പഹൽഗാമിൽ നേരത്തേയും ഭീകരർ എത്തി; മലയാളി പകർത്തിയ ദൃശ്യങ്ങൾ ശേഖരിച്ച് എൻഐഎ
Tuesday, April 29, 2025 11:38 AM IST
ശ്രീനഗർ: പഹൽഗാമിൽ ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്കും മുന്‍പും ഭീകരർ ഇവിടെയെത്തി. പൂനെ മലയാളിയായ ശ്രീജിത് രമേശൻ പകർത്തിയ ദൃശ്യങ്ങളിലാണ് ആക്രമണം നടത്തിയ രണ്ട് ഭീകരരെ കണ്ടത്.
ശ്രീജിത്ത് എൻഐഎ സംഘത്തിന് മൊഴി നൽകി. ഇയാൾ പകർത്തിയ ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. ഏപ്രില്‍ 18ന് കുടുംബവുമായി കാഷ്മീരിൽ അവധി ആഘോഷത്തിനെത്തിയതായിരുന്നു ശ്രീജിത് രമേശൻ.
റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് ആറ് വയസുള്ള തന്റെ മകളുടെ പിന്നിലൂടെ ഭീകരർ കടന്നുപോയതെന്ന് ശ്രീജിത് രമേശൻ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഭീകരരെ തിരിച്ചറിഞ്ഞതെന്ന് ശ്രീജിത് പറയുന്നു. തുടർന്ന് ഡൽഹി എൻഐഎയെ വിവരം അറിയിക്കുകയായിരുന്നു.