ഐപിഎൽ: ഡൽഹി ഇന്ന് കോൽക്കത്തയെ നേരിടും
Tuesday, April 29, 2025 6:56 AM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
വിജയത്തോടെ പോയിന്റ് ടേബിളിന്റെ തലപ്പത്തേയ്ക്ക് മടങ്ങിയെത്താം എന്ന പ്രതീക്ഷയിലാണ് ഡൽഹി ഇറങ്ങുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഡൽഹി നിലവിൽ നാലാം സ്ഥാനത്താണ്.
മോശം ഫോമിലുള്ള കോൽക്കത്ത വിജയവഴിയിൽ തിരിച്ചെത്താം എന്ന ലക്ഷ്യത്തോടെയാണ് ഇന്നിറങ്ങുന്നത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുള്ള കോൽക്കത്ത ഏഴാമതാണ്.