സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നു ശരിയായി പഠിച്ചാല്‍ മനസിലാകും; എസ്എഫ്ഐ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവർണർ
Saturday, March 22, 2025 2:55 PM IST
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറില്‍ അതൃപ്തി വ്യക്തമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ പോസ്റ്റര്‍ കണ്ടു. എന്ത് ചിന്തയാണിത്?. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും ഗവർണർ ചോദിച്ചു.
സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നു ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്.
വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ കാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.