യുവേഫ ചാമ്പ്യൻസ് ലീഗ്: ആഴ്സണൽ-പിഎസ്ജി ആദ്യപാദ സെമി ഇന്ന്
Tuesday, April 29, 2025 2:38 AM IST
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിലെ ആഴ്സണൽ- പിഎസ്ജി സെമിഫൈനലിലെ ആദ്യ പാദ മത്സരം ഇന്ന്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 12.30 നാണ് മത്സരം.
ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി. ക്വാർട്ടറിൽ റയലിനെ കീഴടക്കിയാണ് ആഴ്സണൽ സെമിയിലെത്തിയത്.
ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സെമിയിൽ കടന്നത്. മേയ് ഏഴിനാണ് രണ്ടാം പാദ സെമി പോരാട്ടം.