രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം; ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു
Friday, April 25, 2025 12:56 PM IST
ബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കർണാടക ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു. ബംഗളൂരു ഹൈ ഗ്രൗണ്ട് പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കാഷ്മീരിൽ ഭീകരാക്രമണമുണ്ടാകും എന്നായിരുന്നു അപകീർത്തി പോസ്റ്റ്. രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷം പരത്താനും സ്പർദ്ധയുണ്ടാക്കാനും പോസ്റ്റ് കാരണമായെന്ന് ചൂണ്ടിക്കാട്ടി കർണാടക കോൺഗ്രസ് ലീഗൽ യൂണിറ്റ് അധ്യക്ഷൻ ധനഞ്ജയ് ആണ് പരാതി നൽകിയത്.
അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കാഷ്മീർ സന്ദർശിക്കും. അനന്ത്നാഗിലെത്തുന്ന രാഹുൽ ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദര്‍ശിക്കും.