പാലക്കാട്ട് കാട്ടുനായ്ക്കളുടെ ആക്രമണം; 14 ആടുകളെ കൊന്നു
Saturday, March 22, 2025 3:51 PM IST
പാലക്കാട്: വളർത്തുമൃഗങ്ങൾക്കുനേരേ കാട്ടുനായ്ക്കളുടെ ആക്രമണം. പാലക്കാട് കോട്ടത്തറ കൽമുക്കിയൂരിൽ ആണ് കാട്ടുനായ്ക്കളുടെ ആക്രമണമുണ്ടായത്.
14 ആടുകളെ കാട്ടുനായ്ക്കൾ കടിച്ചു കൊന്നു. കൽമുക്കിയൂർ സ്വദേശി രവീന്ദ്രന്റെ ആടുകളാണ് ചത്തത്.