തിരുവനന്തപുരത്ത് ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ആശുപത്രി ജീവനക്കാരിക്ക് ഗുരുതര പരിക്ക്
Monday, March 17, 2025 5:28 PM IST
തിരുവനന്തപുരം: ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറിന്റെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ആശുപത്രി ജീവനക്കാരിക്ക് പരിക്ക്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആണ് സംഭവം.
നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
പരിക്കേറ്റ ഷൈലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷൈലയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു.