ഉ​ത്ത​ർ​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. ഉ​ത്ത​ർ​കാ​ശി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

ആ​റു​പേ​രാ​യി​രു​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഡെ​റാ​ഡൂ​ണി​ൽ നി​ന്ന് ഹ​ർ​സി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ജി​ല്ലാ ഭ​ര​ണ​കൂ​ട സം​ഘ​ങ്ങ​ളും ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഉ​ത്ത​ർ​കാ​ശി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റും സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​പ​ക​ട​കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.