കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
Thursday, March 27, 2025 12:19 AM IST
ആലപ്പുഴ: കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗൽ രാജ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികൂടിയത്.
21 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. ബംഗുളൂരുവില്‍ നിന്നും എംഡിഎംഎ വിൽപനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.