ഹെഡ്ഗേവാർ വിവാദത്തിൽ പ്രതിഷേധം; പാലക്കാട് നഗരസഭയിൽ കൈയാങ്കളി
Tuesday, April 29, 2025 11:46 AM IST
പാലക്കാട്: ഹെഡ്ഗേവാർ വിവാദത്തിൽ പാലക്കാട് നഗരസഭയിൽ കൈയാങ്കളി. എൽഡിഎഫും യുഡിഎഫുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പ്രതിരോധിച്ച് ബിജെപി പ്രവർത്തകരും രംഗത്തെത്തിയതോടെ സ്ഥിതി വഷളാകുകയായിരുന്നു.
ഹൂ ഇസ് ദിസ് ഹെഡ്ഗവാർ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് എൽഡിഎഫും യുഡിഎഫും പ്രതിഷേധിച്ചത്. സംഘർഷസ്ഥിതി നിയന്ത്രിക്കാൻ പോലീസ് ബലംപ്രയോഗിച്ചു.