ജനാധിപത്യത്തിന്റെ നിലനിൽപ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണം: കെ. സുധാകരൻ
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും ഫെഡറലിസത്തിനും വേണ്ടി പോരാടേണ്ടത് ഇരട്ടത്താപ്പില്ലാതെ ആകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എം പി. ഇതിൽ പ്രഭാതഭക്ഷണവും അത്താഴ വിരുന്നും നടത്തിയുള്ള നയതന്ത്രജ്ഞതയ്ക്ക് സ്ഥാനമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
ജന സംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഷനും ടാർജറ്റും നൽകി നിയമിച്ചിരിക്കുന്ന ഗവർണർമാരെ നേരിടുന്നതിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ ഖേദിക്കേണ്ടി വരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.