കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ റോ​ഡി​ൽ മാ​ങ്ങ പെ​റു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടം. ബ​സി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത 766ൽ ​താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സാ​ണ് മാ​ങ്ങ പെ​റു​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്.

അ​മ്പാ​യ​ത്തോ​ട് അ​റ​മു​ക്ക് ഗ​ഫൂ​ർ (53),കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി ബി​ബീ​ഷ് (40), എ​ട​വ​ണ്ണ​പ്പാ​റ സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ (42) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ഡീ​ല​ക്സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.