ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീന-ബ്രസീൽ മത്സരം ഇന്ന്
Tuesday, March 25, 2025 6:45 AM IST
ബുവാനോസ് ആരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീന ഇന്ന് ബ്രസീലിനെ നേരിടും. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30നാണ് മത്സരം.
14-ാം റൗണ്ടിൽ ബുവാനോസ് ആരീസിൽ നടക്കുന്ന മത്സരത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയും ബ്രസീൽ താരം നെയ്മറും ഇരുവശത്തുമില്ല.
13 റൗണ്ട് പൂർത്തിയായപ്പോൾ 28 പോയിന്റുമായി ലോകകപ്പ് യോഗ്യതയ്ക്കു വക്കിലാണ് നിലവിലെ ചാന്പ്യന്മാരായ അർജന്റീന. 21 പോയിന്റുമായി ബ്രസീൽ മൂന്നാം സ്ഥാനത്താണ്.