ചെങ്ങന്നൂരിൽ അഞ്ച് ലിറ്റർ ചാരായവുമായി വയോധിക അറസ്റ്റിൽ
Saturday, March 22, 2025 7:33 PM IST
ആലപ്പുഴ: ചെങ്ങന്നൂർ മാന്നാറിൽ വിൽപ്പനക്കായി വീട്ടിൽ രഹസ്യമായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവുമായി വയോധിക അറസ്റ്റിൽ. മാന്നാർ കുട്ടൻപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രന്റെ ഭാര്യ മണിയമ്മ എന്ന അംബുജാക്ഷി (70) ആണ് അറസ്റ്റിലായത്.
ചെങ്ങന്നുർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ബിജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസര്‍മാരായ ബി.സുനിൽകുമാർ, ബാബു ഡാനിയേൽ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ടി.കെ.രതീഷ്, സിജു പി ശശി, പ്രതീഷ് പി നായർ, കൃഷ്ണദാസ് എന്നിവർ നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെത്തിയത്.
ചാരായം പിടികൂടിയ എക്സൈസ് സംഘം അംബുജാക്ഷിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.