വിവാഹാഘോഷത്തിനിടെ എട്ടുവയസുകാരിയെ പീഡിപ്പിച്ചു; 47കാരൻ അറസ്റ്റിൽ
Tuesday, April 29, 2025 12:52 AM IST
ലക്നോ: ഉത്തർപ്രദേശിൽ വിവാഹാഘോഷത്തിനിടെ എട്ടുവയസുകാരിയെ പീഡിപ്പിച്ച 47കാരൻ അറസ്റ്റിൽ. നന്ദ്കിഷോർ എന്നയാളാണ് പിടിയിലായത്.
ഏപ്രിൽ 24 ന് വിശാരത്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് (സൗത്ത്) അൻഷിക വർമ്മ പറഞ്ഞു.
പോലീസ് അന്വേഷണം ആരംഭിക്കുകയും തിങ്കളാഴ്ച വിശാരത്ഗഞ്ച്-അത്രഞ്ചേഡി റോഡിൽ നിന്ന് നന്ദ്കിഷോറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എഎസ്പി പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.