കെഎസ്ആർടിസി ബസിനു കുറുകെ ബൈക്ക് വച്ച് യുവാവ്; പോലീസ് ബലംപ്രയോഗിച്ച് മാറ്റി
Friday, April 18, 2025 2:48 PM IST
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിന് കുറുകെ ബൈക്ക് വച്ച് തടസം സൃഷ്ടിച്ച് യുവാവ്. മലപ്പുറം സ്വദേശിയായ യുവാവാണ് പഴനിക്കു പോകുന്ന ബസ് തടഞ്ഞത്. സുരക്ഷാജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്ക് നീക്കാൻ തയാറാകാതിരുന്നതോടെ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവാവിനെ ബലം പ്രയോഗിച്ച് മാറ്റി കസ്റ്റഡിയിലെടുത്തു.
അതേസമയം, യുവാവ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. ബന്ധുക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.