കോ​ഴി​ക്കോ​ട്: വാഹനാപകടത്തിൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു. കോ​ഴി​ക്കോട് ഇ​ഖ്റ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രിയായ യൂ​ണിവേ​ഴ്സി​റ്റി ദേ​വ​തി​യാ​ൽ പൂ​വ​ള​പ്പി​ൽ ബീ​ബി ബി​ഷാ​റ (24) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴോടെ രാ​മ​നാ​ട്ടു​ക​ര മേ​ൽ​പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം. സഹോദരനൊപ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേക്ക് പോകുന്പോഴാണ് അപകടമുണ്ടായത്.

പി​ന്നി​ൽ​നി​ന്ന് വാ​ഹ​ന​മി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന​ടി​യി​ലേ​ക്ക് ​തെ​റി​ച്ചു​വീ​ണ ബി​ഷാ​റ​യു​ടെ ദേ​ഹ​ത്തു​കൂ​ടെ വാ​ഹ​നം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഉടനെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​ര​ൻ ഫ​ജ​റു​ൽ ഇ​സ്‍ലാ​മി​ന് (26) സാരമല്ലാത്ത പരിക്കുണ്ട്.