ഡാമിൽ കുളിക്കുന്നതിനിടെ അപകടം; തമിഴ്നാട്നാട്ടിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
Friday, April 25, 2025 1:35 PM IST
ചെന്നൈ: തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എൻജിനിയറിംഗ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്.
ചെന്നൈ സ്വദേശികളാണ് മൂവരും. പൊള്ളാച്ചിയിൽ നിന്നും വാൽപ്പാറയിലേക്ക് പോകുന്ന ഭാഗത്താണ് ആളിയാർ ഡാം. സുഹൃത്തുക്കൾക്ക് ഒപ്പം ഡാം പരിസരത്ത് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിച്ചതോടെ ഇവരും അപകടത്തിൽപ്പെടുകയുമായിരുന്നെന്നാണ് വിവരം.