി​ച്ചി​രു​ന്നു.

ഷി​യാ​ദി​ന്‍റെ ക​ണ്ണി​ലെ ഇ​രു​ട്ട് അ​ച്ഛ​ൻ ഷി​ബു​വി​ന്‍റെ​യും അ​മ്മ രോ​ഹി​ണി​യു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്കു പ​ട​ർ​ന്നു. ആ​ളു​ക​ളു​ടെ സ​ഹ​താ​പം ഷി​യാ​ദി​ന്‍റെ സ​ങ്ക​ട​ങ്ങ​ളെ കൂ​ട്ടി​യ​തേ​യു​ള്ളു. അ​മ്മ നി​ര​ന്ത​രം അ​വ​ന്‍റെ അ​ടു​ത്തി​രു​ന്നു ധൈ​ര്യ​പ്പെ​ടു​ത്തി. അ​ത​വ​നെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് ചേ​ർ​ന്നി​രി​ക്കാ​ൻ സ​ഹാ​യി​ച്ചു. ഒ​ടു​വി​ൽ അ​ച്ഛ​ൻ അ​വ​നു​മാ​യി ന​ട​ക്കാ​നി​റ​ങ്ങി. വീ​ട്ടി​ലി​രു​ന്നു ത​നി​യെ വ​ർ​ത്ത​മാ​നം പ​റ​യ​ണ്ട. ഷി​ബു മ​ക​നെ​യും കൂ​ട്ടി രാ​വി​ലെ ഒ​ന്നും ര​ണ്ടും മ​ണി​ക്കൂ​ർ ന​ട​ന്നു.

യാ​ത്ര​കൊ​ണ്ട് ഏ​കാ​ന്ത​ത​യ​ല്ലാ​തെ വി​ശ​പ്പു മാ​റ്റാ​നാ​വി​ല്ല​ല്ലോ. ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യെ​ന്ന ആ​ശ​യം അ​ത്ത​രം യാ​ത്ര​ക​ളി​ലൊ​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രാ​ണു പ​റ​ഞ്ഞ​ത്. ആ​ദ്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സി​ലെ​ത്തി ടി​ക്ക​റ്റ് വി​റ്റു. അ​വ​രൊ​ക്കെ സ​ഹ​ക​രി​ച്ചു. പി​ന്നീ​ട് ആ ​യാ​ത്ര​യ്ക്കു നീ​ളം വ​ച്ചു. അ​ത​ങ്ങ​നെ മാ​ന്നാ​നം ക​ഴി​ഞ്ഞു മു​ന്നോ​ട്ടു​പോ​യി.

വാ​ര്യ​മു​ട്ടം, നേ​രേ​ക​ട​വ്, വി​ല്ലൂ​ന്നി, കൈ​പ്പു​ഴ, നീ​ണ്ടൂ​ർ, ക​ല്ല​റ, പെ​രു​ന്തു​രു​ത്ത്, ഏ​റ്റു​മാ​നൂ​ർ, അ​തി​ര​ന്പു​ഴ...​അ​ങ്ങ​നെ നീ​ണ്ടു​പോ​യി. ഒ​രു​വ​ട്ടം പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​നി​ക്കു​ന്ന​താ​യി​രു​ന്നി​ല്ല ആ ​യാ​ത്ര. അ​ത് ദി​വ​സം പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്നു. വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തും.

കാ​ഴ്ച​യു​ള്ള അ​ന്ധ​ന്മാ​ർ

കാ​ഴ്ച​യു​ള്ള അ​ന്ധ​ന്മാ​രി​ൽ ചി​ല​രെ​ങ്കി​ലും ചോ​ദി​ക്കാ​റു​ണ്ട്. ഇ​യാ​ൾ എ​ന്തി​നാ ചെ​റു​ക്ക​നെ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്? ത​നി​ച്ചു​ന​ട​ന്ന് ടി​ക്ക​റ്റ് വി​റ്റു​കൂ​ടേ? അ​ല്ലെ​ങ്കി​ൽ എ​വി​ടെ​യെ​ങ്കി​ലും ക​ട​യി​ട്ടു ടി​ക്ക​റ്റു വി​ൽ​ക്ക​ത്തി​ല്ലേ?

അ​വ​രോ​ടൊ​ന്നും ഷി​ബു മ​റു​പ​ടി പ​റ​യാ​ൻ നി​ൽ​ക്ക​ത്തി​ല്ല. ഈ ​ന​ട​പ്പും ലോ​ക​ത്തെ കേ​ട്ട​റി​യു​ന്ന​തു​മാ​ണ് മ​ക​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​കാ​ശം. അ​യാ​ൾ​ക്കും മ​ക​നി​ല്ലാ​തെ ഒ​രു ചു​വ​ടു വ​യ്ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി. അ​വ​ന്‍റെ ഏ​കാ​ന്ത​ത​യും സ​ങ്ക​ട​വും തീ​ർ​ക്കാ​നാ​ണ് ആ​ളു​ക​ളു​ടെ നോ​ട്ട​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് ഇ​ങ്ങ​നെ ന​ട​ന്നു തു​ട​ങ്ങി​യ​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല, ഒ​ന്പ​തു വ​ർ​ഷ​ങ്ങ​ൾ..!

പി​ന്നി​ൽ​നി​ന്നു തോ​ളി​ൽ പ​തി​യു​ന്ന ര​ണ്ടു കൈ​ക​ളി​ല്ലാ​തെ അ​യാ​ൾ​ക്കി​പ്പോ​ൾ ന​ട​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​യി. ആ ​സ്പ​ർ​ശ​മാ​ണ് അ​യാ​ളു​ടെ ക്ഷീ​ണ​മ​ക​റ്റു​ന്ന​ത്. മ​ക​ന്‍റെ കൈ​ക​ൾ അ​ച്ഛ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ര​ണ്ട് അ​വ​യ​വ​ങ്ങ​ളാ​യി മാ​റി. ത​ന്‍റെ ചു​വ​ടു​ക​ൾ​ക്കൊ​പ്പ​മു​ള്ള മ​ക​ന്‍റെ പാ​ദ​പ​ത​ന​ങ്ങ​ൾ അ​യാ​ളു​ടെ ന​ട​പ്പി​ന്‍റെ താ​ള​മാ​യി​ക്ക​ഴി​ഞ്ഞു. ത​ന്‍റെ ശി​ര​സി​നെ ത​ഴു​കു​ന്ന മ​ക​ന്‍റെ ശ്വാ​സോഛ്വാ​സ​ങ്ങ​ൾ അ​യാ​ളെ ജീ​വി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഓ​രോ നി​മി​ഷ​വും.

ഈ ​വ​ന്ദേ​ജീ​വി​ത​യാ​ത്ര​യ്ക്ക് അ​പ​ക​ട​ങ്ങ​ളു​മു​ണ്ട്. കേ​ൾ​വി​ക്കു​റ​വു​ള്ള ഷി​ബു ചി​ല​പ്പോ​ൾ പി​ന്നി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത് അ​റി​യാ​തെ പോ​കും. ചി​ല​പ്പോ​ഴൊ​ക്കെ അ​ടു​ത്തെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ട്ട് മ​ക​ൻ വി​ളി​ച്ചു പ​റ​യും. പ​ക്ഷേ, വി​ല്ലൂ​ന്നി​യി​ൽ വ​ച്ച് അ​ങ്ങ​നെ വ​ന്ന സ്കൂ​ട്ട​റി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ര​ണ്ടു​പേ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. ര​ണ്ടു​പേ​രും തെ​റി​ച്ചു റോ​ഡി​ൽ വീ​ണ് ആ​ശു​പ​ത്രി​യി​ലാ​യി. അ​ച്ഛ​ന്‍റെ ത​ല​യി​ൽ തു​ന്ന​ലി​ട്ടു കു​റ​ച്ചു ദി​വ​സം വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​ന്നു.

ഷി​യാ​ദി​നു കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് മാ​ന്നാ​ന​ത്തു​നി​ന്ന് ഓ​ടി​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ എ​ല്ലാ കാ​ര്യ​ത്തി​നും മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ന്‍റെ ചെ​റി​യ വേ​ദ​ന​ക​ൾ​പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​ത് പ​ല​പ്പോ​ഴും ഇ​ത്ത​രം മ​നു​ഷ്യ​ർ​ക്കാ​ണ്. അ​വ​ർ വാ​ങ്ങി​ത്ത​ന്ന സെ​റ്റി​യാ​ണ് വീ​ട്ടി​ലു​ള്ള​തെ​ന്ന് ഷി​യാ​ദ് പ​ല ത​വ​ണ പ​റ​ഞ്ഞു.

ലോ​ട്ട​റി വി​റ്റാ​ൽ 700 രൂ​പ മു​ത​ൽ ആ​യി​രം രൂ​പ​വ​രെ കി​ട്ടും. അ​പൂ​ർ​വം ചി​ല ദി​വ​സ​ങ്ങ​ളി​ൽ 1200 വ​രെ കി​ട്ടി​യി​ട്ടു​ണ്ട്. ആ​ദ്യ​മൊ​ക്കെ ആ​ളു​ക​ൾ അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും കൗ​തു​ക​യാ​ത്ര ക​ണ്ട് ടി​ക്ക​റ്റെ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ൾ കു​റ​ച്ചു പ​തി​വു​കാ​രു​ള്ള​തു​കൊ​ണ്ടാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

കൗ​തു​ക​ങ്ങ​ൾ മാ​ത്ര​മ​ല്ല​ല്ലോ ജീ​വി​തം. ര​ണ്ടാ​ഴ്ച​യാ​യി ഷി​യാ​ദി​നു പ​നി​യാ​ണ്. അ​വ​നു പ​നി വ​ന്നാ​ൽ അ​ച്ഛ​നും പി​ന്നെ അ​മ്മ​യ്ക്കും പ​നി​യാ​കും. ലോ​ട്ട​റി വി​ൽ​പ​ന ന​ട​ക്കാ​ത്ത​തി​നാ​ൽ അ​ത്ത​രം ദി​വ​സ​ങ്ങ​ളി​ൽ വ​രു​മാ​ന​വു​മി​ല്ല. ചെ​റി​യ പ​നി വ​ക​വ​യ്ക്കാ​തെ അ​മ്മ ജോ​ലി​ക്കു​പോ​യി. വി​ദേ​ശ​ത്തു​ള്ള ഒ​രു കു​ടും​ബ​ത്തി​ന്‍റെ നാ​ട്ടി​ലെ വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ളാ​ണ് നോ​ക്കു​ന്ന​ത്. മാ​സം 7,500 രൂ​പ​യാ​ണ് ശ​ന്പ​ളം.

അ​ച്ഛ​ൻ വീ​ണാ​ൽ മ​ക​നും വീ​ഴും

കേ​ൾ​വി​ക്കു​റ​വി​നു പു​റ​മേ അ​ച്ഛ​നു പ​ല​വി​ധ അ​സു​ഖ​ങ്ങ​ളാ​ണ്. മ​ക​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യും ഊ​ർ​ജ​വു​മാ​ണ് അ​യാ​ളെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. മ​ക​ന്‍റെ കാ​ല​അ​ച്ഛ​ന്‍റെ തോ​ളി​ൽ ബ​ലം കൂ​ടും. പ​ക്ഷേ, പ​ക​ല​ന്തി​യോ​ളം ത​ന്‍റെ ചു​മ​ലി​ലു​ള്ള അ​വ​ന്‍റെ കൈ​ക​ൾ അ​സാ​ധാ​ര​ണാ​യൊ​രു ജൈ​വ​ബ​ന്ധം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​യാ​ൾ​ക്ക​റി​യാം. അ​യാ​ൾ വീ​ണാ​ൽ മ​ക​നും വീ​ഴും. വേ​ഗ​ത്തി​ലാ​ണെ​ങ്കി​ലും ശ്ര​ദ്ധ​യോ​ടെ​യാ​ണ് ന​ട​പ്പ്. ആ​രും വീ​ഴ​രു​ത്. വ​ഴി​യി​ൽ കാ​ണു​ന്ന ക​ല്ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​മൊ​ക്കെ മാ​റ്റി വ​ഴി തെ​ളി​ച്ചാ​ണ് അ​യാ​ൾ പോ​കു​ന്ന​ത്. മു​ണ്ട് മ​ട​ക്കി​ക്കു​ത്തി ന​ട​ക്കാ​റി​ല്ല. ഒ​ന്നു​ര​ണ്ടു ത​വ​ണ ത​ട്ടി​വീ​ണി​ട്ടു​മു​ണ്ട്.

എ​ന്തു​കൊ​ണ്ടാ​ണ് മു​ണ്ട് ഇ​ട​ത്തോ​ട്ട് ഉ​ടു​ക്കു​ന്ന​തെ​ന്നു അ​ച്ഛ​നോ​ടു ചോ​ദി​ച്ചാ​ൽ ഷി​യാ​ദ് പ​റ​യും ""അ​ച്ഛ​ൻ മു​സ്‌​ലി​മാ​ണ്. അ​മ്മ​യെ സ്നേ​ഹി​ച്ചു ക​ല്യാ​ണം ക​ഴി​ച്ച​താ കേ​ട്ടോ.'' അ​ച്ഛ​നാ​ക​ട്ടെ ഒ​രു ചി​രി​യി​ൽ കാ​ര്യ​മൊ​തു​ക്കി. അ​തെ വീ​ടി​ന​ടു​ത്തു​ള്ള ചെ​റി​യ അ​ന്പ​ല​ത്തി​നു മു​ന്നി​ലും നീ​ണ്ടൂ​രി​ന​ടു​ത്ത് മാ​താ​വി​ന്‍റെ പ​ള്ളി​ക്കു മു​ന്നി​ലും കൈ ​കൂ​പ്പി നി​ന്നു പ്രാ​ർ​ഥി​ക്കു​ന്ന മ​നു​ഷ്യ​ൻ. മൂ​ത്ത മ​ക​നു സേ​തു​വെ​ന്നും ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്ക് ഷി​യാ​ദെ​ന്നും പേ​രി​ട്ടു. അ​ച്ഛ​ൻ കൈ ​കൂ​പ്പു​ന്നി​ട​ത്തൊ​ക്കെ മ​ക​നും കൈ ​കൂ​പ്പി​നി​ന്നു പ്രാ​ർ​ഥി​ക്കും.

രാ​വി​ലെ കൃ​ത്യം ഏ​ഴി​നു പു​റ​പ്പെ​ടു​ന്ന ഒ​രു ഇ​ര​ട്ട എ​ഞ്ചി​ൻ തീ​വ​ണ്ടി​പോ​ലെ ഒ​രു പ്ര​ദേ​ശ​മാ​കെ മു​ട​ക്ക​മി​ല്ലാ​തെ പാ​യു​ന്ന ഈ ​അ​ച്ഛ​നെ​യും മ​ക​നെ​യും എ​ല്ലാ​വ​ർ​ക്കും കാ​ര്യ​മാ​ണ്. അ​തി​ര​ന്പു​ഴ​യി​ലും മാ​ന്നാ​ന​ത്തും ഏ​റ്റു​മാ​നൂ​രി​ലു​മു​ള്ള എ​ത്ര​യോ മ​നു​ഷ്യ​ർ ഈ ​യാ​ത്ര ക​ണ്ടു ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ വി​ല​യി​രു​ത്തി​യി​രി​ക്കു​ന്നു.

കാ​ഴ്ച​യു​ള്ള എ​ത്ര​യോ പേ​രു​ടെ ക​ണ്ണു​ക​ളി​ൽ പൊ​ടി​യു​ന്ന വി​ഷാ​ദ​ത്തി​ന്‍റെ നീ​ർ​ക്ക​ണ​ങ്ങ​ളെ ഈ ​മ​നു​ഷ്യ​രു​ടെ അ​തി​ജീ​വ​ന​യാ​ത്ര തു​ട​ച്ചു​നീ​ക്കി​യി​ട്ടു​ണ്ടാ​കും. ഈ ​അ​ച്ഛ​ന്‍റെ തോ​ളി​ല​മ​ർ​ന്നി​രി​ക്കു​ന്ന കൈ​ക​ൾ ക​ണ്ട് എ​ത്ര​യോ മ​നു​ഷ്യ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ത​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ തോ​ളോ​ടും നെ​ഞ്ചോ​ടും ചേ​ർ​ത്തു​കാ​ണും. മ​ര​വി​പ്പു​ക​ളാ​ൽ മൂ​ടി​ക്കി​ട​ന്ന സ്നേ​ഹ​ത്തി​ന്‍റെ എ​ത്ര​യോ വി​ത്തു​ക​ളാ​വാം ഈ ​നി​ർ​ധ​ന​നാ​യ മ​നു​ഷ്യ​ന്‍റെ ക​രു​ത​ൽ​മ​ഴ ക​ണ്ടു പൊ​ട്ടി​മു​ള​ച്ചി​ട്ടു​ണ്ടാ​കു​ക. അ​വ​രു​ടെ യാ​ത്ര തു​ട​ര​ട്ടെ.

കാ​ഴ്ച​യി​ല്ലാ​ത്ത മ​ക​ന്‍റെ ക​ണ്ണു​ക​ളാ‍​യൊ​രാ​ൾ
ചു​മ​ലി​ലെ കൈ​വി​ടാ​സ്നേ​ഹ​മാ​യൊ​രാ​ൾ
വി​ൽ​ക്കു​ന്ന ഭാ​ഗ്യാ​ക്ക​ങ്ങ​ൾ​ക്കൊ​പ്പം, സ​ഹ​സ്ര​കോ​ടി
ന​ന്മ​യു​ള്ള കാ​ഴ്ച​യാ​ലു​യി​ർ​ക്ക​ട്ടെ മ​ര​വി​ച്ച പാ​ത​ക​ൾ..!

ജോ​സ് ആ​ൻ​ഡ്രൂ​സ്