കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Friday, May 2, 2025 10:06 AM IST
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണ്.
വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതൽ ദേഹപരിശോധനകൾക്ക് വിധേയമാക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
ഹിസ്ബുൽ മുജാഹിദിന്റെ പേരിലാണ് ഭീഷണി സന്ദേശം വന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.