ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് ബാ​റി​ല്‍ ര​ണ്ടു പേ​ർ ത​മ്മി​ലു​ണ്ടാ​യ ഏറ്റുമുട്ടലിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. നെ​ടു​ങ്ക​ണ്ടം ക​ല്‍​ക്കൂ​ന്ത​ല്‍ ന​ടു​വ​ത്താ​നി​യി​ല്‍ റോ​ബി​ന്‍​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ലു​ള്ള ബാ​റി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

വൈ​കു​ന്നേ​രം കൈ​ക​ഴു​കു​ന്ന​തി​നി​ടെ ദേ​ഹ​ത്ത് വെ​ള്ളം വീ​ണെ​ന്നാ​രോ​പി​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ടെ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ക​യ്യി​ല്‍ ക​രു​തി​യി​രു​ന്ന ചെ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് റോ​ബി​ന്‍​സി​ന്‍റെ
ക​ഴു​ത്തി​ല്‍ മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

റോ​ബി​ൻ​സ​ണെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ര്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ഉ​ണ്ണി​ക്കൃ​ഷ്ണ​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.