ബിജുവിന്റെ മൃതദേഹം കണ്ടെത്തി; കാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ അഴുകിയനിലയിൽ
Saturday, March 22, 2025 2:37 PM IST
എറണാകുളം: തൊടുപുഴയിൽ കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. കാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് ബിജുവിനെ കാണാതായത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യ പോലീസില്‍ പരാതി നല്കി.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൃതദേഹമുള്ള സ്ഥലത്തേക്ക് എത്തിയത്.
ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയും രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.