കൊ​ച്ചി: പ്ര​ശ​സ്ത ഗാ​ന​ര​ച​യിതാ​വ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ (78) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.

നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യിതാ​വാ​ണ് മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ൻ. 10 ൽ ​ഏ​റെ ച​ല​ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ​യും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. 200 സി​നി​മ​ക​ളി​ലാ​യി 700 ഗാ​ന​ങ്ങ​ളോ​ളം അ​ദ്ദേ​ഹത്തിന്‍റേതായിട്ടുണ്ട്. ബാ​ഹു​ബ​ലി അ​ട​ക്കം മൊ​ഴി​മാ​റ്റ​ചി​ത്ര​ങ്ങ​ളി​ലെ സം​ഭാ​ഷ​ണ​വു തി​ര​ക്ക​ഥ​യും എ​ഴു​തി.

കു​ട്ട​നാ​ട്ടി​ലെ മ​ങ്കൊ​മ്പ് ഗ്രാ​മ​ത്തി​ലാ​ണ് ജ​ന​നം. വി​മോ​ച​ന​സ​മ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ ച​ല​ച്ചി​ത്രം. നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ ഗാ​ന​ര​ച​നാ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന​ത്.

എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, ദേ​വ​രാ​ജ​ൻ, എം.​കെ. അ​ർ​ജു​ന​ൻ, ര​വീ​ന്ദ്ര​ജ​യി​ൻ, ബോം​ബെ ര​വി, കെ.​വി. മ​ഹാ​ദേ​വ​ൻ, ബാ​ബു​രാ​ജ്, ഇ​ള​യ​രാ​ജ, എ.​ആ​ർ. റ​ഹ്‌​മാ​ൻ, കീ​ര​വാ​ണി, ഹാ​രി​സ് ജ​യ​രാ​ജ്, യു​വ​ൻ ശ​ങ്ക​ർ​രാ​ജ തു​ട​ങ്ങി​യ പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഹ​രി​ഹ​ര​ന്‍ എ​ന്ന സം​വി​ധാ​യ​ക​നു വേ​ണ്ടി​യാ​യി​രു​ന്നു മ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​റ്റ​വും കൂ​ടു​ത​ല്‍ ഗാ​ന​ങ്ങ​ള്‍ ര​ചി​ച്ച​ത്. ശ്രീ​കോ​വി​ല്‍ ചു​മ​രു​ക​ള്‍ ഇ​ടി​ഞ്ഞു​വീ​ണു (കേ​ണ​ലും ക​ള​ക്ട​റും), രാ​ജ​സൂ​യം ക​ഴി​ഞ്ഞു എ​ന്‍റെ രാ​ജ​യോ​ഗം തെ​ളി​ഞ്ഞു, ക​ണ്ണാം​പൊ​ത്തി​യി​ലേ​ലേ (അ​മ്മി​ണി അ​മ്മാ​വ​ന്‍), കു​ങ്കു​മ​സ​ന്ധ്യാ ക്ഷേ​ത്ര​ക്കു​ള​ങ്ങ​രെ (മി​സ്സി), പാ​ലാ​ഴി​മ​ങ്ക​യെ പ​രി​ണ​യി​ച്ചു, വ​ര്‍​ണ്ണ​ചി​റ​കു​ള്ള വ​ന​ദേ​വ​തേ (സ​ഖാ​ക്ക​ളേ മു​ന്നോ​ട്ട്) എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ ഗാ​ന​ങ്ങ​ൾ.