കൊ​ച്ചി: കാ​ലം മാ​റി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത പാ​നീ​യ​മാ​യ "ക​ള്ള്'​വി​ട്ട് ബി​യ​ര്‍ കു​ടി​യി​ലേ​ക്ക് മ​ല​യാ​ളി​ക​ള്‍ ചേ​ക്കേ​റി​യ​താ​യി ക​ണ​ക്കു​ക​ൾ. കേ​ര​ള​ത്തി​ല്‍ ബി​യ​ര്‍ ഉ​പ​യോ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ന​ഗ​ര​ങ്ങ​ളി​ലാ​ണ് ബി​യ​റി​ന് ഏ​റെ ഡി​മാ​ന്‍​ഡു​ള്ള​ത്. ഹൗ​സ്‌​ഹോ​ള്‍​ഡ് ക​ണ്‍​സം​പ്ഷ​ന്‍ എ​ക്‌​സ്പ​ന്‍​ഡീ​ച്ച​ര്‍ സ​ര്‍​വേ 2024 ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2022-23 വ​ര്‍​ഷ​ത്തി​ല്‍ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​ളോ​ഹ​രി പ്ര​തി​മാ​സ ബി​യ​ര്‍ ഉ​പ​ഭോ​ഗം 0.032 ലി​റ്റ​ര്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ 2023-24 വ​ര്‍​ഷ​ത്തി​ല്‍ ഇ​ത് 0.066 ലി​റ്റ​റാ​യി ഉ​യ​ര്‍​ന്നു. ഗ്രാ​മ​ങ്ങ​ളി​ല്‍ ഇ​ത് 0.029 ലി​റ്റ​റി​ല്‍ നി​ന്നും 0.059 ആ​യി.

2022-23 കാ​ല​ത്ത് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 92,800 വീ​ടു​ക​ളി​ലാ​ണ് ബി​യ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ 2023-24 ആ​യ​പ്പോ​ള്‍ നേ​രെ ഇ​ര​ട്ടി​യാ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ 1,73,000 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​വ​ര്‍​ധ​ന പ്ര​ക​ട​മാ​ണ്. 2022-23 കാ​ല​ത്ത് 1,11,900 വീ​ടു​ക​ളു​ടെ സ്ഥാ​ന​ത്ത് 2023-24 കാ​ല​ത്ത് ബി​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം 2,16,100 ആ​യി ഉ​യ​ര്‍​ന്നു. മ​റ്റ് ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ലാ​യും ബി​യ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള​ത് വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ്.

അ​തേ​സ​മ​യം, ക​ള്ള് കു​ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ക​ള്ളി​ന്‍റെ ആ​ളോ​ഹ​രി ഉ​പ​ഭോ​ഗം 2022-23ല്‍ 0.018 ​ലി​റ്റ​ര്‍ ആ​യി​രു​ന്നു. 2023-24ല്‍ ​അ​ത് 0.01 ലി​റ്റ​റാ​യി കു​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം ബി​യ​ര്‍ കു​ടി​ക്കു​ന്ന​ത് സി​ക്കി​മി​ലാ​ണ്. പ്ര​തി​ശീ​ര്‍​ഷ ഉ​പ​ഭോ​ഗം 0.927 ആ​ണ്. ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത് ഗോ​വ​യാ​ണ് (0.717 ലി​റ്റ​ര്‍). കേ​ര​ളം 17-ാം സ്ഥാ​ന​ത്താ​ണ്.

അ​തേ​സ​മ​യം, ഏ​റ്റ​വും കു​റ​ഞ്ഞ ബി​യ​ര്‍ ഉ​പ​ഭോ​ഗം ബി​ഹാ​റി​ലും ഹി​മാ​ച​ലി​ലു​മാ​ണ്. വൈ​ന്‍ ഉ​പ​യോ​ഗ​ത്തി​ലും സം​സ്ഥാ​ന​ത്ത് വ​ലി​യ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.