ഗില്ലിനും ബട്ലര്ക്കും അർധസെഞ്ചുറി; ഗുജറാത്തിന് കൂറ്റൻ സ്കോർ
Monday, April 28, 2025 10:17 PM IST
ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന് റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. ഗുജറാത്തിന് വേണ്ടി നായകൻ ശുഭ്മാൻ ഗില്ലും (84) ജോസ് ബട്ലറും (50) അർധസെഞ്ചുറി നേടി.
ഗില്ല് 50 പന്തുകളില്‍ നിന്ന് നാല് സിക്സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 84 റണ്‍സ് നേടിയപ്പോള്‍ 26 പന്തുകള്‍ നേരിട്ട് പുറത്താകാതെ നിന്ന ജോസ് ബട്ലര് നാല് സികിസും മൂന്ന് ബൗണ്ടറിയും സഹിതം 50 റണ്‍സ് നേടി. ഓപ്പണര്‍ സായ് സുദര്ശന് 30 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടി പുറത്തായി.
വാഷിംഗ്ടണ്‍ സുന്ദര്‍ (13), രാഹുല്‍ തെവാത്തിയ (ഒമ്പത്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്കോര്‍. രാജസ്ഥാന് റോയല്‍സിന് വേണ്ടി മഹീഷ് തീക്ഷണ രണ്ടും ജോഫ്ര ആര്‍ച്ചറും സന്ദീപ് ശര്‍മ്മയും ഓരോ വിക്കറ്റും വീഴ്ത്തി.