കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണം; ആശമാർക്കെതിരേ മന്ത്രി ബിന്ദു
Saturday, March 22, 2025 3:01 PM IST
കൊച്ചി: സമരം ചെയ്യുന്ന ആശാപ്രവർത്തകർക്കെതിരെ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. അവർക്ക് കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേന്ദ്രമന്ത്രി സുരേഷ് ഗോപി വന്നപ്പോൾ ‘മണി മുറ്റത്താവണി പന്തൽ’ പാട്ട് പാടി. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നുമില്ല.
ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചസർക്കാരാണ് കേരളത്തിലെ ഇടതുസർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പ്രതികരിച്ചു.