ശിശുക്ഷേമ സമിതിയിൽ പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ചരമാസം പ്രായമുള്ള കുട്ടി മരിച്ചു
Saturday, March 22, 2025 3:16 PM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.
പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് ശ്വാസംമുട്ടലിനെ തുടർന്ന് ആണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വ്യക്തമാകൂ എന്നാണ് ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം. ഒരു മാസത്തിനിടെ ശിശുക്ഷേമസമിതിയിലെ രണ്ടാമത്തെ ശിശു മരണമാണിത്.
ഫെബ്രുവരി 28 ന് ഒന്നരമാസം പ്രായമായ കുഞ്ഞ് മരിച്ചിരുന്നു.