ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് കുറ്റപത്രത്തിൽ ഇല്ല; മറ്റൊരു ഏജൻസി അന്വേഷിക്കണം, നിയമപോരാട്ടം തുടരുമെന്ന് നവീന്റെ കുടുംബം
Saturday, March 29, 2025 8:55 PM IST
പത്തനംതിട്ട: എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തിൽ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് നവീന്റെ ഭാര്യ മഞ്ജുഷ. വേറൊരു അന്വേഷണ ഏജൻസി വേണമെന്ന നിലപാടിൽ നിയമ പോരാട്ടം തുടരും. സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
എസ്ഐടി വന്നിട്ടും ഗുണമുണ്ടായില്ല. ആദ്യം പോലീസ് സംഘം അന്വേഷിച്ചതിൽ നിന്ന് വ്യത്യാസമൊന്നും എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി തോന്നുന്നില്ല.
പി.പി. ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്. അതുകൊണ്ടാണ് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് നേരത്തെ പറഞ്ഞതെന്നും കുടുംബം അറിയിച്ചു.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 400 ൽ അധികം പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
97 സാക്ഷികളാണ് കേസിലുള്ളത്. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. പി.പി. ദിവ്യ കുറ്റക്കാരിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ തന്നെയാണ്. ദിവ്യയുടെ പ്രസംഗം നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായി.
സ്വന്തം ഫോണിൽനിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് നവീൻ ബാബുവിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. സംഭവത്തിൽ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
എഡിഎമ്മിനെതിരേ ദിവ്യ പദവിയും അധികാരവും ഉപയോഗിച്ചു. പ്രശാന്തനും ദിവ്യയും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
വാഹന പരിശോധനയ്ക്കിടെ പോലീസിനു മുന്നിൽപ്പെട്ടു; സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു
Saturday, March 29, 2025 8:38 PM IST
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ പോലീസിനു മുന്നിൽനിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച് വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലീസിനു മുന്നിൽപ്പെട്ടത്.
തുടർന്ന് കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യയെയും കുട്ടിയെയും കാറിൽ ഉപേക്ഷിച്ചാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.
സംഭവത്തിൽ പ്രതികളുടെ ചിത്രങ്ങൾ പോലീസ് വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.
വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ; ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ
Saturday, March 29, 2025 8:20 PM IST
സാന: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്ന യെമനിലുള്ള സാമുവൽ ജെറോമിനെ ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചു.
എന്നാൽ വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചെന്ന് നിമിഷ പ്രിയയുടെ സന്ദേശം വന്നിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന് ഇടപാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്.
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷകയാണ് നിമിഷ പ്രിയയെ അറിയിച്ചത്. നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്ന് ഇറാന് അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാന് വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്.
വധശിക്ഷയില്‍ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നായിരുന്നു നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്.
ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇയാൾ ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടിരുന്നു.
കോഴിക്കോട്ട് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആൾമാറാട്ടം; ബിരുദ വിദ്യാർഥി അറസ്റ്റിൽ
Saturday, March 29, 2025 7:54 PM IST
കോഴിക്കോട്: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആൾമാറാട്ടം. കോഴിക്കോട് നാദാപുരത്ത് കടമേരി ആർഎസി എച്ച്എസ്എസിൽ ആണ് സംഭവം.
പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷയെഴുതിയ ബിരുദ വിദ്യാർഥിയെ അറസ്റ്റുചെയ്തു. മൊഹമ്മദ് ഇസ്മയിൽ ആണ് അറസ്റ്റിലായത്.
ഇംഗ്ലീഷ് ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെയാണ് ആൾമാറാട്ടം നടന്നത്. ഹോൾ ടിക്കറ്റിൽ കൃത്രിമം നടത്തിയ ശേഷമായിരുന്നു ബിരുദ വിദ്യാർഥി പരീക്ഷയെഴുതാൻ എത്തിയത്.
തുടർന്ന് ആൾമാറാട്ടം നടന്നതായി മനസിലായ അധ്യാപകൻ പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പിടിയിലായ വിദ്യാർഥിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ടോസ്, ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിംഗ്
Saturday, March 29, 2025 7:35 PM IST
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഗുജറാത്ത് ടൈറ്റൻസ്മും x ബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ഗുജറാത്ത് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിനയക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 7.30 മുതലാണ് മത്സരം.
ടീം ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ, ഷെർഫേൻ റൂതർഫോർഡ്, ഷെഹറൂക് ഖാൻ, രാഹുൽ തീവാതിയ, റാഷിദ് ഖാൻ, സായ് കിഷോർ, കാഗിസോ റബാദ, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ടീം മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, റയാൻ റിക്കെൽട്ടൺ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ദഹിർ, മിച്ചെൽ സാന്റ്നർ, ദീപക് ചഹർ, ട്രെന്റ് ബൗൾട്ട്, മുജീബ് റഹ്മാൻ, സത്യനാരായണ രാജു.
മ്യാൻമർ ഭൂചലനം; രക്ഷാപ്രവർത്തനത്തിന് ഇന്ത്യയിൽനിന്ന് 80 അംഗ എൻഡിആർഎഫ് സംഘം ഉടൻ പുറപ്പെടും
Saturday, March 29, 2025 6:49 PM IST
ന്യൂഡൽഹി: ഭൂകമ്പം തകർത്ത മ്യാൻമറിലേക്ക് ഇന്ത്യ രണ്ട് വിമാനങ്ങൾ കൂടി അയക്കും. രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും സഹായം നൽകുന്നതിനായി 80 അംഗ ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സംഘത്തെ ഇന്ന് ഇന്ത്യയിൽ നിന്ന് അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഉടൻ തന്നെ അവർ മ്യാൻമറിലേക്ക് പുറപ്പെടും. രക്ഷാപ്രവർത്തനത്തിനും തെരച്ചിലിനും ആവശ്യമായ എല്ലാ ഉപകരണങ്ങളും സംഘം കൊണ്ടുപോകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നാല് നാവിക സേന കപ്പലുകളും മ്യാൻമറിലേക്ക് അയക്കും. ഓപ്പറേഷൻ ബ്രഹ്മ എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. അതേസമയം മ്യാൻമറിലെ പതിനായിരത്തോളം ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 1002 പേരുടെ മൃതദേഹം കണ്ടെടുത്തു. 2000-ത്തോളം പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്.
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുള്ള പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. ഭൂകന്പം രാജ്യത്ത് കനത്ത നാശനാഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നുതരിപ്പണമായി.
മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം. 1200 ബഹുനില കെട്ടിടങ്ങളാണ് ഇവിടെ മാത്രം തകര്‍ന്നിട്ടുള്ളത്. ഭൂകന്പത്തിൽ ഏറ്റവും കുറഞ്ഞത് 10000 പേര്‍ക്കെങ്കിലും ജീവന് നഷ്ടമായിട്ടുണ്ടാകാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ വിലയിരുത്തൽ.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
എഡിഎമ്മിനെ അപമാനിക്കാൻ ആസൂത്രണം നടത്തി; ദിവ്യയുടെ പ്രസംഗം നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായി, കുറ്റപത്രം സമർപ്പിച്ചു
Saturday, March 29, 2025 6:24 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ സിഐ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 400 ൽ അധികം പേജുകൾ ഉള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
97 സാക്ഷികളാണ് കേസിലുള്ളത്. സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. പി.പി. ദിവ്യ കുറ്റക്കാരിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീൻ ബാബുവിനെ അപമാനിക്കാൻ ദിവ്യ ആസൂത്രണം നടത്തി. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ തന്നെയാണ്. ദിവ്യയുടെ പ്രസംഗം നവീൻ ബാബു ജീവനൊടുക്കാൻ പ്രേരണയായി.
സ്വന്തം ഫോണിൽനിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് നവീൻ ബാബുവിനെ അപമാനിക്കാൻ ലക്ഷ്യമിട്ടാണ്. സംഭവത്തിൽ ആത്മഹത്യാ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
എഡിഎമ്മിനെതിരേ ദിവ്യ പദവിയും അധികാരവും ഉപയോഗിച്ചു. പ്രശാന്തനും ദിവ്യയും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
കൊച്ചിയിൽ വൻ കുഴൽപ്പണ വേട്ട; ഓട്ടോയിൽ കടത്തിയ രണ്ട് കോടി രൂപ പിടിച്ചെടുത്തു
Saturday, March 29, 2025 6:01 PM IST
കൊച്ചി: ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന കണക്കിൽപ്പെടാത്ത പണം പിടികൂടി. കൊച്ചിയിൽ വില്ലിംഗ്ടൺ ഐലൻഡിന് സമീപം ആണ് സംഭവം.
തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെ പോലീസ് പിടികൂടി. രണ്ടുകോടിയോളം രൂപയുമായാണ് ഇവർ പിടിയിലായത്.
ഓട്ടോയിൽ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു പണം കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആശമാരുടെ തടഞ്ഞുവച്ച ഓണറേറിയം വിതരണം ആരംഭിച്ചു
Saturday, March 29, 2025 5:27 PM IST
ആലപ്പുഴ: തിരുവനന്തപുരത്തെ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാർക്ക് തടഞ്ഞു വച്ച ഓണറേറിയം കിട്ടിത്തുടങ്ങി. ആലപ്പുഴയിലെ ആശമാർക്കാണ് 7000 രൂപ ലഭിച്ചത്.
നേരത്തെ ആശാ വർക്കർമാരുടെ ഓണറേറിയം മുടങ്ങിയതിനെതിരെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് സമരം സംഘടിപ്പിച്ചിരുന്നു. ജില്ലാ പ്രോഗ്രാം മാനേജറുടെ കസേരയിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാർക്ക് ഓണറേറിയം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു സമരം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി.
ആശമാരുടെ ഓണറേറിയം മുടങ്ങി; ആലപ്പുഴ ഡിപിഎമ്മിന്റെ കസേരയിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Saturday, March 29, 2025 4:55 PM IST
ആലപ്പുഴ: ആശാ വർക്കർമാരുടെ ഓണറേറിയം മുടങ്ങിയതിനെതിരെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് സമരം. ജില്ലാ പ്രോഗ്രാം മാനേജറുടെ കസേരയിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
തിരുവനന്തപുരത്ത് സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാർക്ക് ഓണറേറിയം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു സമരം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി.
ഓണറേറിയം മുടങ്ങിയത് സാങ്കേതിക പ്രശ്നം കൊണ്ട് മാത്രമെന്ന് ഡിപിഎം അറിയിച്ചു. അതേസമയം ആശാ വർക്കർമാർ നടത്തുന്ന സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച ആശമാർ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി; മൂന്ന് പേർക്ക് പരിക്ക്
Saturday, March 29, 2025 4:24 PM IST
കാട്ടാക്കട: കശാപ്പിന് എത്തിച്ച പോത്ത് വിരണ്ടോടി. തിരുവനന്തപുരം കാട്ടാക്കടയില്‍ ആണ് സംഭവം. ചെമ്പൂര് സ്വദേശിയായ അബു കഴിഞ്ഞ ദിവസം വാങ്ങിയ പോത്താണ് വിരണ്ടോടിയത്.
പോത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നുള്ളിയോട് സ്വദേശി വേണു, മഞ്ചന്‍കോട് സ്വദേശി അഗസ്റ്റിന്, രാജു എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്.
വഴിയിൽ ഉണ്ടായിരുന്ന ഇരുചക്രവാഹനങ്ങൾ അടക്കം പോത്ത് കുത്തി മറിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ കീഴടക്കിയത്.
ഉത്തരക്കടലാസുകൾ കാണാതായത് സര്‍വകലാശാലയുടെ വീഴ്ച: വി.ഡി.സതീശൻ
Saturday, March 29, 2025 3:49 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ കാണാതായത് സർവകലാശാലയുടെ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടി വയ്ക്കാനാണ് സര്‍വകലാശാല ശ്രമിച്ചതെന്നും വി.ഡി.സതീശൻ പറഞ്ഞു.
പത്ത് മാസം മുന്‍പ് നടത്തിയ പരീക്ഷ വീണ്ടും എഴുതണമെന്നാണ് സര്‍വകലാശാല വിദ്യാര്‍ഥികളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വിദ്യാര്‍ഥികളെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"ഫലപ്രഖ്യാപനം വൈകുന്നതിനാല്‍ വിദ്യാര്‍ഥികളിൽ പലര്‍ക്കും ജോലി കിട്ടിയിട്ടും പ്രവേശിക്കാനാകാത്ത അവസ്ഥയാണ്. അടിയന്തിര നടപടി സ്വീകരിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും തയാറാകണം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.'-സതീശൻ പറഞ്ഞു.
സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളാണ് കേരളത്തിലെ സര്‍വകലാശാലകളെ കുത്തഴിഞ്ഞ അവസ്ഥയില്‍ എത്തിച്ചത്. സര്‍വകലാശലകളില്‍ ഉത്തരക്കടലാസുകള്‍ പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കവല പ്രസംഗം നടത്തുന്നത് അപഹാസ്യമാണെന്നും സതീശൻ പറഞ്ഞു.
ബുധനാഴ്ച മുതൽ മഴ കനക്കും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
Saturday, March 29, 2025 3:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിലൊന്നും ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
17 ഭാഗങ്ങൾ കട്ട് ചെയ്യും, വില്ലന്റെ പേര് മാറ്റും; എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്ചയോടെ
Saturday, March 29, 2025 4:25 PM IST
തിരുവനന്തപുരം: വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.
എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന് ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്നം ആണെന്നും ഗോപാലന് കൂട്ടിച്ചേര്‍ത്തു.
മോഹൻലാൽ ആരാധകരെ വഞ്ചിച്ചു, എമ്പുരാന് ഹിന്ദുവിരുദ്ധ അജൻഡ: വിമർശനവുമായി ആർഎസ്എസ് മുഖപത്രം
Saturday, March 29, 2025 3:10 PM IST
കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരേ രൂക്ഷമായ വിമർശനവുമായി ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം.
എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നും സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നുമാണ് ഓർഗനൈസറിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നത്.
"മോഹന്‍ലാലിന്റെ എമ്പുരാന്: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ മുതലെടുക്കുന്നു' എന്ന തലക്കെട്ടില്‍ വി. വിശ്വരാജ് ആണ് ലേഖനം എഴുതിയിരിക്കുന്നത്.
2002ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുക്കളാണ് കുറ്റക്കാരെന്നു വരുത്താനും രണ്ടു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനും ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാനും സിനിമയിൽ ശ്രമമുണ്ടെന്നും ലേഖനം പറയുന്നു.
സിനിമാ തെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, സംവിധായകൻ പൃഥ്വിരാജ് ദേശവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതായും ആരോപണമുണ്ടെന്ന് ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ രാഷ്ട്രീയ ചായ്വുകൾ വളരെ വ്യക്തമാണെന്നും എമ്പുരാനിൽ ആ ചായ്വുകൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
ഇത്തരം സിനിമയിൽ അഭിനയിക്കാനുള്ള മോഹൻലാലിന്റെ തീരുമാനം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. മോഹന്‍ലാലിനെപ്പോലെ പരിചയസമ്പന്നനായ നടന് തന്റെ സിനിമയ്ക്കായി സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന ഒരു പ്രചാരണ കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും ദുരൂഹമാണെന്നും രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തെ പിന്തുണച്ച ആരാധകർ ഇപ്പോൾ പ്രയാസത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു.
ചിത്രം കേവല വിനോദത്തിന് പകരം പഴകിയ രാഷ്ട്രീയ അജന്‍ഡ മുന്നോട്ടുവയ്ക്കാനുള്ള വേദിയായി മാറി. ചരിത്രവസ്തുതകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന് പകരം കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭാഗീയവും ഹിന്ദുവിരുദ്ധമായ ആഖ്യാനം മുന്നോട്ടുവയ്ക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
എമ്പുരാനെതിരേ പരസ്യ പ്രചാരണം വേണ്ടെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം വന്നത്.
വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു; ആക്ഷൻ കൗൺസിലിന് നിമിഷ പ്രിയയുടെ സന്ദേശം
Saturday, March 29, 2025 3:10 PM IST
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചെന്ന് യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ സന്ദേശം. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന് ഇടപാളിനാണ് ഓഡിയോ സന്ദേശം ലഭിച്ചത്.
വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് വനിതാ അഭിഭാഷകയാണ് നിമിഷ പ്രിയയെ അറിയിച്ചത്. നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്ന് ഇറാന് അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇറാന് വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ വിദേശകാര്യ ഉദ്യോഗസ്ഥനാണ് നിലപാട് വ്യക്തമാക്കിയത്.
വധശിക്ഷയില്‍ ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്നായിരുന്നു നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. നിലവില്‍ യാതൊരു നയതന്ത്ര നീക്കവും ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്.
ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇയാൾ ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടിരുന്നു.
എറണാകുളത്ത് പോലീസുകാരെ കടിച്ച് പരിക്കേൽപ്പിച്ച് മദ്യപൻ
Saturday, March 29, 2025 3:00 PM IST
കൊച്ചി: വൈറ്റിലയിൽ പോലീസുകാരെ കടിച്ച് പരിക്കേൽപ്പിച്ച് മദ്യപൻ. പശ്ചിമ ബംഗാള്‍ സ്വദേശി തപനാണ് പോലീസുകാരെ ആക്രമിച്ചത്. കടവന്ത്ര സ്റ്റേഷനിലെ സിപിഒമാരായ ഷിബു ലാല്‍, ലിന്റോ ഏലിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ തപനെ പിടികൂടാന്‍ എത്തിയപ്പോള്‍ പോലീസുകാരെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വൈറ്റില പാലത്തിനോട് ചേര്‍ന്നാണ് തപന്‍ താമസിച്ചുവരുന്നത്. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയ തപന്‍ പ്രദേശവാസികള്‍ക്കെതിരെ തിരിയുകയായിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ കടവന്ത്ര പോലീസിനെ അറിയിച്ചു. പോലീസെത്തി തപനെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്നതിനിടെയാണ് കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചത്.
സ്റ്റേഷനിലെത്തിയപ്പോഴും പ്രതി അക്രമാസക്തനായിരുന്നു. എന്നാല്‍ ലഹരിയുടെ കെട്ടടങ്ങിയതോടെ ശാന്തനായി.
വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ കടിച്ചുകൊന്നു
Saturday, March 29, 2025 2:49 PM IST
വയനാട്: ചുണ്ടേല്‍ ആനപ്പാറയില്‍ കടുവയുടെ ആക്രമണം. കാടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മേയാന്‍ വിട്ട പശുവിനെ കടിച്ചുകൊന്നു. ആനപ്പാറ സ്വദേശി ഈശ്വരന്റെ പശുവിനെയാണ് ആക്രമിച്ചത്.
വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ നേരത്തേ മൂന്ന് പശുക്കള്‍ ചത്തിരുന്നു.
ഉത്തരപേപ്പറുകൾ നഷ്ടപ്പെട്ട സംഭവം; കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ആർ.ബിന്ദു
Saturday, March 29, 2025 2:35 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരപേപ്പറുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദു.
ഉത്തരപേപ്പറുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കും. അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ടെന്നും നടന്നത് കൃത്യവിലോപമെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ സർവകലാശാലകൾ മികച്ചു നിൽക്കുന്ന സന്നർഭത്തിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർവകലാശാലയുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തര പേപ്പര്‍ നഷ്ടമായ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കേരള സർവകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.
മൂല്യനിർണയത്തിനായി കൊടുത്തയച്ച 71 ഉത്തരക്കടലാസുകൾ അധ്യാപകന്റെ പക്കൽ നിന്നാണ് നഷ്ടപ്പെട്ടത്. മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാർഥികൾ പുനപരീക്ഷ എഴുതണമെന്നാണ് സർവകലാശാലയുടെ നിർദേശം.
ആശാ സമരം അമ്പതാം ദിവസത്തിലേക്ക്; മുടിമുറിച്ച് സമരത്തിനൊരുങ്ങി പ്രവർത്തകർ
Saturday, March 29, 2025 2:11 PM IST
തിരുവനന്തപുരം: ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക് കടന്നു. രാപ്പകൽ സമരം 48-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
അൻപത് ദിവസം പൂർത്തിയാകുന്ന തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി മുടി മുറിച്ച് പ്രതിഷേധിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് സമീപത്തെ സമര പന്തലിലും വിവിധ പിഎച്ച്സികളുടെ മുന്നിലും ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആശമാർ മുടി മുറിക്കും. തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിയ്ക്കുകയും അനുകൂല നടപടികളോ ചർച്ചകളോ നടത്താൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് മുടി മുറിക്കൽ സമരവുമായി മുന്നോട്ട് പോകുന്നത്.
സംസ്ഥാനങ്ങള്‍ക്ക് ഓണറേറിയം സ്വതന്ത്രമായി വര്‍ധിപ്പിക്കാം എന്നതാണ് പുതുച്ചേരി സര്‍ക്കാര്‍ ഓണറേറിയം 10,000 രൂപയില്‍ നിന്ന് 18,000 രൂപയായി വര്ധിപ്പിച്ചിരിക്കുന്നതോടെ തെളിഞ്ഞതെന്നും ഈ പശ്ചാത്തലത്തില്‍ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ തയാറാകണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് ആവശ്യപ്പെട്ടു. നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല.
ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം; തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്
Saturday, March 29, 2025 2:03 PM IST
ഇടുക്കി: മലയോര ഹൈവേയിൽ കട്ടപ്പന കുട്ടിക്കാനം പാതയിൽ കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരനായ കാഞ്ചിയാര്‍ തപാല്‍ ഓഫീസിലെ അസി. പോസ്റ്റുമാൻ ( ഇഡിഎംസി) മധുസൂദനന് നായര്‍ക്കാണ് പരിക്കേറ്റത്.
തൊപ്പിപ്പാള ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊട്ടാരക്കര- കട്ടപ്പന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയിലേയ്ക്ക് പാഞ്ഞെത്തി സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാലിന് ഒടിവും സംഭവിച്ച മധുസൂദനന് നായര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.
തൃശൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
Saturday, March 29, 2025 1:54 PM IST
തൃശൂർ: കാട്ടൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാട്ടൂർ സിഎച്ച്സിക്ക് സമീപം താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്ത് (28), കിഴുപ്പുള്ളിക്കര ചക്കാണ്ടിവീട്ടിൽ അജിത്ത് (24), കിഴുപ്പുള്ളിക്കര മാളിയേക്കൽ വീട്ടിൽ ജെറിൽ (27) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കാട്ടൂർ പോലീസ് നടത്തിയ പരിശോധനയിലാണ് കാട്ടൂർ സിഎച്ച്സിക്ക് പുറകുവശത്തെ അംഗൻവാടിക്ക് സമീപം വാടകക്ക് താമസിക്കുന്ന വാഴപ്പുരക്കൽ വീട്ടിൽ സുജിത്തിന്റെ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടാണ് സുജിത്തും കൂട്ടാളികളായ അജിത്ത്, ജെറിൽ എന്നിവരും പിടിയിലായത്.
കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ.ബൈജു , പ്രൊബേഷൻ എസ്.ഐ.സനദ്, സബ്ഇൻസ്പെക്ടർ ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്നൽ, സിവിൽ പൊലീസ് ഓഫിസർ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
എമ്പുരാൻ വിവാദം: മോഹൻലാലിന്റെ ലഫ്. കേണൽ പദവി പിൻവലിക്കണമെന്ന് ബിജെപി നേതാവ് സി. രഘുനാഥ്
Saturday, March 29, 2025 1:46 PM IST
തിരുവനന്തപുരം: എന്പുരാൻ എന്ന സിനിമ രാജ്യം ഭരിക്കുന്നവരെ അപമാനിക്കുന്നതാണെന്ന് ബിജെപി ദേശീയ കൗണ്‍സിൽ അംഗം സി. രഘുനാഥ്. രാജ്യത്തിന്റെ ഭരണാധികാരികളെ അപമാനിക്കുന്നതിന് കൂട്ടുനിന്ന മോഹൻലാലിന്റെ ലഫ്റ്റനന്റ് കേണൽ പദവി കേന്ദ്രസർക്കാർ തിരികെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഫ്. കേണൽ പദവിയിൽ നിന്നു മോഹൻലാലിനെ ഒഴിവാക്കാൻ കോടതിയെ സമീപിക്കുമെന്നും രഘുനാഥ് പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ അപമാനിക്കുന്ന സിനിമയിൽ മോഹൻലാൽ അറിയാതെ അഭിനയിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. തിരക്കഥ വായിക്കാതെ മോഹൻലാൽ സിനിമയില്‍ അഭിനയിക്കില്ലല്ലോ എന്നും രഘുനാഥ് കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി. രഘുനാഥ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കൊല്ലങ്കോട്ട് അമ്മയും മകനും മുങ്ങിമരിച്ചു
Saturday, March 29, 2025 1:48 PM IST
പാലക്കാട്: കൊല്ലങ്കോട്ട് അമ്മയും മകനും മുങ്ങിമരിച്ചു. നെന്മേനി സ്വദേശി ബിന്ദു, മകന് സനോജ്(11) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
വീടിന് സമീപത്തുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ബിന്ദുവിന് അപസ്മാരം ഉണ്ടായി. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയും അപകടത്തില്‍പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തലശേരിയിൽ പോലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു
Saturday, March 29, 2025 1:32 PM IST
കണ്ണൂർ: തലശേരിയിൽ പേലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ആണ് മരിച്ചത്.
കണ്ണവം സ്വദേശിയാണ് മരിച്ച മുഹമ്മദ്. തലശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
ധനമന്ത്രിയുമായുള്ള ചര്‍ച്ച; അങ്കണവാടി ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു
Saturday, March 29, 2025 1:17 PM IST
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലുമായുള്ള ചര്‍ച്ചയിലെ ഉറപ്പുകളെ തുടര്‍ന്നാണ് തീരുമാനം.
കഴിഞ്ഞ 12 ദിവസമായി ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന രാപ്പകല്‍ സമരമാണ് അവസാനിപ്പിച്ചത്. വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കഴിഞ്ഞ ദിവസമാണ് ധനമന്ത്രിയുമായി സംഘടനാ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ മിനിട്സ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ സമരസമിതിക്ക് കൈമാറി. അങ്കണവാടി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നുമാണ് മന്ത്രിയുടെ ഉറപ്പ്.
അവസാന ഏഴുവിക്കറ്റ് വീണത് 22 റൺസിനിടെ; കിവീസിനെതിരേ പാക്കിസ്ഥാന് വമ്പൻ തോൽവി
Saturday, March 29, 2025 1:12 PM IST
നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന് 73 റണ്‍സിന്റെ അപ്രതീക്ഷിത തോൽവി. കിവീസ് ഉയർത്തിയ 345 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദർശകർ 44.1 ഓവറില്‍ 271 റണ്‍സിന് പുറത്തായി.
83 പന്തില്‍ 78 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. സല്മാന് ആഘ (58), ഉസ്മാന് ഖാന് (39), അബ്ദുള്ള ഷഫീഖ് (36), ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
39 ഓവറില്‍ മൂന്നിന് 249 റൺസെന്ന നിലയിൽ നിന്നാണ് പാക്കിസ്ഥാൻ കൂട്ടത്തകർച്ചയെ നേരിട്ടത്. 39-ാം ഓവറിന്റെ നാലാം പന്തിൽ ബാബർ അസം പുറത്തായതിനു പിന്നാലെ 22 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമായി.
ന്യൂസിലൻഡിനു വേണ്ടി നഥാൻ സ്മിത്ത് 60 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജേക്കബ് ഡഫി രണ്ടും വില്യം ഒറൂർക്കെ, മൈക്കൽ ബ്രേസ്വെൽ, മുഹമ്മദ് അബ്ബാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ക്ക് ചാപ്മാന്റെ സെഞ്ചുറി (111 പന്തില്‍ 132) മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. തുടക്കത്തില്‍ 50 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ കിവീസിനെ ചാപ്മാനും ഡാരില്‍ മിച്ചലും (76) ചേര്‍ന്ന് നാലാം വിക്കറ്റിൽ പടുത്തുയർത്തിയ 199 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്.
അവസാന ഓവറുകളിൽ 26 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 52 റണ്‍സടിച്ച മുഹമ്മദ് അബ്ബാസിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ന്യൂസിലന്‍ഡിനെ 350ന് അടുത്തെത്തിച്ചത്.
പാകിസ്ഥാനുവേണ്ടി ഇര്ഫാന് ഖാന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ആക്കിഫ് ജാവേദും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഹാമില്‍ട്ടണില്‍ നടക്കും. നേരത്തെ ട്വന്റി 20 പരമ്പര ന്യൂസിലന്‍ഡ് 4-1ന് സ്വന്തമാക്കിയിരുന്നു.
ഗുരുതര പിഴവ് വരുത്തി പിഎസ്സി; പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കി
Saturday, March 29, 2025 12:53 PM IST
തിരുവനന്തപുരം: സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്കി പിഎസ്എസി. ഇന്ന് നടന്ന പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്.
സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു.
ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും.
ചോദ്യകര്‍ത്താക്കൾ നല്കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പിഎസ്സി വ്യക്തമാക്കുന്നു.
ശങ്കുബസാര്‍ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
Saturday, March 29, 2025 2:35 PM IST
തൃശൂർ: കൊടുങ്ങല്ലൂര്‍ ശങ്കുബസാര്‍ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. തൃശൂര്‍ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. ഇവര്‍ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
കേസില്‍ പ്രതികളായ രശ്മിത്, ദേവന് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ ശങ്കുബസാറില് 2012-ലാണ് സംഭവം. ശങ്കുബസാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തില്‍ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്തില്‍ ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്.
2012 ഫെബ്രുവരി ഏഴിനായിരുന്നു ക്ഷേത്ര കാവടിയുമായി ബന്ധപ്പെട്ട് തര്‍ക്കവും വഴക്കുമുണ്ടായത്. ഇതിന്റെ വൈരാഗ്യത്തിൽ പിന്നീട് 11 ന് രാത്രി പത്തരയോടെ ശങ്കു ബസാറില്‍ വച്ച് മധുവിനെയും, സുധിയെയും പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു.
കൊടുങ്ങല്ലൂർ സിഐ ആയിരുന്ന വി.എസ് നവാസായിരുന്നു കോസിലെ അന്വേഷണ ഉദ്യോഗസ്ഥന്. 24 സാക്ഷികളും 45 രേഖകളും പ്രൊസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.അജയകുമാറാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
ഇടുക്കിയിൽ ജീപ്പ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
Saturday, March 29, 2025 12:42 PM IST
ഇടുക്കി: ഉപ്പുതറക്ക് സമീപം ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കണ്ണംപടി സ്കൂളിലെ ഹെഡ്മാസ്റ്റർ കൊല്ലം ശാസ്താംകോട്ട സ്വദേശി കെ ബാബു, അധ്യാപിക കാഞ്ഞിരപ്പള്ളി ചിറ്റടി സ്വദേശി പ്രതിഭ, ജീപ്പ് ഡ്രൈവർ കണ്ണംപടി സ്വദേശി റ്റി.ഡി.അജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ശാരീരികാസ്വസ്ഥതകളെ തുടർന്ന് ഹെഡ്മാസ്റ്ററെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
എമ്പുരാൻ വിഷയം: പ്രതികരിക്കാതെ സുരേഷ് ഗോപി
Saturday, March 29, 2025 6:28 PM IST
തൃശൂർ: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എന്പുരാനെ കുറിച്ച് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്പുരാനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കൂ എന്നാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്.
തൃശുരിൽ വച്ചാണ് എന്പുരാനെക്കുറിച്ച് സുരേഷ് ഗോപിയോട് അഭിപ്രായം തേടിയത്. എന്നാൽ മറ്റൊരു ക്രേന്ദ്ര മന്ത്രിയായ ജോർജ് കുര്യൻ എന്പുരാൻ വിഷയത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.
എന്പുരാൻ കാണാൻ താൻ പോകും എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. സിനിമ എല്ലാവരും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ടി.രമേശ് പറഞ്ഞതാണ് ബിജെപി നിലപാടെന്നും ജോർജ് കുര്യൻ പറഞ്ഞിരുന്നു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവെന്നും ബിജെപി ഒരു സൂപ്പര്‍ താരത്തെപ്പോലെ ഉദിച്ചുയരുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടിരിന്നു. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും എമ്പുരാന് കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യ ഏകപ്രതി; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
Saturday, March 29, 2025 12:14 PM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയാണ് ഏക പ്രതി.
കണ്ണൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. യാത്രയയപ്പ് പരിപാടിയില്‍ പി.പി.ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കുന്നതിലേക്ക് നയിച്ചത്. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് പരിപാടിക്ക് എത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ല. പ്രശാന്തിന്റേത് ആരോപണം മാത്രമാണെന്നും കുറ്റപത്രത്തിലുണ്ട്.
കേസിൽ 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി 400ൽ അധികം പേജുകളുള്ളതാണ് കുറ്റപത്രം. നവീന്‍ ബാബുവിന്റെ ഭാര്യയുടെയും മക്കളുടെയും അടക്കം 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
Saturday, March 29, 2025 12:08 PM IST
തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
സാന്പത്തിക ബാധ്യത കാരണമാണ് റാഫി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പോലീസ് സൊസൈറ്റിയിൽ നിന്നും എടുത്ത വായ്പ തിരിച്ചടച്ചിരുന്നില്ല. ഇതിൽ ജാമ്യക്കാരിൽ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
തകര്‍ന്നടിഞ്ഞ് മ്യാന്മര്; മരണസംഖ്യ 1000 കടന്നു; 2000 പേര് ചികിത്സയിൽ
Saturday, March 29, 2025 12:05 PM IST
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 1002 പേരുടെ മൃതദേഹം കണ്ടെടുത്തു. 2000-ത്തോളം പേര് പരിക്കേറ്റ് ചികിത്സയിലുണ്ട്.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും മന്ദഗതിയിലാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുള്ള പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല.
ഭൂകന്പം രാജ്യത്ത് കനത്ത നാശനാഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നുതരിപ്പണമായി.
മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം. 1200 ബഹുനില കെട്ടിടങ്ങളാണ് ഇവിടെ മാത്രം തകര്‍ന്നിട്ടുള്ളത്. ഭൂകന്പത്തിൽ ഏറ്റവും കുറഞ്ഞത് 10000 പേര്‍ക്കെങ്കിലും ജീവന് നഷ്ടമായിട്ടുണ്ടാകാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ വിലയിരുത്തൽ.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
വീണ്ടും ചരിത്രവിലയിൽ സ്വർണം; 67,000 രൂപയിലേക്ക് കുതിപ്പ്
Saturday, March 29, 2025 11:45 AM IST
കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് കുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,880 രൂപയിലും ഗ്രാമിന് 8,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ ഉയർന്ന് 6,855 രൂപയിലെത്തി.
വെള്ളിയാഴ്ച കുറിച്ച പവന് 66,720 രൂപ എന്ന റിക്കാർഡാണ് ഒറ്റദിവസംകൊണ്ട് മറികടന്നത്. ഈമാസം 20ന് കുറിച്ച പവന് 66,480 രൂപ എന്ന ഉയരത്തിലെത്തിയ ശേഷം താഴേക്കു പോയ സ്വർണം അഞ്ചുദിവസത്തിനിടെ ഗ്രാമിന് 125 രൂപയും പവന് 1,000 രൂപയും കുറഞ്ഞിരുന്നു.
പിന്നീട് ബുധനാഴ്ച മുതലാണ് തിരിച്ചുകയറാൻ ആരംഭിച്ചത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. 67,000 രൂപ എന്ന പുതിയ നാഴികക്കല്ലിലേക്ക് ഇനി വെറും 120 രൂപയുടെ അകലം മാത്രമാണുള്ളത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില വെള്ളിയാഴ്ച കുറിച്ച ഔൺസിന് 3,076 ഡോളർ എന്ന റിക്കാർഡ് തിരുത്തിക്കുറിച്ച് 3,086 ഡോളറിലെത്തി.
അതേസമയം, വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഛത്തീസ്ഗഢിൽ സുരക്ഷാസേന 16 മാവോയിസ്റ്റുകളെ വധിച്ചു
Saturday, March 29, 2025 11:48 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
സംയുക്ത സുരക്ഷാ സംഘവും മാവോയിസ്റ്റുകളും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടിയത്. കേർലാപാൽ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നീ ഫോഴ്സുകളാണ് പങ്കെടുത്തത്.
ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ 16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹാളില്‍ ലൈറ്റ് ലേശം കൂടിയാകാം.; വേദിയിലെ വെളിച്ച സംവിധാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
Saturday, March 29, 2025 11:36 AM IST
തിരുവനന്തപുരം: വേദിയിലെ വെളിച്ച സംവിധാനത്തെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ജി-ടെക് സ്കില്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയിലാണ് സംഭവം.
ഹാളില്‍ ലൈറ്റ് ലേശം കൂടിയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിച്ചം കൂട്ടുമ്പോള്‍ ചൂട് അല്‍പ്പം കൂടുമായിരിക്കും. എങ്കിലും പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണം.
സാധാരണ കലാപരിപാടികള്‍ക്കാണ് മങ്ങിയ വെളിച്ചം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഐടി വനിതാ എൻജിനിയറെ കാമുകനും കൂട്ടുകാരും കൂട്ടബലാത്സംഗത്തിനിരയാക്കി
Saturday, March 29, 2025 11:13 AM IST
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശിയായ വനിതാ സോഫ്റ്റ്വെയർ എൻജിനീയറെ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ലഹരി കലർത്തിയ പാനീയം നൽകിയാണ് പീഡനത്തിനിരയാക്കിയത്. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയിൽ പറയുന്നു.
മുംബൈ കാന്തിവലി നിവാസി തമീം ഹർഷല്ല ഖാൻ ആണ് കേസിലെ മുഖ്യപ്രതി. 2021ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വൻകിട കെട്ടിട നിർമാണസ്ഥാപനത്തിന്റെ ഉടമയുടെ മകനാണെന്നാണ് ഇയാൾ യുവതിയെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. ആഡംബര കാറുകളിലാണ് യുവതിയെ സന്ദർശിക്കാൻ എത്തിയിരുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി.
അടുപ്പത്തിലായതോടെ കാന്തിവലിയിലേക്കു വിളിച്ചുവരുത്തി ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിച്ചു. പിന്നീട് പുനെയിൽവച്ച് ഇയാളും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നു. പീഡനം തുടർന്നതോടെയാണു പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂരിൽ ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതി അമ്മയെ ക്രൂരമായി മർദിച്ചു
Saturday, March 29, 2025 11:15 AM IST
തൃശൂർ: മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു. തൃശൂർ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊണ്ടയൂരിലാണ് സംഭവം. പതിപറമ്പിൽ വീട്ടിൽ ശാന്തയ്ക്കാണ്(70 ) പരിക്കേറ്റത്. ഇവരുടെ മകൻ സുരേഷിനെ(41) പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു രാത്രിമുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് ശാന്തയെ അടിച്ചുപരിക്കേൽപ്പിച്ചത്. രാവിലെ നാട്ടുക്കാരെത്തി നോക്കുമ്പോഴാണ് ശാന്തയെ പരിക്കേറ്റതായി കണ്ടെത്തിയത്. അടിയേറ്റ് എല്ലുകൾക്കുൾപ്പെടെ ഗുരുതരമായി പൊട്ടലേറ്റ ശാന്ത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പിടിയിലായ സുരേഷ് നേരത്തേ സഹോദരനെ സമാനമായ രീതിയിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 2023 ൽ അമ്മയെ നോക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായതോടെ മദ്യലഹരിയിലായിരുന്ന സുരേഷ് സഹോദരനെ ക്രൂരമായി മർദിക്കുകയായിരുന്നു.
രാവിലെ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണപ്പെട്ടു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുരേഷ് അമ്മയെയും ശീമക്കൊന്നയുടെ കമ്പുകൊണ്ട് മർദിച്ചത്.
എന്പുരാൻ കാണുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Saturday, March 29, 2025 11:23 AM IST
കോഴിക്കോട്: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. സിനിമ എല്ലാവരും കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംടി രമേശ് പറഞ്ഞതാണ് ബിജെപി നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ മോഹന്‍ലാല്‍ വില്ലനായാണ് വന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നെഗറ്റീവില്‍ നിന്നാണ് തുടങ്ങിയതെന്നും ഇത്രയും ഉയരത്തില്‍ എത്തിയത് അതിനുശേഷം ആണെന്നും ജോർജ് കുര്യൻ പറഞ്ഞു.
"അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഉയരത്തില്‍ എത്തിക്കാന്‍ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ബിജെപി ഒരു സൂപ്പര്‍താരത്തെപ്പോലെ ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണം. എമ്പുരാന് കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചര്‍ച്ച ചെയ്യും'-ജോർജ് കുര്യൻ പറഞ്ഞു.
മോദിയെക്കുറിച്ച് രണ്ടായിരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ എന്തായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ മോദിയും ബിജെപിയും ഈ ഉയരത്തില്‍ എത്തുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അതിനുവേണ്ടി എല്ലാ വീടുകളിലും എമ്പുരാനെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ബിജെപി ഭാരവാഹികള്‍ സിനിമയെ വിമര്‍ശിക്കുന്നു എന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
"സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്' ഇതായിരുന്നു എം.ടി.രമേശിന്റെ പ്രതികരണം.
സിനിമയ്ക്കെതിരെ ചില ബിജെപി നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേ നിലപാടാണിപ്പോള്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനും സ്വീകരിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി
Saturday, March 29, 2025 10:36 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി. 1670 പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
ഭൂകന്പം രാജ്യത്ത് കനത്ത നാശനാഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നുതരിപ്പണമായി.
മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം. തായ്ലന്‍ഡിലും ഭൂചലനമുണ്ടായി. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിൽ മാത്രം പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്.
വിറങ്ങലിച്ച് മ്യാൻമർ; മരണസംഖ്യ 694 ആയി; 1670 പേർക്ക് പരിക്ക്
Saturday, March 29, 2025 10:27 AM IST
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി. 1670 പേരാണ് പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
ഭൂകന്പം രാജ്യത്ത് കനത്ത നാശനാഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. പാലങ്ങളും ബഹുനില കെട്ടിടങ്ങളും അടക്കം തകർന്നുതരിപ്പണമായി. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
അതേസമയം തായ്ലന്‍ഡിലും ഭൂചലനമുണ്ടായി. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിൽ മാത്രം പത്തോളം പേർ മരിച്ചതായാണ് റിപ്പോർട്ട്.
ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് നിരവധി പേർ കുടുങ്ങിയിരുന്നു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും നേരത്തെ തായ്ലന്ഡ് അധികൃതര്‍ അറിയിച്ചിരുന്നു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
Saturday, March 29, 2025 10:04 AM IST
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. ഒളിവിൽ പോയ പ്രതിയെ കൊല്ലം എരൂരിൽ നിന്നാണ് പിടികൂടിയത്.
മൂവാറ്റുപുഴ സ്വദേശി അനിൽകുമാറാണ് പിടിയിലായത്. എരൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
വീട് വളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവം; വിസി അടിയന്തരയോഗം വിളിച്ചു
Saturday, March 29, 2025 9:58 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായ സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് വിസി ഡോ.മോഹൻ കുന്നുമ്മൽ. ചൊവ്വാഴ്ചയാണ് യോഗം ചേരുക. ഇത് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് വിസി നിര്‍ദേശം നല്കി.
സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് വിസി പറഞ്ഞു. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. കുട്ടികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത രീതിയില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും വിസി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച ഉണ്ടായ കാര്യം പുറത്തുവന്നത്. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്.
മൂല്യനിര്‍ണയത്തിനിടെയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുപോയത്. പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്. ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു.
അഞ്ച് കോളജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പലരും വിദേശത്താണ്.
2024 മേയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഏഴാം തീയതി സ്പെഷ്യല്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്.
ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം; കെഎസ്യു പരാതി നൽകി
Saturday, March 29, 2025 9:48 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പരാതി നൽകി കെഎസ്യു. അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ഗവർണർക്കും ഉത്തത വിദ്യാഭ്യാസമന്ത്രിക്കുമാണ് പരാതി നൽകിയത്. 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ അധ്യാപകന്റെ കൈയില്‍ നിന്നാണ് നഷ്ടപ്പെട്ടത്.
മൂല്യനിര്‍ണയത്തിനിടെയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുപോയത്. പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്.
അഞ്ച് കോളജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പലരും വിദേശത്താണ്. 2024 മേയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! മൂന്നു കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട്
Saturday, March 29, 2025 9:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് മൂന്നു കേന്ദ്രങ്ങളിലാണ്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
ഇതുപ്രകാരം കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.
അതേസമയം, പത്തനംതിട്ട ജില്ലയിലെ കോന്നി (ഏഴ്), കോട്ടയം ജില്ലയിലെ ചങ്ങനാശേരി (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (ഏഴ്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (ഏഴ്), എറണാകുളം ജില്ലയിലെ കളമശേരി (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂര്‍ (അഞ്ച്), വയനാട് ജില്ലയിലെ മാനന്തവാടി (ആറ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ആറ്) എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
പകൽ 10 മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും സൂചിക ഉയർന്നതായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വണ്ടിപ്പെരിയാറിൽ വീണ്ടും പുലി; തേയിലച്ചെടികൾക്കിടയിൽ കിടക്കുന്ന ദൃശ്യം പുറത്ത്
Saturday, March 29, 2025 9:32 AM IST
ഇടുക്കി: വണ്ടിപ്പെരിയാർ ഡൈമുക്കിൽ വീണ്ടും പുലിയിറങ്ങി. ജനവാസ മേഖലയായ എസ്ടി നഗറിൽ തേയിലച്ചെടികൾക്കിടയിലാണ് പുലിയെ കണ്ടത്. ഒരാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് പ്രദേശത്ത് പുലിയെ കാണുന്നത്.
ചൊവ്വാഴ്ചയാണ് പ്രദേശത്ത് ആദ്യമായി പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസവും നാട്ടുകാർ പുലിയെ കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വനംവകുപ്പ് പ്രദേശത്ത് രണ്ടു കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വീണ്ടും പുലിയെ കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടു കാമറകൾ കൂടി സ്ഥാപിക്കാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുലിയെ കൂട് വച്ച് പിടികൂടി വനത്തിൽ വിടാനാണ് തീരുമാനം.
ലഹരിക്കേസിലെ പ്രതി തെളിവെടുപ്പിനിടെ ചാടിപ്പോയി
Saturday, March 29, 2025 9:38 AM IST
ബംഗളൂരു: തൃശൂരില്‍ എംഡിഎംഎ തൂക്കിവിറ്റതിന് പിടിയിലായ യുവാവ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആല്ബിന്(21) ആണ് ബംഗളൂരുവില്‍ തെളിവെടുപ്പിനിടെ രക്ഷപെട്ടത്.
റിമാന്‍ഡിലായിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബംഗളൂരുവിലെ ഹുസൂരിലായിരുന്നു തെളിവെടുപ്പ്.
ഇവര്‍ താമസിച്ചിരുന്ന മുറിയിലെ കട്ടിലില്‍ ഇയാളെ വിലങ്ങ് കോണ്ട് ബന്ധിച്ചിരുന്നു. എന്നാല്‍ അതേ മുറിയിലെ മേശപ്പുറത്തുണ്ടായിരുന്ന താക്കോല്‍ എടുത്ത് വിലങ്ങ് അഴിച്ച ശേഷം ഇയാള്‍ ജനലിലൂടെ രക്ഷപെടുകയായിരുന്നു.
കാസർഗോഡ് 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
Saturday, March 29, 2025 9:29 AM IST
കാസർഗോഡ്: തളങ്കരയിൽ ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ. അഷ്കർ അലി ബി (36) എന്നായാളാണ് പിടിയിലായത്. 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായാണ് അഷ്കർ അലി പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജൻസ് ടീമിന്റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ കാസർകോഡ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെയും സംഘവും ചേർന്ന് നടത്തിയ റെയ്ഡിലാണ് അഷ്കർ അലി കുടുങ്ങിയത്.
അസിസ്റ്റൻര് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ കെ.വി, പ്രിവന്റീവ് ഓഫീസറായ കെ.വി രഞ്ജിത് , വനിത സിവിൽ എക്സൈസ് ഓഫീസർ ടി.വി. ഗീത , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് എ.വി.കുമാർ , ടി. കണ്ണൻ കുഞ്ഞി, സി.എം. അമൽജിത് , ടി.സി.അജയ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ തുടങ്ങിയവരും യുവാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
കരുനാഗപ്പള്ളി സന്തോഷ് വധം; കൊലയ്ക്ക് മുമ്പ് പ്രതികള്‍ റിഹേഴ്സല്‍ നടത്തിയെന്ന് പോലീസ്
Saturday, March 29, 2025 9:09 AM IST
കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് വധക്കേസില്‍ കൊലയ്ക്ക് മുമ്പ് പ്രതികള്‍ റിഹേഴ്സല്‍ നടത്തിയെന്ന് പോലീസ്. ഓച്ചിറ മേമന സ്വദേശി മനു(കുക്കു)വിന്റെ വീട്ടില്‍വച്ചാണ് കൊലപാതകം നടത്തേണ്ട രീതി പ്രതികള്‍ പരിശീലിച്ചത്.
കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനം നടത്തിയത്. മനു നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്കെതിരേ ഗൂഢാലോചന കുറ്റം അടക്കം ചുമത്തുമെന്നും പോലീസ് അറിയിച്ചു.
അതേസമയം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി രാജപ്പനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാള്‍ നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച ആലപ്പുഴയിൽവച്ചാണ് മനുവും രാജപ്പനും പിടിയിലായത്. എല്ലാ പ്രതികളുടെയും ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. ക്വട്ടേഷൻ നൽകിയെന്ന് സംശയിക്കുന്ന പങ്കജിന്റേത് ഉൾപ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടേകാലോടെയാണ് സംഭവം. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമിസംഘത്തിൽ ഉണ്ടായിരുന്ന പങ്കജിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു സന്തോഷ്.
വവ്വാക്കാവിലും സംഘം ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി അനീറിനെയാണ് വെട്ടിയത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞിരുന്നു.
.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല: ബ്രിട്ടീഷ് സർക്കാർ ഇന്ത്യയോട് മാപ്പ് പറയണമെന്ന് കൺസർവേറ്റീവ് പാർട്ടി എംപി
Saturday, March 29, 2025 9:09 AM IST
ലണ്ടൻ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ അപലപിച്ച് ബ്രിട്ടണിലെ കൺസർവേറ്റിവ് പാർട്ടി എംപി ബോബ് ബ്ലാക്ക്മാൻ. സംഭവത്തിൽ ഇന്ത്യയോട് ബ്രിട്ടീഷ് സർക്കാർ മാപ്പ് പറയണമെന്ന് ബ്ലാക്ക്മാൻ ആവശ്യപ്പെട്ടു. യുകെ പാർലമെന്റിലായിരുന്നു ബോബ് ബ്ലാക്ക്മാന്റെ പ്രതികരണം.
"1919 എപ്രിൽ 19ന് ജാലിയൻ വാലാ ബാഗിൽ നടന്നത് പൈശാചികമായ കാര്യമാണ്. നിരവധി നിരപരാധികളാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഈ കൊടുംക്രൂരകൃത്യത്തിന് ഇന്ത്യയോട് ബിട്ടീഷ് സർക്കാർ മാപ്പ് പറയണം '- ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.
ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപിയാണ് ബോബ് ബ്ലാക്ക്മാൻ. ജനറൽ ഡയർ എന്ന ക്രൂരനായ ഓഫീസർ ബ്രിട്ടണ് തന്നെ അപമാനകരമായ കാര്യമാണ് അന്ന് ചെയ്തതെന്നും ബ്ലാക്ക്മാൻ കുറ്റപ്പെടുത്തി.
തൃപ്പൂണിത്തുറയിൽ യുവതി ജീവനൊടുക്കിയത് ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി; കേസെടുത്തു
Saturday, March 29, 2025 8:46 AM IST
കൊച്ചി: തൃപ്പൂണിത്തുറയിൽ യുവതി ജീവനൊടുക്കിയത് ഭർതൃപീഡനത്തെ തുടർന്നെന്ന് പരാതി. ഇരുമ്പനം സ്വദേശി സംഗീത ആണ് മരിച്ചത്.
ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായും ജോലിസ്ഥലത്ത് ചെന്ന് ബഹളം ഉണ്ടാക്കിയിരുന്നതായും കാട്ടിയാണ്
ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ജീവനൊടുക്കിയതിന്റെ തലേന്നും യുവതിയെ ഭർത്താവ് മർദിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.
ബന്ധുക്കൾ നൽകിയ പരാതിയിൽ ഹിൽപാലസ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 26നാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരാതിയെ തുടർന്ന് മൃതദേഹം തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുകയും കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനും ശേഷം ഇരുമ്പനം ശ്മശാനത്തിൽ സംസ്കരിക്കുകയും ചെയ്തിരുന്നു.
അഞ്ച് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.
എന്പുരാന്റെ സെൻസർ വിവരങ്ങൾ പുറത്ത്; സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ
Saturday, March 29, 2025 8:41 AM IST
കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
വിമർശനങ്ങൾ തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത് വന്നത്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്.
ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്.
അതേസമയം, സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാൽ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്നാണ് ബിജെപി നിലപാട്.
പെരുന്പാവൂർ കേന്ദ്രീകരിച്ച് കള്ളനോട്ട് വിതരണം; ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ
Saturday, March 29, 2025 8:21 AM IST
കൊച്ചി: പെരുമ്പാവൂർ കേന്ദ്രീകരിച്ച് കളളനോട്ട് വിതരണം നടത്തിയ സംഭവത്തിൽ ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ. ബംഗ്ലാദേശിലെ അലൈപുർ സ്വദേശി സലീം മണ്ഡലാണ് അറസ്റ്റിലായത്.
കേരളത്തിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് ബംഗ്ലാദേശിൽ വിൽക്കുകയും ഇതിന് പ്രതിഫലം കളളനോട്ടായി വാങ്ങുകയും ചെയ്യുന്നതായിരുന്നു പ്രതിയുടെ രീതി.കഴിഞ്ഞ ദിവസം ട്രെയിനിൽ വച്ച് നടത്തിയ മോഷണത്തിനിടെ ആലപ്പുഴയിൽ വച്ച് പ്രതി പിടിയിലായിരുന്നു.
തുടർന്ന് റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പെരുമ്പാവൂരിലെ വാടക വീട്ടിൽ നിന്നും പതിനേഴ് 500 രൂപയുടെ കളളനോട്ടുകൾ കണ്ടെടുത്ത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചതായും കണ്ടെത്തി.
മോഷ്ടിച്ച അൻപതോളം മൊബൈലുകളും ഒരുമിച്ചാണ് ഇയാൾ അതിർത്തി കടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
സെഞ്ചുറിയുമായി ചാപ്മാൻ; ന്യൂസിലൻഡിന് വന്പൻ സ്കോർ
Saturday, March 29, 2025 8:07 AM IST
നാപിയർ: പാക്കിസ്ഥാനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് വന്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ മാർക് ചാപ്മാന്റെയും അർധ സെഞ്ചുറി നേടിയ ഡാരൽ മിച്ചല്ലിന്റെയും മുഹമ്മദ് അബ്ബാസിന്റെയും മികവിലാണ് കിവീസ് കൂറ്റൻ സ്കോർ എടുത്തത്. ചാപ്മാൻ 132 റൺസ് എടുത്തു. 113 പന്തിൽ 13 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ചാപ്മാന്റെ ഇന്നിംഗ്സ്.
മിച്ചൽ 76 റൺസും അബ്ബാസ് 52 റൺസും എടുത്തു. ന്യൂസിലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 50 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കിവീസിനെ പിന്നീട് ഒത്തുച്ചേർന്ന ചാപ്മാൻ-മിച്ചൽ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 199 റൺസാണ് കൂട്ടിച്ചേർത്തത്.
സ്കോർ 249ൽ നിൽക്കെ മിച്ചൽ പുറത്തായെങ്കിലും ചാപ്മാൻ കിവീസിനെ മികച്ച സ്കോറിലെത്തിച്ചു. അവസാന ഓവറുകളിൽ വെടിക്കെറ്റ് ബാറ്റിംഗ് പുറത്തെടുത്ത മുഹമ്മദ് അബ്ബാസാണ് ന്യൂസിലൻഡിന്റെ സ്കോർ 340 കടത്തിയത്.
പാക്കിസ്ഥാന് വേണ്ടി ഇർഫാൻ ഖാൻ മൂന്ന് വിക്കറ്റെടുത്തു. ഹാരിസ് റൗഫും അകിഫ് ജാവേദും രണ്ട് വിക്കറ്റ് വീതവും നസീം ഷായും മുഹമ്മദ് അലിയും ഒരു വിക്കറ്റും എടുത്തു.
നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്ക് ഗവർണറുടെ അംഗീകാരം
Saturday, March 29, 2025 7:35 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകൾക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകാരം നൽകി.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്താനുള്ള ധനവിനിയോഗ ബിൽ, അടുത്ത സാമ്പത്തിക വർഷത്തെ സർക്കാരിന്റെ ചെലവുകൾക്കുള്ള ധനബിൽ എന്നിവയ്ക്കാണ് അംഗീകാരം.
വെള്ളിയാഴ്ച ഗോവയിലേക്ക് പോവും മുൻപാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. തിങ്കളാഴ്ച രാജ്ഭവനിൽ മടങ്ങിയെത്തും.
നിയമസഭ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാലാ ബില്ലും ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.
പത്താം ക്ലാസുകാരി ഗർഭിണിയായി: ബിരുദ വിദ്യാർഥിക്കെതിരേ കേസ്
Saturday, March 29, 2025 7:33 AM IST
ആലുവ: ആലുവയിലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ കുന്നുകര സ്വദേശിയായ ബിരുദ വിദ്യാർഥിക്ക് എതിരെ ആലുവ പോലീസ് കേസെടുത്തു.
സംഭവം നടന്നത് ആലങ്ങാട് പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് ആലുവ വെസ്റ്റ് പോലീസിന് കൈമാറും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂൾ അധികൃതരാണ് വെള്ളിയാഴ്ച വിവരം പോലീസിന് കൈമാറിയത്. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയെടുത്ത് ആലുവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
നവജാത ശിശുവിന്റെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ
Saturday, March 29, 2025 7:31 AM IST
അടിമാലി: രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് രാജാക്കാട് പോലീസ് അറിയിച്ചു.
പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറനെ (21) പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷം ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമുവിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽനിന്ന് മറച്ചുവച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്ന് പറഞ്ഞ് പൂനം ജോലിക്ക് പോയിരുന്നില്ല. ഇവർ ആരുമറിയാതെ പെൺകുഞ്ഞിനെ പ്രസവിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചുപോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പോലീസിന് മൊഴി നൽകി. വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചുവലിച്ച നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്.
രാജാക്കാട് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൂനം സോറന്റെ കുഞ്ഞാണിതെന്ന് കണ്ടെത്തി. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങി; വളർത്തു നായയെ ആക്രമിച്ചു
Saturday, March 29, 2025 8:10 AM IST
തൃശൂര്‍: ചാലക്കുടിയില്‍ ജനവാസമേഖലയിലിറങ്ങിയ പുലി വളർത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്.
നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോൾ വളർത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി.
കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു.
തുടർന്ന് വനംവകുപ്പ് അധികൃതർ ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. ഇതിനിടെയാണ് അന്നനാട് കുറവക്കാടവിൽ പുലിയെത്തിയത്.
ബ്രസീൽ ഫുട്ബോൾ ടീം പരിശീലകനെ പുറത്താക്കി
Saturday, March 29, 2025 6:45 AM IST
ബ്രസീലിയ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവൽ ജൂണിയറിനെ പുറത്താക്കി. അർജന്റീനയോട് ബ്രസീൽ 4-1 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.
2024 ജനുവരിലാണ് ഡോറിവൽ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച 16 മത്സരങ്ങളിൽ നിന്ന് ഏഴു ജയം നേടാനെ ടീമിനു കഴിഞ്ഞിരുന്നുള്ളൂ. പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ടീം മാനേജുമെന്റ് അറിയിച്ചു.
ഡിജിറ്റല്‍ അറസ്റ്റ്; വയോധിക ദമ്പതികൾ ജീവനൊടുക്കി
Saturday, March 29, 2025 6:39 AM IST
ബംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതികൾ ജീവനൊടുക്കി. ബെലഗാവിയിലെ ഖാനാപൂര്‍ സ്വദേശികളായ ഡീഗോ സന്താന് നസ്രേത്ത്(82), ഭാര്യ ഫ്ളാവിയ(79) എന്നിവരാണ് ജീവനൊടുക്കിയത്.
ഏതാനും ദിവസം മുന്‍പ് ഡല്‍ഹിയില്‍ നിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാള്‍ തന്നെ ഫോണില്‍ വിളിച്ചതായി ഡീഗോ എഴുതിയതായി കരുതുന്ന കുറിപ്പില്‍ പറയുന്നു.
തന്റെ സിംകാര്‍ഡ് നിയമവിരുദ്ധമായ ചില പരസ്യങ്ങള്‍ക്ക് പണം അയക്കുന്നതിനും മോശം സന്ദേശങ്ങള്‍ അയക്കുന്നതിനും ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് അനില്‍ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി.
ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇവര്‍ ശേഖരിച്ചു. 50 ലക്ഷത്തില്‍ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സ്വര്‍ണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
ഭൂചലനം: മ്യാൻമറിന് സഹായവുമായി ഇന്ത്യ; 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു
Saturday, March 29, 2025 6:19 AM IST
ന്യൂഡൽഹി: ഭൂചലനമുണ്ടായ മ്യാൻമറിന് സഹായവുമായി ഇന്ത്യ. 15 ടൺ അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടതായി അധികൃതർ പറഞ്ഞു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിൽ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മ്യാൻമറിലും അയൽ രാജ്യമായ തായ്ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്.
പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി.
ഐഎസ്എൽ; പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
Saturday, March 29, 2025 5:05 AM IST
ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പോയിന്റ് നിലയിൽ ആദ്യ രണ്ട് സ്ഥാനക്കാരായ കോൽക്കത്ത മോഹൻ ബഗാനും എഫ്സി ഗോവയും നേരിട്ടു സെമിഫൈനലിൽ പ്രവേശിച്ചു.
മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള നാലു ടീമുകളാണ് പ്ലേ ഓഫ് കളിച്ചു സെമി ബെർത്ത് ഉറപ്പിക്കാൻ പോരാടുന്നത്. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ബംഗളൂരു എഫ്സി ഹോം ഗ്രൗണ്ടിൽ മുംബൈ സിറ്റി എഫ്സിയെ നേരിടും.
30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും മോഹൻ ബഗാനും എതിരാളികളാവും. ഏപ്രിൽ രണ്ട്,മൂന്ന്,ആറ്,ഏഴ് തീയതികളിലാണ് രണ്ടുപാദ സെമിഫൈനലുകൾ നടക്കുന്നത്.
സെമിഫൈനൽ ഒന്നിലെയും സെമിഫൈനൽ രണ്ടിലെയും ജേതാക്കൾ ഏപ്രിൽ 12നു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
വളാഞ്ചേരിയില്‍ എച്ച്ഐവി പടർന്ന സംഭവം; രക്തപരിശോധന ശനിയാഴ്ച മുതൽ
Saturday, March 29, 2025 4:51 AM IST
മലപ്പുറം: പത്ത് പേര്‍ക്ക് എച്ച്ഐവിബാധ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രക്തപരിശോധന തുടങ്ങും. ആദ്യഘട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ രക്തമാണ് പരിശോധിക്കുക.
ലഹരി ഉപയോഗിക്കുന്നതിനായി സിറിഞ്ച് മാറി ഉപയോഗിച്ച പത്തുപേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. പത്ത് പേരില്‍ ഒരാള്‍ മാത്രമാണ് വളാഞ്ചേരി സ്വദേശിയെന്നും ബാക്കിയുള്ളവര്‍ പല സ്ഥലങ്ങളില്‍ ഉള്ളവരാണെന്നും നഗരസഭാ ചെയമാൻ പറഞ്ഞു.
എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയാണ്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. പരിശോധയ്ക്കൊപ്പം ബോധവത്ക്കരണം ശക്തമാക്കാനും അധികൃതർ തീരുമാനിച്ചു.
താരങ്ങളുടെ വാർഷിക കരാർ; ബിസിസിഐ യോഗം ഇന്ന്
Saturday, March 29, 2025 4:11 AM IST
ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാർ സംബന്ധിച്ചുള്ള നിർണായക തീരുമാനങ്ങൾ എടുക്കുന്നതിനായി ബിസിസിഐ യോഗം ഇന്ന് ചേരും. ഗോഹട്ടിയിൽ ചേരുന്ന യോഗത്തിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെയും നായകനെയും തീരുമാനിക്കും.
രോഹിത്തിനും കോഹ്ലിക്കും കരാർ പുതുക്കിനൽകുന്നതിൽ ബിസിസിഐയിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. എ പ്ലസ് ഗ്രേഡിലുള്ള വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരിൽ ബുംറയൊഴികെയുള്ളവർക്ക് കരാർ പുതുക്കിനൽകുന്നതിലാണ് ഭിന്നത.
മൂന്നു ഫോർമാറ്റിലും മികച്ച പ്രകടനം നടത്തുന്നവരെയാണ് ഏഴുകോടി പ്രതിഫലമുള്ള എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കേണ്ടതെന്നാണ് ആവശ്യം. കഴിഞ്ഞതവണ ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർക്ക് സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കരാർ ലഭിച്ചേക്കും.
ആഭ്യന്തരക്രിക്കറ്റിൽ മിന്നുംഫോമിലുള്ള കരുണ്‍ നായർക്ക് അവസരം നൽകുമെന്നും റിപ്പോർട്ടുണ്ട്. യോഗത്തിൽ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ എന്നിവർ പങ്കെടുക്കും.
സിനിമയെ സിനിമയായി കാണണം: രാജീവ് ചന്ദ്രശേഖർ
Saturday, March 29, 2025 3:11 AM IST
ന്യൂഡൽഹി: എമ്പുരാൻ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമയെ സിനിമയായി കാണണമെന്നാണ് പാര്‍ട്ടി നിലപാട്.
സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെപ്പറ്റി അറിയില്ല. വിവാദം ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്. സിനിമ ബഹിഷ്കരിക്കണം എന്ന് പറയുന്നതിനെ പറ്റി അറിയില്ലെന്നും അതിനെ പറ്റി അത് പറയുന്നവരോട് ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം ഡൽഹിയിൽ എത്തിയതായിരുന്നു അദ്ദേഹം.
വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ഇടിച്ചിട്ടു; ഗുരുതരപരിക്ക്
Saturday, March 29, 2025 2:24 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനപരിശോധനയ്ക്കിടെ സിവിൽ പോലീസുകാരനെ ബൈക്കിടിച്ചശേഷം പ്രതി കടന്നു കളഞ്ഞു. വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ രാകേഷിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി 8.25 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞം എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പോലീസുകാരെ വെട്ടിച്ച് അമിതവേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചുതെറിപ്പിച്ച് കടന്നു കളയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കൈയിൽ മുറിവേൽക്കുകയും ചെയ്തു. ഉടൻ തന്നെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂക്ഷ നൽകിയശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടിച്ചിട്ട വാഹനം തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
കോഴിക്കോട്ട് ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം; കടകൾ അടിച്ചുതകർത്തു
Saturday, March 29, 2025 4:13 AM IST
കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപിള്ളിയിൽ രാത്രികാല കടകൾക്കെതിരായ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം. കടകൾ പ്രവർത്തകർ അടിച്ചുതകർത്തു. രാത്രികാല കടകളുടെ മറവിൽ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള പ്രധാനപ്പെട്ട റോഡാണ് കോവൂർ ബൈപ്പാസ്. ഈ റോഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണെന്നും നേതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം നാട്ടുകാർ രാത്രികാല കച്ചവടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകനായ അശ്വിനെ കച്ചവടക്കാർ മർദിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകൾ പെട്ടെന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; അധ്യാപകന് ഉത്തരക്കടലാസ് നഷ്ടപ്പെടുത്തി
Saturday, March 29, 2025 1:08 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്റെ കൈയില്‍നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടമായി. കേരള സര്‍വകലാശാലയിലെ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസാണ് അധ്യാപകന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടത്.
മൂല്യനിര്‍ണയത്തിനിടെയാണ് ഉത്തരക്കടലാസുകള്‍ കളഞ്ഞുപോയത്. പ്രൊജക്റ്റ് ഫിനാന്‍സ് പരീക്ഷയുടെ ഉത്തര കടലാസ് ആണ് നഷ്ടമായത്. ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്തുമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് ലഭിച്ചു.
അഞ്ച് കോളജുകളിലെ ഉത്തരകടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ പലരും വിദേശത്താണ്. 2024 മേയ് മാസത്തില്‍ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഏഴാം തീയതി സ്പെഷ്യല്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പലര്‍ക്കും ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്.
കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയില്‍
Saturday, March 29, 2025 12:27 AM IST
കൽപ്പറ്റ: കർണാടകയിലെ കുടകിൽ കൂട്ടകൊലപാതകം. ഭാര്യയെയും മകളെയും ഉൾപ്പെടെ നാലുപേരെ വയനാട് സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. വയനാട് തിരുനെല്ലി സ്വദേശിയായ ഗീരിഷാണ് കൊല നടത്തിയത്.
ഗീരിഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യപിതാവ് കരിയ(75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന.
കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൃത്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊന്നമ്പേട്ട് പോലീസ് വെള്ളിയാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കൊല്ലത്ത് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
Friday, March 28, 2025 11:55 PM IST
കൊല്ലം: മൺറോ തുരുത്തിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
തുമ്പുമുഖ ഭാഗത്ത് താമസിക്കുന്ന റാവുകുട്ടൻ (55 വയസ്) എന്നയാളാണ് അറസ്റ്റിലായത്. 15 ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും ആണ് പിടിച്ചെടുത്തത്.
കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദ് ആർ.ജി, ശ്രീകുമാർ ജി, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.ജ്യോതി , അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം, ആസിഫ് അഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയങ്ക എന്നിവർ പങ്കെടുത്തു.
ഐപിഎൽ: സിഎസ്കെയുടെ കോട്ടയിൽ ആർസിബിക്ക് തകർപ്പൻ ജയം
Friday, March 28, 2025 11:29 PM IST
ചെന്നൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തകർപ്പൻ ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർകിംഗ്സിനെ 50 റൺസിന് തോൽപ്പിച്ചു. ചെപ്പോക്കില്‍ 2008 നുശേഷം ആര്‍സിബി ആദ്യമായാണ് ആർസിബി ജയം സ്വന്തമാക്കിയത്.
ആർസിബി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാനെ സാധിച്ചുള്ളു. രചിൻ രവീന്ദ്രയ്ക്കും എം.എസ് ധോണിയ്ക്കും രവീന്ദ്ര ജഡേജയ്ക്കും മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങാനായത്.
41 റൺസെടുത്ത രചിനാണ് സിഎസ്കെയുടെ ടോപ് സ്കോറർ. ധോണി 30 റൺസും ജഡേജ 25 റൺസും എടുത്തു. ധോണി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ആർസിബിക്ക് വേണ്ടി ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റെടുത്തു. യഷ് ദയാലും ലിയാം ലിവിംഗ്സ്റ്റണും രണ്ട് വിക്കറ്റ് വീതവും ഭുവനേഷ്വർ കുമാർ ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 20 ഓവറില്‍ 197-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 145-9.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആര്‍സിബി അര്‍ധസെഞ്ചുറിയുമായി മുന്നില്‍ നിന്ന് നയിച്ച നായകന് രജത് പാട്ടീദാറിന്റെയും അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ടിം ഡേവിഡിന്റെയും ബാറ്റിംഗ് കരുത്തിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സടിച്ചത്. 32 പന്തില്‍ 51 റണ്‍സെടുത്ത പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്കോറര്‍.
വിരാട് കോലി 30 പന്തിൽ 31 റണ്‍സടിച്ചപ്പോള്‍ ഫില്‍ സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറില്‍ മൂന്ന് സിക്സ് അടക്കം 8 പന്തില്‍ 22 റണ്‍സടിച്ച ടിം ഡേവിഡാണ് ആര്‍സിബിയെ 196 റണ്‍സിലെത്തിച്ചത്. ചെന്നൈക്കായി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോള്‍ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.
പാലക്കാട്ട് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു
Friday, March 28, 2025 10:54 PM IST
പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അട്ടപ്പാടി ഭവാനി പുഴയിൽ ആണ് സംഭവം.
തമിഴ്നാട് സ്വദേശി രമണൻ (20) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയതായിരുന്നു യുവാവ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനൽകും.
കൊച്ചിയിൽ രോഗിയുമായി പോയ ആംബുലൻസിന്റെ വഴി തടസപ്പെടുത്തി കാർ
Friday, March 28, 2025 10:32 PM IST
കൊച്ചി: രോഗിയുമായി പോയ ആംബുലൻസിനെ കടത്തി വിടാതെ കാർ. എറണാകുളം മൂവാറ്റുപുഴയിൽ ആണ് സംഭവം. അടിയന്തര ഡയാലിസിസിനായി രോഗിയുമായി കളമശേരി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസിനെയാണ് മുന്നിൽ പോയിരുന്ന കാർ കടത്തി വിടാതിരുന്നത്.
ആംബുലൻസിന് മാർഗ തടസമുണ്ടാക്കുന്ന തരത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. KL 06 E 7272 രജിസ്ട്രേഷൻ നമ്പറിലുള്ള ടയോട്ട ഇന്നോവ കാറാണ് ആംബുലൻസിന്റെ വഴി തടസപ്പെടുത്തിയത്.
അടുത്തിടെ എറണാകുളത്ത് രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടസപ്പെടുത്തി യുവതി സ്കൂട്ടറോടിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയറിനെ മാറ്റും
Friday, March 28, 2025 10:21 PM IST
റിയോ ഡി ജനീറ: ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയറിനെ മാറ്റാൻ ബ്രസീലിയൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ (സിബിഎഫ്) തീരുമാനിച്ചു. ഡോറിവലും സിബിഎഫ് പ്രസിഡന്റ് എഡ്നാല്‍ഡോ റോഡ്രിഗസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഡോറിവൽ ചുമതല ഒഴിയാൻ തയ്യാറായി എന്ന് ബ്രസീലിയൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് ബ്രസീൽ പരാജയപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഡോറിവലിനെ പുറത്താക്കാൻ തീരുമാനിച്ചത്.
അർജന്റീനയോട് 4-1നാണ് ബ്രസീൽ പരാജയപ്പെട്ടത്.
ഈദ് അവധി ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരേ ജോൺ ബ്രിട്ടാസ്; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
Friday, March 28, 2025 10:24 PM IST
തിരുവനന്തപുരം: ഈദ് അവധി ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ കസ്റ്റംസ് കേരള റീജിയൺ ചീഫ് കമ്മീഷണറുടെ നടപടിക്കെതിരേ ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രിക്ക് കത്ത് അയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അംഗീകരിച്ച അവധി ദിന പട്ടികയിൽ ഉൾപ്പെടുന്നതാണ് ചെറിയ പെരുന്നാൾ ദിനമെന്ന് എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർക്കാണ് കസ്റ്റംസ് കേരള റീജിയൺ ചീഫ് കമ്മീഷണറുടെ നിർദേശം.
ആർക്കും ലീവ് അനുവദിക്കരുതെന്ന് സൂപ്പർവൈസർമാർക്ക് നിർദേശം നൽകിയിട്ടുള്ളതായാണ് വിവരം. ജീവനക്കർ 29, 30, 31 തീയതികളിൽ നിർബന്ധമായി ഓഫീസിൽ എത്തണമെന്നാണ് അറിയിപ്പ്.
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു
Friday, March 28, 2025 10:13 PM IST
ന്യൂഡൽഹി: എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച് ആര്‍ബിഐ. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ 23 രൂപ നല്‍കണം.
നേരത്തെ ഇത് 21 രൂപയായിരുന്നു. മെയ് ഒന്നു മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്.
ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്പത്തികവും സാമ്പത്തികേതരവും) തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം.
മ്യാൻമർ ഭൂചലനം; 144 മൃതദേഹങ്ങൾ കണ്ടെത്തി, 732 പേർ ചികിത്സയിൽ
Friday, March 28, 2025 9:53 PM IST
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 144 മൃതദേഹങ്ങൾ കണ്ടെത്തി. 732 പേർ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് വിവരം.
മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
അതേസമയം തായ്ലന്‍ഡിലും ഭൂചലനമുണ്ടായി. ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് നിരവധി പേർ കുടുങ്ങിയിരുന്നു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും നേരത്തെ തായ്ലന്ഡ് അധികൃതര്‍ അറിയിച്ചിരുന്നു.
തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മ്യാൻമർ ഭൂചലനം; ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് എംബസി
Friday, March 28, 2025 9:55 PM IST
നീപെഡോ: മ്യാന്‍മറിലുണ്ടായ വൻ ഭൂചലനത്തിൽ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി. അടിയന്തര സേവനങ്ങൾക്ക് ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടണം.
മ്യാൻമറിൽ ഉണ്ടായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായാണ് റിപ്പോർട്ട്. മ്യാൻമറിലെ നഗരമായ മാൻഡലെ തകർന്നടിഞ്ഞതായാണ് വിവരം.
പാലങ്ങളും കെട്ടിടങ്ങളും അടക്കം തകർന്ന് വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഇന്ന് ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാൻമറിലെ സാഗൈംഗിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
അർധസെഞ്ചുറിയുമായി രജത് പാട്ടീദാർ; ആർസിബിക്ക് മികച്ച് സ്കോർ
Friday, March 28, 2025 9:28 PM IST
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. 20 ഓവറിൽ എഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ആർസിബി എടുത്തത്.
അർധസെഞ്ചുറി നേടിയ നായകൻ രജത് പാട്ടീദാറിന്റെ ബാറ്റിംഗിന്റെ മികവിലാണ് ആർസിബി മികച്ച സ്കോർ എടുത്തത്. 32 പന്തിൽ 51 റൺസാണ് രജത് എടുത്തത്. നാല് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രജതിന്റെ ഇന്നിംഗ്സ്.
വിരാട് കോഹ്ലിയും ഫിൽ സാൾട്ടും ദേവ്ദത്ത് പടിക്കലും ടിം ഡേവിഡും തിളങ്ങി. കോഹ്ലി 31 റൺസും സാൾട്ട് 32 റൺസും പടിക്കൽ 27 റൺസും ടിം ഡേവിഡ് 22 റൺസും എടുത്തു.
ചെന്നൈയ്ക്ക് വേണ്ടി നൂർ അഹ്മദ് മൂന്ന് വിക്കറ്റെടുത്തു. മഹേഷ് പതിരണ രണ്ട് വിക്കറ്റും രവിചന്ദ്രൻ അശ്വിനും ഖലീൽ അഹ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.