ഉമ തോമസിന് വീണ് പരിക്കേറ്റ സംഭവം; ജിസിഡിഎയ്ക്ക് ക്ലീൻ ചിറ്റ്
Tuesday, March 25, 2025 12:05 PM IST
കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമ തോമസിന് വീണ് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎയ്ക്ക് ക്ലീൻ ചിറ്റ്. അപകടത്തിന്റെ പൂർണ്ണ ഉത്തരവാദികൾ മൃദംഗ വിഷനാണെന്നാണ് കുറ്റപത്രം.
കേസിൽ ഒരാഴ്ചക്കുള്ളില്‍ പാലാരിവട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. അപകടവുമായി ബന്ധപ്പെട്ട് സ്റ്റേജ് ഉടമകളായ ജിസിഡിഎ, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷന്‍, പോലീസ് എന്നിവര്‍ക്കെതിരെയായിരുന്നു പ്രധാനമായും ആരോപണം ഉയര്‍ന്നിരുന്നത്.
എന്നാല്‍ കുറ്റപത്രത്തില്‍ ജിസിഡിഎയെയും പോലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്റ്റേജ് നിര്‍മാണത്തിന് നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ മൃദംഗ വിഷന്‍ പാലിച്ചിരുന്നില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുരക്ഷ ഒരുക്കാതെ വേദി നിർമിച്ച മൃദംഗ വിഷന്‍ സിഇഒ അടക്കമുള്ള മൂന്നുപേരാണ് പ്രതികള്‍. കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.