ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Sunday, March 23, 2025 3:16 PM IST
പത്തനംതിട്ട: ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാൻ(53) ആണ് മരിച്ചത്.
വീടിനോട് ചേർന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മത്തായിയുടെ രണ്ട് ആൺമക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസിൽ 20 വർഷം ശിക്ഷിച്ചിരുന്നു.
അതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിതെന്നാണ് സംശയം. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.